ബഹുഭാഷാ പണ്ഡിതനും ചരിത്രഗവേഷകനുമായിരുന്നു ഡോ.സി ഗോവിന്ദന്‍. ദീര്‍ഘകാലം കോളേജ് അധ്യാപകനും ഗവേഷക മാര്‍ഗനിര്‍ദ്ദേശകനുമായിരുന്നു. ചിറ്റൂര്‍ ഗവ. കോളേജില്‍ തമിഴ് വിഭാഗം മേധാവിയായിരുന്നു. പന്ത്രണ്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ചിലപ്പതികാരത്തിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടാണെന്നു സമര്‍ഥിക്കുന്ന ഗവേഷണപ്രബന്ധം തമിഴ് പണ്ഡിതര്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമായി. ചിറ്റൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗമായിരുന്നു.

കൃതികള്‍

ചിലപ്പതികാരം  പതിനോരാം നൂറ്റാണ്ടുകാപ്പിയം
തിരുച്ചംബരത്തന്താതി
മണിമേഖലൈയിന്‍ കാലമും കരുത്തും
പണ്ടെയ മലബാര്‍ ചരിത്തിരം
ചിലമ്പിന്‍കാലവും കരുത്തും
പല്ലാവൂരിന്റെ ചരിത്രസ്മൃതികള്‍
കര്‍ണകി വര്‍ഷിപ്പ് ഇന്‍ സൗത്ത് ഇന്ത്യ ആന്‍ഡ് ശ്രീലങ്ക

പുരസ്‌കാരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം-ചിലപ്പതികാരം പതിനോരാം നൂറ്റാണ്ടുകാപ്പിയം