കാവാലം സ്മൃതിപൂജാ സമര്‍പ്പണം
ആലപ്പുഴ: നാടകാചാര്യന് കാവാലം നാരായണപ്പണിക്കരുടെ തൊണ്ണുറാം ജന്മവാര്ഷിക അനുസ്മരണാര്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ്ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സ്മൃതിപൂജാ സമര്‍പ്പണം വിവിധ പരിപാടികളോടെ നടന്നു. കാവാലത്തിന്റെ ശിഷ്യന്മാരായ മുന്‍ഷി ശ്രീകുമാര്‍, മുന്‍ഷി അയ്യപ്പന്, ഗിരീഷ് സോപാനം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളന പരിപാടികള്‍ ചലച്ചിത്ര സംവിധായകന് പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണം ആലപ്പുഴ രാജശേഖരന് നായരും കാവാലം അനുസ്മരണ പ്രഭാഷണം ബി.ജോസുകുട്ടിയും നിര്‍വഹിച്ചു. കാവാലം സ്മൃതിപൂജാ പുരസ്കാര സമര്‍പ്പണവും സ്നേഹാദര സമര്‍പ്പണവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ.ജോസും അരങ്ങ് കാവാലം പതിപ്പിന്റെ പ്രകാശനം ഏ.ഷൗക്കത്തും നിര്‍വഹിച്ചു. കെ.കെ.രാജു കാട്ടുങ്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. കാവാലം നാടകങ്ങളുടെ ഫോട്ടോപ്രദര്‍ശനം പ്രൊഫ. വേലായുധപ്പണിക്കര്‍, വിനയശ്രീ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആര്യാട് ഭാര്ഗവന് രചിച്ച തിരക്കഥാരചന എന്ന കൃതിയുടെ ഏഴാം പതിപ്പിന്റെ പ്രകാശനം ആര്‍ട്ടിസ്റ്റ് പി.പി.സുമനന്‍ നിര്‍വഹിച്ചു. സിന്ധുമോന്‍ കാവുങ്കല്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ചിത്രകലാ മത്സരത്തിന്റെ സമ്മാന വിതരണം ടോംസ് ആന്റണി, വയലാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ നിര്‍വഹിച്ചു.
സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ കാവാലം ഗുരുപൂജാ പുരസ്കാരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസും കാവാലം സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ കവിതാവിഭാഗത്തില്‍ സുമേഷ്കൃഷ്ണന് തിരുവനന്തപുരവും ലളിതഗാന വിഭാഗത്തില്‍ മധു ആലിശേരിയും നാടന്‍പാട്ട് വിഭാഗത്തില്‍ ദീപുരാജ് ആലപ്പുഴയും ഏറ്റുവാങ്ങി.
തിരുവനന്തപുരം സോപാനം നാട്യഗൃഹത്തിലെ അംഗങ്ങളായ ശാരദാപ്പണിക്കര്, കല്യാണികൃഷ്ണന്, കിച്ചു ആര്യാട്, അനില്‍ പഴവീട്, ഗിരീഷ് സോപാനം, മോഹിനി വിനയന്, മുന്‍ഷി ശ്രീകുമാര്‍,രാമദാസ് സോപാനം, സജി സോപാനം, കെ.ശിവകുമാര്‍, നടിയും നര്‍ത്തകിയുമായ അമൃതം ഗോപിനാഥ്, കഥകളിനടന് കലാമണ്ഡലം ഗണേശന്, തനത്നാടക സംവിധായകന് നൂറനാട് സുകു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അനില്‍ പഴവീട്, കിച്ചു ആര്യാട്, ഗിരീഷ് സോപാനം, രാമദാസ് സോപാനം, ഫിലിപ്പോസ് തത്തംപളളി, കൊല്ലയാനി വര്‍ക്കി എന്നിവര്‍ കാവ്യാലാപനം നടത്തി. കലേഷ് പൊന്നപ്പന്, രാകേഷ് അന്സേര എന്നിവരുടെ തല്‍സമയ രേഖാചിത്രരചനയും കലാമണ്ഡലം ഗണേശന് അവതരിപ്പിച്ച കഥകളി അവതരണവും നടന്നു.
Leave a Reply