കുട്ടിക്കുഞ്ഞുതങ്കച്ചി (1820_1904)

ഇരയിമ്മന്‍തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞുതങ്കച്ചി 1820ല്‍ തിരുവനന്തപുരത്തു ജനിച്ചു. പിതാവു തന്നെയായിരുന്നു പ്രധാനഗുരു. സംസ്‌കൃതവും സംഗീതവും ആഴത്തില്‍ പഠിച്ചു.

പ്രധാനകൃതികള്‍

സീതാസ്വയംവരം, നാരദമോഹനം, ശിവരാത്രി മാഹാത്മ്യം തിരുവാതിരപ്പാട്ടുകള്‍, കിരാതം കുറത്തിപ്പാട്ട്, നളചരിതം കുറത്തിപ്പാട്ട്, പാര്‍വ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, ആട്ടക്കഥകള്‍, തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം സ്ഥലപുരാണം, കിളിപ്പാട്ടുകള്‍, ഗംഗാസ്‌നാനംതുള്ളല്‍, അജ്ഞാതവാസംനാടകം

ആറു കീര്‍ത്തനങ്ങള്‍ കുട്ടിക്കുഞ്ഞുതങ്കച്ചി രചിച്ചിട്ടുണ്ട്. ആദ്യത്തെ കീര്‍ത്തനം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങരയിലുള്ള ഭഗവതിയെപ്പറ്റിയാണ്. 'കാത്യായനീ മാം പാലയ സതതം' എന്നാണ് കീര്‍ത്തനം തുടങ്ങുന്നത്. കാമോദരി രാഗത്തിലാണിത്.
       
രണ്ടാമത്തെ കീര്‍ത്തനമായ 'സാമജഹര ഹരേ താവക' എന്നത് കല്യാണി രാഗത്തിലാണ്. തിരുവട്ടാറിലെ ആദികേശവ പ്രതിഷ്ഠയെ സ്തുതിക്കുന്ന കീര്‍ത്തനമാണിത്. അടുത്ത രണ്ടു കീര്‍ത്തനങ്ങള്‍ ശുദ്ധമായ സംസ്‌കൃതത്തിലാണ്. മൂകാംബികയെ വര്‍ണിക്കുന്നതാണ് ഒന്ന്. നാട്ട രാഗത്തിലാണിത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിയെ വര്‍ണിക്കുന്നതാണ് മറ്റൊന്ന്. ഇത് ഖമാസ് രാഗത്തിലാണ്. അഞ്ചാമത്തെ കീര്‍ത്തനം പന്തുവരാമി രാഗത്തിലുള്ള 'ആനന്ദരൂപഹരേ' എന്ന കൃഷ്ണസ്തുതിയാണ്. ഈ കീര്‍ത്തനത്തിലെ കൃഷ്ണന്‍ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയാണ്. ആറാമത്തെ കീര്‍ത്തനം സുരുട്ടി രാഗത്തിലാണ്. 'ശ്രീ പവനപുരേശ! പാഹി ഹരേ ജനാര്‍ദ്ദനാ' എന്നാണ് ഈ കീര്‍ത്തനം തുടങ്ങുന്നത്.

Bb¡j±Lݹw

©Jjqo«L£Y«

:  

l¢. h¡bluc¡it

o«L£Ym¡o®±Y±d©lm¢J

:  

©V¡. Fo®. ¨lÆT o¤±fp®hX¬àt

     

തയ്യാറാക്കിയത്:   പ്രശസ്ത സംഗീത നിരൂപകന്‍ പി. രവികുമാര്‍