തെറ്റും ശരിയും
കുശ്മാണ്ടം | കുശ്മാണ്ഡം |
കുറക്കണം | കുറയ്ക്കണം |
കുട്ടികളെ സംബന്ധിച്ച് | കുട്ടികളെസ്സംബന്ധിച്ച് |
കുതിരപുറത്തെത്തി | കുതിരപ്പുറത്തെത്തി |
കൂര്‍മ്മബുദ്ധി | ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. കൂര്‍മ്മബുദ്ധി ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. അല്ലെങ്കില്ആമയുടെ ബുദ്ധി എന്നാകും) |
കൈകാല്‍ | കൈകാലുകള്‍ |
കൈയ്യേറ്റം | കയ്യേറ്റം, കൈയേറ്റം |
ഗുരുദൈവം | ഗുരുര്ദൈവം, ഗുരുഃദൈവം |
ഗുരുസി | കുരുതി |
ഗൂഡാലോചന | ഗൂഢാലോചന |
നൽകുമാറാകട്ടെ എന്ന പ്രയോഗം തെറ്റാണോ?
തെറ്റല്ല. എല്ലാ സന്ദര്‍ഭങ്ങളിലും അങ്ങനെ പറയില്ല. ഒരു ആശംസ കൂടി അതോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്നതുപോലെ, ഒരു പ്രത്യാശ കൂടി അനുഗ്രഹിക്കുമാറാകട്ടെ എന്നില്‍ ചേരുന്നുണ്ട്.
എഡിറ്റര്‍
അജ്ഞനം അല്ല അഞ്ജനം ആണ് ശരി 😀
ഞങ്ങള്‍ അങ്ങനെയല്ലേ നല്‍കിയിരിക്കുന്നത്?
ദയവായി നോക്കുക.
എഡിറ്റര്‍
അസാദ്ധ്യം
അസാധ്യം ഏതാണ് ശരിയായത്
2nd one
അസാദ്ധ്യം, അസാധ്യം രണ്ടും ശരിയാണ്. നാം ഇപ്പോള്‍ അച്ചടിയിലും മറ്റും ഉപയോഗിക്കുന്നത് അസാധ്യം എന്നതാണ്. അതുമതി. ‘ധ്യ’ ഉച്ചരിക്കുമ്പോള്‍ ‘ദ്ധ്യ’ പോലെ തന്നെയാണ്. ദ്+ധ്യ= ദ്ധ്യ. അധ്യാപകന് തുടങ്ങിയ വാക്കുകളിലും ഇപ്പോള്‍ ധ്യ മതി.
എഡിറ്റര്‍
കാമറയാണോ ക്യാമറയാണോ ശരി?
കാൻസർ ആണോ ക്യാൻസർ ആണോ ശരിയായ പദം
ഇംഗ്ലീഷ് (മനോരമ ഇംഗ്ലിഷ് എന്ന് ) വാക്കുകളുടെ ഉച്ചാരണം പലരും പലതരത്തിലാണ് നടത്തുന്നത്. ഇംഗ്ലീഷുകാര്‍ തന്നെ വ്യത്യസ്തമായി (ബ്രിട്ടീഷ് ഇംഗ്ലീഷിലും അമേരിക്കന്‍ ഇംഗ്ലീഷിലും) പ്രയോഗിക്കുന്നു. ക്യാമറയാണ് നമുക്ക് കൂടുതല്‍ നല്ലത്. അതുപോലെ, ക്യാന്‍സര്‍ എന്നും. ഇതുസംബന്ധിച്ച് മലയാളത്തില്‍ ഒരു ഐകരൂപ്യം വരുത്തേണ്ടത് അത്യാവശ്യമാണ്. രണ്ടും മാറിമാറി ഉപയോഗിക്കുന്നത് ഭാഷാ ശീലത്തിന് നല്ലതല്ല.
എഡിറ്റര്‍
പ്രാധിനിത്യം ആണോ പ്രാതിനിധ്യം ആണോ ശരി
പ്രാതിനിധ്യം ആണ് ശരി. പ്രതിനിധി എന്ന വാക്കില്‍ നിന്നാണ് പ്രാതിനിധ്യം വരുന്നത്.
എഡിറ്റര്‍
സൃഷ്ടിയിൽനിന്നുവന്ന സൃഷ്ടാവും ഇഷ്ടത്തിൽനിന്നും വന്ന സ്വാദിഷ്ടവും എങ്ങനെയാണ് തെറ്റാകുന്നത് എന്ന് ഒന്നു വിശദീകരിച്ചു തരുമോ?
സൃഷ്ടിക്കുന്ന ആള് സ്രഷ്ടാവ് ആണല്ലോ അല്ലേ? അതുപോലെ സ്വാദിഷ്ഠത്തിന് ഇഷ്ടവുമായി ബന്ധമില്ല. കൂടുതല്‍ മധുരമുള്ളത് എന്ന അര്‍ത്ഥമാണുള്ളത്.