പുസ്തകങ്ങളുടെ പ്രസാധനം, വില്പന, എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം എന്നീ ലക്ഷ്യങ്ങളോടെ 1945 മാര്‍ച്ച് 15ന് റജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. കോട്ടയമാണ് ആസ്ഥാനം. ഇപ്പോള്‍ ചെയര്മാന് കവിയും പത്രപ്രവര്‍ത്തകനുമായ എഴാച്ചേരി രാമചന്ദ്രന്.
സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്നും എഴുത്തുകാരെ രക്ഷപ്പെടുത്തുക എന്ന ചിന്തയാണ് സാഹിത്യ പ്രവര്‍ത്തക സഹരണ സംഘരൂപവത്കരണത്തിനു വഴിതെളിച്ചത്. കോട്ടയം കേന്ദ്രമാക്കി രൂപംകൊണ്ട സാഹിത്യകൂട്ടായ്മയെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയത്തിലേക്കു നയിച്ചത് പ്രൊഫ. എം.പി. പോള്‍ ആയിരുന്നു. പോളിനെക്കൂടാതെ കാരൂര്‍ നീലകണ്ഠപിള്ള, ഡി.സി. കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ടു അംഗങ്ങളും 120 രൂപ മൂലധനവുമായാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തുടങ്ങിയത്. 1945ല്‍ ഡിസംബറില്‍ പുറത്തിറക്കിയ തകഴിയുടെ കഥകള്‍ ആണ് എസ്.പി.എസ്.എസ്. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം. തുടര്‍ന്ന് ആയിരക്കണക്കിന് പുസ്തകങ്ങളാണ് സംഘം പ്രസിദ്ധീകരിച്ചത്. പുസ്തകവില്പനയ്ക്ക് ആരംഭിച്ചതാണ് നാഷണല്‍ ബുക്സ്റ്റാള്‍ (എന്‍.ബി.എസ്)
Leave a Reply