അലങ്കാരം
വാസ്തവോക്തി വിഭാഗത്തിലെ അലങ്കാരങ്ങള്‍ | സ്വഭാവോക്തി,സഹോക്തി, സമുച്ചയം.പര്യായം,പരിസംഖ്യ,വികല്പം,പരിവ്യത്തി,ആക്ഷേപം പ്രത്യനീകം,അര്‍ത്ഥാപത്തി, കാവ്യലിംഗം,അനുമാനം,അര്‍ത്ഥാന്തരന്യാസം,ഭാവികം, ഉദാത്തം,സൂക്ഷ്മാലങ്കാരം,വ്യാജോക്തി,സമം,വിഷമം,വിചിത്രം, അന്യോന്യം,പരികരം,പര്യായോക്തം,കാരണമാല,ഏകാവലി,സാരം,മുദ്രാലങ്കാരം |
ശേ്ളഷോക്തിവിഭാഗത്തിലെ അലങ്കാരങ്ങള്‍ | ശേ്ളഷം,സമാസോക്തി,വക്രോക്തി, സങ്കരസംസ്യഷ്ടിവിഭാഗം,സംസ്യഷ്ടിസങ്കരം. |
ശബ്ദാലങ്കാരങ്ങള്‍ | 1.അനുപ്രാസം 2.യമകം 3.പുനരുക്തവദാഭാസം 4,ചിത്രം. ഇങ്ങനെ ശബ്ദാലങ്കാരങ്ങള്‍ നാലുവിധം. |
അനുപ്രാസം | അനുപ്രാസം വ്യഞ്ജനത്തെ യാവര്ത്തിക്കിലിടക്കിടെ ഒരേ വ്യഞ്ജനവര്ണ്ണത്തെ അടുത്തടുത്താവര്ത്തിക്കുന്നത് അനുപ്രാസം. സ്വരങ്ങളെ ആവര്‍ത്തിക്കുന്നതാകട്ടെ അലങ്കാരമാകുന്നില്ലെന്നുമാത്രമല്ല പ്രസ്തുത ദോഷമായിട്ടുകൂടി ഗണിക്കും. |
ഛേകാനുപ്രാസം | ഛേകാനുപ്രാസം ചൊന്നാല് കൂട്ടക്ഷരമിരട്ടയായ്; കണ്ണനുണ്ണി നമുക്കെന്നു മമന്ദാനന്ദമേകണം കൂട്ടക്ഷരങ്ങളെ ഈരണ്ടായിട്ടാവര്ത്തിക്കുന്നതിന് ഛേകാനുപ്രാസം എന്നുപറയുന്നു. ഇതില്‍ ണ്ണ, ന്ദ എന്നിവ ആവര്‍ത്തിക്കുന്നു. |
വ്യത്ത്യനുപ്രാസം | മറ്റെല്ലാം വ്യത്ത്യനുപ്രാസം രീതിഭേദനിയാമകം ഒറ്റവ്യഞ്ജനത്തെ ഒരിക്കലോ പലപ്രാവശ്യമോ ആവര്‍ത്തിക്കുകയും കൂട്ടക്ഷരത്തെ പലപ്രാവശ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നതു വ്യത്ത്യനുപ്രാസം. ഇതില്‍നിന്ന് മൂന്നുമാതിരി രീതികള്‍ (വ്യത്തികള്‍) ഉത്ഭവിക്കുന്നു. അതിനാലാണ് വ്യത്ത്യനുപ്രാസം എന്ന് വിളിക്കുന്നത്. |
ദ്വിതീയാക്ഷരപ്രാസം | ഈ പ്രാസം മലയാളികള്‍ക്ക് വളരെ പ്രിയമായതിനാല്‍ ‘കേരളപ്രാസം’ എന്നും അറിയപ്പെടുന്നു. ഉദാ; ഈ പ്രാസം മലയാളികള്‍ക്ക് വളരെ പ്രിയമായതിനാല്‍ ‘കേരളപ്രാസം’ എന്നും അറിയപ്പെടുന്നു. ഉദാ; ഹ്യദ്യാനന്ദം നിരുപമതമം നല്ലമദ്ദിവ്യമായോ രുദ്യാനത്തിന്‍ സുഖമനുഭവിക്കേണമെങ്കില് ഹ്യദ്യാകാര സ്ഥിതിയൊരു നികുഞ്ജത്തിലാക്കിടണം നീ പദ്യാ പാര്ശ്വസ്ഥലികളിലിറങ്ങാതെയന്തര്ഹിതാത്മ. ( മയൂര സന്ദേശം) ഈ പ്രാസത്തെക്കുറിച്ച് പിന്നീട് വിവാദമായിമാറിയ വിമര്‍ശനം എ.ആര് ഇങ്ങനെ എഴുതുന്നു: “ഇതിനെ ഭാഷാകവികള്‍ തങ്ങളുടെ കവിതാവനിതയ്ക്ക് ഒരു തിരുമംഗല്യമെന്നു വിചാരിച്ചുപോരുന്നു. വേറെ അലങ്കാരങ്ങള്‍ എത്ര തന്നെയിരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കില്‍ ശേ്ളാകം ശേ്ളാകമേ അല്ല എന്നു കൂടി ശഠിക്കാന്‍ അവര്‍ മടിക്കുന്നില്ല, ഈ നാലക്ഷരങ്ങളെ രക്ഷിക്കാന്‍ വേണ്ടി കവികുഞ്ചരന്മാര് കാട്ടിക്കുട്ടുന്ന ഗോഷ്ഠികള് കാണുമ്പോള്‍ കോപത്തിലും തുലോം താപമാണുണ്ടാകുന്നത്. ചിലര്‍ യതികളെ എല്ലാ നിശേ്ശഷം ഗളഹസ്തം ചെയ്യുന്നു.മറ്റു ചിലര്‍ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു.എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരര്‍ത്ഥകശബ്ദപ്രയോഗം ഭാഷാകവിതയില്‍ നിന്നൊഴിഞ്ഞു നീങ്ങുന്നതല്ല.ഓരോ പാദത്തിലും ഓരോ അക്ഷരം പ്രാസത്തിന്റെ ആവശ്യത്തിന്റെ പേരില്‍ നീക്കിവയ്ക്കുന്നതുകൊണ്ട് കവികള്‍ക്ക് എത്രതന്നെ സ്വാതന്ത്ര്യഭംഗം വന്നാലും വരാം എന്നൊരു ചോദ്യം വരാം. എന്നാല്‍ ഈ തുച്ഛമായ നിര്‍ബന്ധവും അനുഭവത്തില്‍ ആനയ്ക്ക് അങ്കുശം എന്നപോലെ, കവികള്‍ക്ക് വലിയ ഒരു നിയന്ത്രണമായിട്ടാണ് കാണുന്നത്. പദ്യങ്ങളില്‍ പദപ്രയോജനവിചാരം ചെയ്യുന്നതായാല്‍ പാദാദിയിലെ പദങ്ങള്‍ പത്തിനഞ്ചുവീതം പ്രാസത്തിനു ബലികൊടുക്കപ്പെട്ടവയായിരിക്കുമെന്നുള്ള വാസ്തവത്തെ ശപഥപൂര്‍വ്വം വെളിപ്പെടുത്താന്‍ ഞാന്‍ മടിക്കുന്നില്ല. ‘മുട്ടിയപക്ഷം വയ്ക്കോല്’ എന്ന മട്ടില്‍ പ്രാസഭക്തന്മാര് ചില പൊതു വരുത്തങ്ങള് ഉണ്ടാക്കിവച്ചിട്ടുള്ളതും പ്രാസദീക്ഷയുടെ ദുഷ്കരതയ്ക്ക് ഒരു ലക്ഷ്യമാകുന്നു. ഒരേ വര്ണ്ണത്തെത്തന്നെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വര്ണ്ണത്തിന് സ്ഥാനസാമ്യമുള്ളവ പ്രയോഗിച്ചാലും മതി എന്നാണ് ഇവരുടെ മതം. അതിനാല്‍, ശുക്ള്ശീകൃതാശനവതംസ ശശാങ്കഭാസാ; വിഖ്യാതകീര്ത്തിയുലകാകവെയന്നദാനാല് ഭൃഗ്വാദിസേവിതപദന്, ഭഗവാന് ത്രിവേത്രന് വ്യാഘ്രാലയാധിപതി വാഞ്ച്ഛിതമേകിടേണം ഇത്യാദിപോലെ ഒരു വര്‍ണ്ണത്തിന്റെ വര്‍ഗ്ഗാക്ഷരങ്ങളില്‍ നാലെണ്ണത്തിനെ നാലുപാദത്തിലുമായി പ്രയോഗിച്ചാലും കവിക്ക് പ്രാസഭംഗമഹാപാതകം ഇല്ലെന്ന് അവര്‍ വിധിക്കുന്നു. എന്നാല്‍, ഈവിധം പ്രാസവ്രതം അനുഷ്ടിക്കുന്നതുകൊണ്ട് എന്തുപുണ്യമാണെന്ന് ഞാന്‍ അറിയുന്നില്ല. എല്ലാഭാഷകള്‍ക്കും ബാല്യകാലത്തില്‍ പ്രാസപക്ഷപാതം ഉണ്ടായിരുന്നതായി ലക്ഷ്യങ്ങളുണ്ട്. ഭാഷയ്ക്ക് പ്രൗഡത വരുംതോറും പദ്യകാരന്മാര്ക്ക് പ്രാസത്തില്‍ പ്രീതി കുറയുമെന്നു ചരിത്രകാരന്മാരും സ്ഥാപിക്കുന്നു. നമ്മുടെ ഭാഷയ്ക്ക് ഈ പ്രൗഡത്വം ഇതുവരെ സിദ്ധിച്ചില്ലല്ലോ എന്നുള്ള പരിതാപത്താലാണ് ഈ പ്രക്യതത്തെ ഇവിടെ ഇത്രയും വിസ്തരിക്കാനിടയായത്.’ |
ആദിപ്രാസം | അടുത്തടുത്തുള്ള പദങ്ങളെ ഒരേ വര്‍ണ്ണംകൊണ്ട് ആരംഭിക്കുന്നതാണ് ആദിപ്രാസം. ഉദാ; വാനില്‍ അടുത്തടുത്തുള്ള പദങ്ങളെ ഒരേ വര്‍ണ്ണംകൊണ്ട് ആരംഭിക്കുന്നതാണ് ആദിപ്രാസം. ഉദാ; വാനില്‍ വായുവരുന്നതേറ്റു വടിവില്‍ ശക്രോപലച്ഛായമാം വാനോര്വര്ഗ്ഗവഴിക്കുവായ്ച്ച സുഖവും പൂണ്ടിങ്ങു പോകുന്നുഞാന്‍ താനേതന്നെ തണുത്തനീരുനിറയും കാര്മേഘഗര്ഭങ്ങളില് താനേന്തും വലയാഗ്ര വജ്രശകലംകൊണ്ടിട്ടുരച്ചങ്ങനെ (ചൂഡാമണി) |
അന്ത്യപ്രാസം | ഉദാ; ദയയൊരു ലവലേശം പോലുമില്ലാത്തദേശം പരമിഹപരദേശം പാര്‍ക്കിലത്യന്തമോശം പറകില്‍ ഉദാ; ദയയൊരു ലവലേശം പോലുമില്ലാത്തദേശം പരമിഹപരദേശം പാര്‍ക്കിലത്യന്തമോശം പറകില്‍ നഹി കലാശം പാര്‍ക്കിലിങ്ങേകദേശം സുമുഖി. നരകദേശം തന്നെയാണപ്രദേശം (വെണ്മണി അച്ഛന്) അഷ്ടപ്രാസം, ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം എന്നീ പ്രാസങ്ങളും പഴയ കാവ്യങ്ങളില്‍ കാണാം. |
യമകം | അക്ഷരക്കൂട്ടമൊന്നായി ട്ടര്‍ത്ഥംഭേദിച്ചിടുംപടി ആവര്‍ത്തിച്ചുകഥിച്ചീടില്‍ യമകം പലമാതിരി; മാലതീമലര്‍ അക്ഷരക്കൂട്ടമൊന്നായി ട്ടര്‍ത്ഥംഭേദിച്ചിടുംപടി ആവര്‍ത്തിച്ചുകഥിച്ചീടില്‍ യമകം പലമാതിരി; മാലതീമലര്‍ ചേര്‍ന്നോരു മാല തീജ്വാലയെന്ന പോല്‍ മാലതീയിവനേകുന്നു മാലതീതുല്യയെങ്ങുനീ. രണ്ടോ അതിലധികമോ അക്ഷരങ്ങളെത്തന്നെ അനുക്രമം തെറ്റാതെ ഒന്നായിട്ട് ആവര്‍ത്തിക്കുന്നത് യമകം. ഇതിനു പദാവ്യത്തി മുതലായി അനേകം ഭേദങ്ങള്‍ വരാം. ഉദാഹരണത്തില്‍, പദാവ്യത്തി ‘മാലതി’ എന്ന അക്ഷരസംഘത്തിന് നാലുപാദത്തിലും അര്‍ത്ഥഭേദത്തോടെ ആവ്യത്തി. വിരഹിവാക്യമായിട്ട് അര്‍ത്ഥയോജന. മറ്റൊരു ഉദാഹരണം: അരിവമ്പടയും പടയും പരിചിനൊടിടിനാദമൊക്കെ വെടിയുംവെടിയും മുകില്നടുകൊടിയും കൊടിയും ് പരിപശ്യ സുരേന്ദ്രദ്യഷ്ടി പൊടിയുംപൊടിയും |
Leave a Reply