തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പുകള്‍ക്ക് രണ്ടുപേര്‍ അര്‍ഹരായി. പ്രശസ്ത നിരൂപകന്‍ ഡോ.എം.എം.ബഷീര്‍, കഥാകൃത്ത് എന്‍.പ്രഭാകരന്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക.
പ്രമുഖ എഴുത്തുകാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി.സുധീര, ഡോ.രതി സക്‌സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിക്കും. 30,000 രൂപ വീതമാണ് നല്‍കുക.
കേരള സാഹിത്യ അക്കാദമിയുടെ 2022ലെ മറ്റ് അവാര്‍ഡുകള്‍ നേടിയവര്‍. (ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം)
കവിത (കടലാസ് വിദ്യ)-എന്‍.ജി.ഉണ്ണികൃഷ്ണന്‍
നോവല്‍ (സമ്പര്‍ക്കക്രാന്തി)-വി.ഷിനിലാല്‍
ചെറുകഥ (മുഴക്കം)-പി.എഫ്.മാത്യൂസ്
നാടകം (കുമരു)-എമില്‍ മാധവി
സാഹിത്യവിമര്‍ശനം (എത്രയെത്ര പ്രേരണകള്‍)-എസ്.ശാരദക്കുട്ടി
ഹാസ സാഹിത്യം (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍)-ജയന്‍ കാമിച്ചേരില്‍
വൈജ്ഞാനിക സാഹിത്യം (ഭാഷാസൂത്രണം-പൊരുളും വഴികളും)-സിഎം. മുരളീധരന്‍
വൈജ്ഞാനിക സാഹിത്യം-മലയാളി ഒരു ജനിതകവായന-കെ.സേതുരാമന്‍ ഐ.പി.എസ്
ജീവചരിത്രം/ ആത്മകഥ (ന്യൂസ് റൂം)-ബി.ആര്‍.പി ഭാസ്‌കര്‍
യാത്രാവിവരണം (ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം)- സി.അനൂപ്
യാത്രാവിവരണം (മുറിവേറ്റവരുടെ പാതകള്‍)-ഹരിത സാവിത്രി
വിവര്‍ത്തനം (ബോദ്‌ലേര്‍ 1821-2021)-വി.രവികുമാര്‍
ബാലസാഹിത്യം (ചക്കര മാമ്പഴം)-ഡോ.കെ.ശ്രീകുമാര്‍