അലങ്കാരം
ഗുണം 3.പ്രസാദം | “ശുഷേ്ക്കന്ധനത്തില്‍ തീപോലെ പെട്ടെന്നുമനമാകവേ പരന്നുവികസിപ്പിക്കും ഗുണമങ്ങു പ്രസാദമാം” ഉണങ്ങിയവിറകില്‍ തീപിടിക്കുന്നതുപോലെ പെട്ടെന്നു മനസ്‌സില്‍ ഒന്നായിവ്യാപിച്ച് അതിനു ഒരു വികാസപ്രതീതി ഉണ്ടാക്കുന്ന ഗുണം പ്രസാദം. ഇതിന് എല്ലാരസവും ഒന്നുപോലെ ആശ്രയമാകയാല്‍ ആശ്രയഭേദേന ഉത്ക്കര്‍ഷാധിക്യം പറയുന്നില്ല. |
ശബ്ദാര്‍ത്ഥപ്രകരണം | ശബ്ദങ്ങളുടെ സ്വരൂപം ഇങ്ങനെ: ‘ശബ്ദംമൂന്നാം വാചകാഖ്യം ലക്ഷകം വ്യഞ്ജകം തഥാ വാച്യം ലക്ഷ്യം വ്യംഗ്യമെന്നു മുറയ്ക്കര്‍ത്ഥവുമങ്ങനെ വ്യാപാരവും മൂന്നഭിധാ ലക്ക്ഷണവ്യഞ്ജനാഖ്യയാ’ സാഹിത്യശാസ്ത്രപ്രകാരം വാചകം,ലക്ഷകം, വ്യഞ്ജകം എന്നു ശബ്ദം മൂന്നുവിധം. അവയില്‍ വാചക ശബ്ദത്തിന്റെ അര്‍ത്ഥം വാച്യം, ലക്ഷകത്തിന്റെത് ലക്ഷ്യം,വ്യഞ്ജനത്തിന്റെത് വ്യംഗ്യം. ഈ അര്‍ത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരവും ഈ മുറയ്ക്കുതന്നെ അഭിധ, ലക്ഷണ,വ്യഞ്ജന എന്നു മൂന്നുവിധമാകുന്നു, ശബ്ദത്തിന്റെ വ്യാപാരം എന്നാല്‍ ശബ്ദത്തിന് അര്‍ത്ഥത്തോടുള്ള സംബന്ധം എന്നാകുന്നു. ലക്ഷണം മുറയ്ക്ക് ‘നേരേ സങ്കേതികാര്‍ത്ഥത്തെ വചിക്കുന്നതു വാചകം അതിന് വ്യാപാരമഭിധ- യതിന്റെ പൊരുള്‍ വാച്യമാം.’ ഇന്ന ശബ്ദത്തിന് ഇന്ന അര്‍ത്ഥമെന്ന് എല്ലാ ഭാഷയിലും പൊതുജനസമ്മതപ്രകാരമുള്ള അര്‍ത്ഥം സാങ്കേതിതാര്‍ത്ഥം. അതിനെ പരാപേക്ഷകൂടാതെ നേരേ കുറിക്കുന്ന ശബ്ദം വാചകം. ഒരു വാചകശബ്ദത്തിന്റെ അര്‍ത്ഥത്തെ പ്രതിപാദിക്കുന്നതില്‍ ചെയ്യുന്ന വ്യാപാരം അഭിധ,അഭിധയാല്‍ പ്രതിപാദിക്കപ്പെടുന്ന അര്‍ത്ഥം വാച്യാര്‍ത്ഥം. |
ധ്വനിപ്രകരണം | കാവ്യത്തിന്റെ അംഗിയായ ധ്വനിയെപ്പറ്റി: ‘വാച്യാധികം വ്യംഗ്യമെങ്കി- ലക്കാവ്യം ധ്വനിസംഞ്ജിതം ഗുണീഭൂത വ്യംഗ്യസംഞ്ജം വാച്യം താന്‍ മുഖ്യമെങ്കിലോ’ ഏതു കാവ്യത്തില്‍ വാച്യാര്‍ത്ഥത്തേക്കാള്‍ വ്യംഗ്യാര്‍ത്ഥം ചമല്‍ക്കാരകാരകമായിരിക്കുന്നോ ആ കാവ്യത്തിന് ധ്വനി എന്നു പേര്‍. വാച്യാര്‍ത്ഥത്തിനാണ് പ്രധാന്യമെങ്കില്‍ ആ കാവ്യം ഗുണീഭൂതവ്യംഗ്യം. ഗുണം അപ്രധാനം ആയിത്തീര്‍ന്ന വ്യംഗ്യത്തോടുകൂടിയത് എന്ന് പേരിന് അര്‍ത്ഥയോജനം. |
രസനിരൂപണം | രസഭാവാദി ധ്വനിയെപ്പറ്റി പറയാം. അസംലക്ഷ്യക്രമം എന്നു വിളിക്കുന്നതും ഇതിനെത്തന്നെ. വാച്യം വിവക്ഷിതമായിട്ടുള്ളിടത്ത് ആ വാചാര്‍ത്ഥത്തിന്റെ അലംക്യതമോ അനലംക്യതമോ ആയ ഒരു സംഗതിയാകാം. അതാണ് അനുസ്വാനധ്വനി. മറ്റുചിലേടത്ത് ഒരു മനോവികാരം വ്യഞ്ജിച്ചുവെന്നുവരാം. അതാണ് രസഭാവാദിധ്വനി. മനോവികാരം എന്നാല്‍ രതി, ശോകം, വിസ്മയം മുതലായ ചിത്തവ്യത്തിവിശേഷം. അതിനു ഭാവമെന്നു പേര്‍. ഭാവങ്ങളില്‍ ചിലത് അംഗങ്ങളായ മറ്റു ഭാവങ്ങളോടു യേജിച്ചു അംഗിയായിത്തീര്‍ന്ന് അവിച്ഛിന്നധാരയായി നിലനില്‍ക്കും. ഇവയെ രസമെന്നു ചൊല്ലുന്നു. ശേഷമുള്ളവ ഭാവങ്ങള്‍തന്നെ. |
രസത്തിന്റെ സ്വരൂപം | ‘ഭാവം മനോവികാരം താന്‍ അച്ഛിന്നം സ്ഥായിയാമത് അതിന്‍ കാരണകാര്യങ്ങള്‍ വിഭാവമനുഭാവവും; ‘ഭാവം മനോവികാരം താന്‍ അച്ഛിന്നം സ്ഥായിയാമത് അതിന്‍ കാരണകാര്യങ്ങള്‍ വിഭാവമനുഭാവവും; സഹായിഭാവം സഞ്ചാരി കാവ്യനാട്യപ്രകാശിതം; വിഭാവാദികളാല്‍ വ്യക്തം സ്ഥായീഭാവമതാം രസം’. ഭാവമെന്നാല്‍ മനോവികാരമാണ്. സജാതീയങ്ങളോ വിജാതീയങ്ങളോ ആയ മറ്റു ഭാവങ്ങളെക്കൊണ്ട് വിച്ഛേദം(തടസ്‌സം) വരാതെ രസമായി ചമയുന്നതുവരെ നിലനില്‍ക്കുന്ന ഭാവത്തിന് സ്ഥായി എന്നു പേര്‍. അത് രതി,ശോകം മുതലായി ഒന്‍പതെണ്ണമുണ്ട്. ലോകത്തില്‍ സംഭവിക്കുന്ന ഈ രത്യാദികള്‍ക്ക് 1.കാരണങ്ങളായിട്ടും(2)കാര്യങ്ങളായിട്ടും(3)സഹകാരികളായിട്ടും ഏതേതെല്ലാം ഉണ്ടോ അതെല്ലാം കവിവാക്യത്താലോ നടന്റെ അഭിനയത്താലോ പ്രതിപാദിക്കപ്പെടുമ്പോള്‍ ക്രമത്തില്‍(1) വിഭാവങ്ങള്‍(2)അനുഭാവങ്ങള്‍(3)സഞ്ചാരികള്‍ എന്ന് വിളിക്കപ്പെടുന്നു. ഈ വിഭാനുഭാവസഞ്ചാരികളാല്‍ വ്യഞ്ജിക്കുന്ന രത്യാദിസ്ഥായിഭാവം തന്നെ രസം.വിഭാവം രണ്ടുവിധം (1) ആലംബനവിഭാവംഃ ആരെ ആലംബിച്ച് (ആശ്രയിച്ച്) രത്യാദി ഉദിക്കുന്നു അത്. (2) ഉദ്ദീപനവിഭാവംഃ ഉദിതമായ രത്യാദിയെ ഏത് ഉദ്ദീപിപ്പിക്കുന്നു (തെളിച്ച് പ്രകാശിപ്പിക്കുന്നു) അത്. അനുഭാവം രണ്ടുവിധം ബാഹ്യംഃ കടാക്ഷവിക്ഷേപാദിചേഷ്ടകള്‍ ബാഹ്യം. ആഭ്യന്തരംഃ അന്തഃകരണത്തെ സ്പര്‍ശിക്കുന്ന സ്തംഭപ്രളയരോമാഞ്ചാദികള്‍ ആഭ്യന്തരം (സ്തംഭം.തരിച്ചു നില്‍ക്കുക) പ്രളയംഃ മോഹാലസ്യം രോമഞ്ചംഃ കോള്‍മയിര്‍ക്കൊള്ളുക. |
സഞ്ചാരികള്‍ | രത്യാദിസ്ഥായിഭാവങ്ങളെ സഹകാരികളായി നിന്നു പോഷിപ്പിക്കുന്ന ചിന്താഹ്ശാനിശങ്കാദികളായ വികാരങ്ങള്‍ സഞ്ചാരികള്‍. എട്ട് സാത്വികവികാരങ്ങള്‍ 1.സ്തംഭംഃ തരിച്ചുനില്‍ക്കല്‍ 2.പ്രളയംഃ മോഹാലസ്യം 3.രോമാഞ്ചംഃ കോള്‍മയിര്‍ക്കൊള്ളല്‍ 4.സ്വേദംഃ വിയര്‍ക്കല്‍ 5.സ്വരഭംഗംഃ വാക്കുകള്‍ ഇടറുക 6.വേപഥു;വിറയല്‍ 7.വൈവര്‍ണ്ണ്യംഃ നിറം പകരുക 8.അശ്രുഃ കണ്ണീര്‍ |
നവരസങ്ങള്‍ | ‘ശ്യംഗാരം കരുണം വീരം രൗദ്രം ഹാസ്യം ഭയാനകം ബീഭത്സമത്ഭുതം ശാന്ത- മെന്നിങ്ങു രസമൊന്‍പത്’ |
സ്ഥായീഭാവങ്ങള്‍ | ഇവയ്ക്ക് മുറയ്ക്ക് സ്ഥായീഭാവങ്ങള്‍: ‘രതിശോകമഥോത്സാഹം ക്രോധം ഹാസം ഭയം ക്രമാല്‍ ജുഗുപ്‌സ വിസ്മയം ഇവയ്ക്ക് മുറയ്ക്ക് സ്ഥായീഭാവങ്ങള്‍: ‘രതിശോകമഥോത്സാഹം ക്രോധം ഹാസം ഭയം ക്രമാല്‍ ജുഗുപ്‌സ വിസ്മയം പിന്നെ നിര്‍വേദം സ്ഥായീഭാവമാം’. 1. നായികാനായകന്മാര്‍ക്ക് തങ്ങളില്‍ ജനിക്കുന്നതും അനുരാഗമെന്ന് പറയപ്പെടുന്നതുമായ ചിത്തവ്യത്തിവിശേഷം രതി. 2. പുത്രമരണാദികളാല്‍ ഉണ്ടാകുന്നതും വൈക്ശബ്യമെന്നു പറയപ്പെടുന്നതുമായ ചിത്തവ്യത്തി വിശേഷം ശോകം. 3. പരന്റെ പരാക്രമം, ദാനം മുതലായതു സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന ഔന്നത്യാഖ്യമാം ചിത്തവ്യത്തിവിശേഷം ഉത്സാഹം. 4. ഗുരുബന്ധുവധാദ്യപരാധങ്ങളാലുണ്ടാകുന്ന ജ്വലനരൂപമായത് ക്രോധം. 5. വേഷവികാരാദി കാണുമ്പോള്‍ ഉണ്ടാകുന്ന വികാസരൂപമായത് ‘ഹാസം’. 6. വ്യാഘ്രാദി ദര്‍ശനത്തില്‍ ഉണ്ടാകുന്നതും, ഭാവ്യനര്‍ത്ഥകവിഷയമായുള്ളതും ആയ വൈക്‌ളബ്യമെന്നത് ‘ഭയം’. 7. അശുചിപദാര്‍ത്ഥദര്‍ശനത്താലുണ്ടാകുന്ന വിചികിത്സ എന്നത് ‘ജുഗുപ്‌സ’. 8. അലൗകിക വസ്തുദര്‍ശനജന്യമായ ആശ്ചര്യമെന്നത് ‘അത്ഭുതം’. 9. സംസാരസുഖങ്ങളുടെ നിസ്‌സാരത ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തി എന്നത് ‘നിര്‍വേദം’. |
സഞ്ചാരീഭാവങ്ങള്‍ | ‘നിര്‍വേദം ഗ്‌ള്‌ളാനിയാലസ്യം ശ്രമം ശങ്കയസൂയയും മദം ദൈന്യം ചിന്ത മോഹ- മുന്മാദമവഹിത്ഥവും. ‘നിര്‍വേദം ഗ്‌ള്‌ളാനിയാലസ്യം ശ്രമം ശങ്കയസൂയയും മദം ദൈന്യം ചിന്ത മോഹ- മുന്മാദമവഹിത്ഥവും. ധൃതിസ്മൃതിമതിവ്രീഡ ചാപല്യം ജാഡ മുഗ്രത അമര്‍ഷം ഗര്‍വ്വവും ഹര്‍ഷ- മൗത്സുക്യം നിദ്ര ബോധവും, സ്വപ്നം വ്യാധിയപസ്മാരം ത്രാസം മൃതി വിഷാദവും വിതര്‍ക്കമാവേശമെന്നു മുപ്പതും മൂന്നുമിങ്ങനെ; ഇവ സഞ്ചാരി ഭാവങ്ങ- ളല്ലെങ്കില്‍ വ്യഭിചാരികള്‍’. സഞ്ചാരികള്‍ക്ക് ‘വ്യഭിചാരിഭാവ’ങ്ങളെന്നും പേരുണ്ട്. ഇവയുടെ ലക്ഷണങ്ങള്‍: 1. ദു:ഖം, ഈര്‍ഷ്യ,ആത്മജ്ഞാനം മുതലായതു കൊണ്ടുള്ളതും മനോരാജ്യം, നെടുവീര്‍പ്പ് മുതലായ അനുഭാവമുള്ളതുമായ നിഷ്പ്രയോജനബുദ്ധിയാകുന്നു നിര്‍വേദം. 2. ദാഹം,വിശപ്പ്, യുദ്ധം,സംഭോഗാദിവ്യായാമം ഇവയില്‍ നിന്നുണ്ടാകുന്നതും നിറംമാറ്റം, അശ്രദ്ധ, ചടപ്പ്,വാക്കിനും പ്രവൃത്തിക്കും ചുരുക്കം ഇതുകളാകുന്ന അനുഭാവത്തോടു കൂടിയതുമായ ശക്തിക്ഷയമാകുന്നു ഗ്‌ളാനി. 3. അഹങ്കാരം, ശ്രമം തുടങ്ങിയവയില്‍ നിന്നുണ്ടായതും കോട്ടുവാ, മൂരിനിവരുക മുതലായ അനുഭാവത്തോടു കൂടിയതും ആയ പ്രവൃത്തിമാന്ദ്യമാകുന്നു ആലസ്യം. 4. വഴിനടപ്പ്, സംഭോഗം മുതലായവയില്‍ നിന്നുണ്ടാകുന്നതും സ്വേദം മുതലായ അനുഭാവത്തോടു കൂടിയതുമായ ദു:ഖമാകുന്നു ‘ശ്രമം’. 5. അന്യന്റെ ക്രൂരത കൊണ്ടോ തന്റെ നിലകേടു കൊണ്ടോ ഉണ്ടാകാവുന്ന ആപത്തിന്റെ ഊഹിക്കലാകുന്നു ‘ശങ്ക’. ഇതിന് അമ്പരന്നിട്ടുള്ള നോട്ടം, ഒച്ചയ്ക്കും നിറത്തിനും മാറ്റം എന്നിവ അനുഭാവം. 6. അഹങ്കാരമോ ദൗഷ്ട്യമോ മുഷിച്ചിലോ കൊണ്ട് ഉണ്ടാകുന്നതും ധിക്കാരം,പരിഹാസം,പുരികം ചുളിക്കുക മുതലായ അനുഭാവത്തോടുകൂടിയതും ആയ അന്യന്റെ ഉല്‍ക്കര്‍ഷത്തെ സഹിക്കവയ്യായ്കയാകുന്നു ‘അസൂയ’. 7. വാക്കിനും ദേഹത്തിനും ഇടര്‍ച്ച മുതലായ അനുഭാവത്തോടു കൂടിയിരിക്കുന്നതും മദ്യം തുടങ്ങിയവയില്‍ നിന്നുണ്ടാകുന്നതും ആയ സന്തോഷവൈചിത്രമേളനമാകുന്നു ‘മദം’. 8. സത്വം, സ്വത്ത് മുതലായത് ഇല്ലായ്കകൊണ്ടുള്ളതും ദൈന്യവാക്ക്, ദേഹമാലിന്യം മുതലായ അനുഭാവത്തോടു കൂടിയതുമായ ബുദ്ധിതാഴ്മയാകുന്നു ‘ദൈന്യം’. 9. ആഗ്രഹിച്ചതു കിട്ടാത്തതുകൊണ്ടുള്ളതും ദീര്‍ഘശ്വാസം, സന്താപം മുതലായ അനുഭാവത്തോടുകൂടിയതുമായ വിചാരമാകുന്നു ‘ചിന്ത’. 10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്‍മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്‌സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്‌സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്‌സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്‌സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്‌സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’. 10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്‍മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്‌സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്‌സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്‌സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്‌സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്‌സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’.10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്‍മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്‌സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്‌സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്‌സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്‌സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്‌സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’.30. മരിക്കാനായിക്കൊണ്ടുള്ള പ്രയത്‌നമാകുന്നു ‘മരണം’. 31. ഉപായോപായ വിചാരം കൊണ്ടുള്ള മനോഭംഗമാകുന്നു ‘വിഷാദം’. 32. വിചാരം മുതലായവ കൊണ്ടുണ്ടാകുന്ന പലതരം കല്പനയാകുന്നു ‘വിതര്‍ക്കം’. 33. ഇഷ്ടാനിഷ്ട ലാഭം കൊണ്ട് മനസ്‌സിനുണ്ടാകുന്ന പരിഭ്രമമാകുന്നു ‘ആവേഗം’. ഹാസ്യത്തില്‍: ഗ്‌ളാനി, ശ്രമം, ചപലത, ഹര്‍ഷം, അവഹിത്ഥം എന്നിവ മാത്രമേ സംഭവിക്കൂ. കരുണത്തില്‍: മദം, ധൃതി, വ്രീഡ, ഹര്‍ഷം, ഗര്‍വ്വം, ഔത്സുക്യം, ഉഗ്രത ഇവയൊഴികെ ശേഷമെല്ലാം ഉണ്ടാകും. രൗദ്രത്തില്‍: ഗ്‌ളാനി, ശങ്ക, ആലസ്യം, ദൈന്യം, ചിന്ത, വ്രീഡ, ആവേശം, ജഡത, വിഷാദം, സുപ്തി, നിദ്ര, അപസ്മാരം, അവഹിത്ഥം, വ്യാധി, ഉന്മാദം, ശ്രമം, ത്രാസം എന്നിവ വരില്ല. വീരരസത്തില്‍: നിര്‍വേദവും കൂടിവരും. ഭയാനകത്തില്‍: അസൂയ, മദം, ധൃതി, വ്രീഡ, ഹര്‍ഷം, നിദ്ര, സുപ്തി, അമര്‍ഷം, അവഹിത്ഥം, ഉഗ്രത, മതി എന്നിവയല്ലാത്തതെല്ലാം ചേരും. ബീഭത്സത്തിനും അത്ഭുതത്തിനും ചിന്ത, മോഹം, ധൃതി, ത്രാസം,വിതര്‍ക്കം എന്നിവ അതതുസ്ഥലത്തെ യോജിപ്പുപോലെ വരും. ശേഷം ഭയാനകത്തിലെപ്പോലെയും. ശമത്തില്‍ നിര്‍വേദവും ധൃതിയും മാത്രമേ ഉള്ളൂ. |
ശൃംഗാരം | രണ്ടുവിധം 1. നായികാ നായകന്മാര്‍ക്കു ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള രതി ‘സംഭോഗം’. 2. രണ്ടുവിധം 1. നായികാ നായകന്മാര്‍ക്കു ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള രതി ‘സംഭോഗം’. 2. പിരിഞ്ഞിരിക്കുമ്പോള്‍ ഉള്ളത് വിപ്രലംഭം. ഇതില്‍ വിപ്രലംഭം സംഗമത്തിനു മുമ്പുള്ളതെന്നും പിമ്പുള്ളതെന്നും രണ്ടുവിധം. രണ്ടാമത്തേതിന് ‘പ്രവാസഹേതുകം’, ഈര്‍ഷ്യ, ഹേതുകം എന്നിങ്ങനെ അവാന്തരവിഭാഗം. |
Leave a Reply