പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ ‘തിരിച്ചറിവ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ‘വെളുത്ത മധുരം’ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വൈഖരി ക്രിയേഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരിലാണ് നടക്കുന്നത്.സാമൂഹികപ്രവര്‍ത്തനത്തിലും നാടകരംഗത്തും പ്രവര്‍ത്തിക്കുന്ന ജിജു ഒറപ്പടിയാണ് സംവിധായകന്‍. ജി.എസ്.അനില്‍ തിരക്കഥയും സംഭാഷണവും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷൈജു പളളിക്കുന്നുമാണ്. കയരളം കിളിയളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹദേവന്‍ വെളിച്ചപ്പാടിന്റെയും കെ.ഷീബയുടെയും മകളാണ് ദേവിക.കയരളം ഒറപ്പടി കലാകൂട്ടായ്മയുടെ പുസ്തകപ്പുരയുടെ ലൈബ്രറിയനുമാണ് ദേവിക. നാട്ടുത്സവം നാടന്‍ പാട്ട് മേളയിലെ അവതാരികയും പാട്ടികാരിയുമാണ്.