ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തിന് രൂപം നല്‍കി. കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി.
ഇനി എല്‍.പി.എസ്, യു.പി.എസ്, ഹൈസ്‌കൂള്‍ ഭേദമില്ലാതെ ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ സ്‌കൂള്‍ എന്നറിയപ്പെടും.

പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 100% ജിഇആറുമായി പ്രീ-സ്‌കൂള്‍ മുതല്‍ സെക്കന്‍ഡറി തലം വരെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്പുതിയ 5 + 3 + 3 + 4 സ്‌കൂള്‍; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവും


ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു തുടക്കം

മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം.
പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജന്‍ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 21ം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി, ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ പുറത്തെടുക്കുന്നതിനു ലക്ഷ്യമിട്ട്, സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ഇന്ത്യയെ ഊര്‍സ്വലമായ വിജ്ഞാന സമൂഹമായും ആഗോളതലത്തില്‍തന്നെ വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ നയം ലക്ഷ്യമിടുന്നു.

പ്രധാന ഭാഗങ്ങള്‍

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നു

പ്രീ-സ്‌കൂള്‍തലം മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസത്തിന് സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ഇപി 2020 ഊന്നല്‍ നല്‍കുന്നു.

ബഹുഭാഷാപ്രാവീണ്യവും ഭാഷയുടെ ശക്തിയും

കുറഞ്ഞത് അഞ്ചാം തരം വരെയെങ്കിലും അധ്യയന മാധ്യമമായി മാതൃഭാഷയ്ക്ക്/പ്രാദേശിക ഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ത്രിഭാഷാ പഠനസംവിധാനം ഉള്‍പ്പെടെ, സംസ്‌കൃതവും ഒരു ഓപ്ഷന്‍ ആയി വച്ചുകൊണ്ടുള്ള പഠനസംവിധാനം സ്‌കൂള്‍-ഉന്നതതല വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാകും. മറ്റ് ക്ലാസിക്കല്‍ ഭാഷകളും ഇന്ത്യയിലെ സാഹിത്യങ്ങളും പഠിക്കാനുള്ള അവസരവും ലഭ്യമാണ്.
6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ വിദ്യാര്‍ഥികള്‍ക്ക് ‘ഇന്ത്യയുടെ ഭാഷകള്‍’ എന്ന വിഷയത്തില്‍ ഏതെങ്കിലും സമയം രസകരമായ പ്രോജക്റ്റില്‍ / പ്രവര്‍ത്തനത്തില്‍ (ഉദാഹരണത്തിന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) പങ്കെടുക്കാനും അവസരമുണ്ടാകും.
വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറി തലത്തില്‍ നിരവധി വിദേശ ഭാഷകളും പഠിക്കാനാകും.

പ്രത്യേക പകല്‍ ബോര്‍ഡിംഗ് സ്‌കൂളുകളായി ഓരോ സംസ്ഥാനത്തും/ജില്ലയിലും 'ബാലഭവനുകള്‍' സ്ഥാപിക്കാനും കലയും കളിയും കരിയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനും പ്രോത്സാഹനം നല്‍കും. സൗജന്യ സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാമാജിക് ചേതനാ കേന്ദ്രങ്ങളായും ഉപയോഗിക്കാം.

കൂടുതൽ എണ്ണത്തിലുള്ള അധ്യാപക നിയമനവും അധ്യാപകരുടെ തൊഴിൽ പാതയുടെ വിന്യാസവും

സുതാര്യമായ പ്രക്രിയകളിലൂടെ കൂടുതൽ എണ്ണത്തിൽ അധ്യാപകരെ നിയമിക്കും.