വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമര്‍ശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം. ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങള്‍, ആക്ഷേപഹാസ്യ സിനിമകള്‍, ആക്ഷേപഹാസ്യ പ്രഭാഷണങ്ങള്‍, ആക്ഷേപഹാസ്യ കവിതകള്‍, ആക്ഷേപഹാസ്യ ഗാനങ്ങള്‍, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങള്‍, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങള്‍, ആക്ഷേപഹാസ്യ രചനകള്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.