അലങ്കാരം
പദദോഷങ്ങള്‍ 8. അപ്രതീതം | ശാസ്ത്രമാത്രത്തിലല്ലാതെ ലോകത്തില്‍ പ്രസിദ്ധികുറഞ്ഞത് അപ്രതീതം. ഉദാ; നല്ലേഴാമെടമുണ്ടെങ്കി ലില്ലം താനിന്ദ്രലോകമാം അല്ലെങ്കിലോ നരകമാം ചൊല്ലേറുന്നിന്ദ്രലോകവും ഇവിടെ ‘ഏഴാമെടം’ ഭാര്യ എന്ന അര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രത്തില്‍ മാത്രമേ പ്രസിദ്ധിയുള്ളു. അര്ത്ഥബോധത്തിലുള്ള പ്രതീതിവിംബം തന്നെയാകുന്നു ദുഷ്കതാബീജം. |
പദദോഷങ്ങള്‍ 9. അവാചകം | വിവക്ഷിതമായ അര്‍ത്ഥത്തെ കുറിക്കാന്‍ ശക്തിയില്ലാത്തത് അവാചകം |
പദദോഷങ്ങള്‍ 10. സന്ദിദ്ധം | അതോ ഇതോ വിവക്ഷിതമെന്നു സംശയത്തിനു ആസ്പ്ദമായത് സന്ദിദ്ധം |
പദദോഷങ്ങള്‍ 11, അനുചിതര്ത്ഥം | വിവക്ഷിതത്തിന് വിരുദ്ധമായത് അനുചിതാര്‍ത്ഥം |
വാക്യദോഷങ്ങള്‍ | ക്ളിഷ്ടം വിരുദ്ധബന്ധാഖ്യം വിസന്ധി ഹതവ്യത്തവും ഉക്തന്യൂനാധികപദം സമാപ്തപുനരാത്തവും പതല്‍പ്രകര്‍ഷം സങ്കീര്‍ണ്ണം അഭവന്മതയോഗവും ഗര്ദ്ദിതാനുക്ത വാച്യബ പ്രസിദ്ധിഹതവും പുന; |
വാക്യദോഷങ്ങള്‍ 1. ക്ളിഷ്ടം | അര്‍ത്ഥപ്രതീതിയില്‍ കേ്ളശമുള്ളത് ക്ളിഷ്ടം. കേ്ള്ശശം വരുന്നത് ദൂരാന്വയം കൊണ്ടാണ് |
വാക്യദോഷങ്ങള്‍ 2, വിരുദ്ധബന്ധം | വിവക്ഷിതമായ രസത്തിന് വിരുദ്ധമായ ബന്ധം ഉപയോഗിക്കുന്നിടത്ത് വിരുദ്ധബന്ധം |
വാക്യദോഷങ്ങള്‍3. വിസന്ധി | വിരൂപമായുള്ള സന്ധിയുള്ളത് വിസന്ധി. വൈരൂപ്യം നാലുരീതിയില് വരാം 1. സന്ധികാര്യം ചെയ്യാതിരിക്കല് 2,കര്‍ണ്ണകടോരമായ പദപ്രയോഗം 3.സന്ധിച്ചേര്ച്ചയാല് അശ്ളീലാര്ത്ഥപ്രതീതി 4,സംസ്ക്യത സന്ധികാര്യം അടുത്തുനില്ക്കുന്ന മലയാളപദത്തെ ബാധിക്കുക |
വാക്യദോഷങ്ങള്‍ 4,ഹതവ്യത്തം | വ്യത്തവിഷയത്തില് ദോഷപ്പെട്ടത് ഹതവ്യത്തം |
വാക്യദോഷങ്ങള്‍ 5,ഉക്തപദം | ഒരേ പദത്തെ ഒരേ അര്‍ത്ഥത്തില്‍തന്നെ ഒരു പദ്യത്തില്‍ ഒന്നിലധികം പ്രാവശ്യം പ്രയോഗിക്കുന്നത്. കവിക്കുള്ള ശബ്ദദാരിദ്ര്യം വെളിപ്പെടുന്നത് ദുഷകതാബീജം. |
Leave a Reply