വൃത്തം
വിഷമപൂരണം | നാലു പാദങ്ങള്‍ക്കും ലക്ഷണം വെവ്വേറെ വന്നാല്‍ അതു വിഷമവൃത്തം. |
വര്‍ണ്ണവൃത്തം | ഒരു പാദത്തിന് ഇത്ര വര്‍ണ്ണം (അക്ഷരം) എന്ന നിയമം ഉള്ള വൃത്തം വര്‍ണ്ണവൃത്തം. |
മാത്രാവൃത്തം | ഒരു പാദത്തിന് ഇത്രമാത്ര എന്നു നിയമം ഉള്ളത് മാത്രാവൃത്തം. |
മാത്ര | മാത്രയെന്നാല്‍ ശ്വാസധാരയളക്കുമളവാണിഹ മാത്രയൊന്നുലഘുക്കള്ക്കു,രണ്ടുമാത്രഗുരുക്കളില്. ഒരുലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരുമാത്ര. ഒരുഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര. ഇങ്ങനെ കാലംകൊണ്ടുള്ള ശ്വാസമാനമാണ് മാത്ര എന്നു പറയുന്നത്. |
ഗണം | മൂന്നക്ഷരം ചേര്‍ന്നതിനു ഗണമെന്നിഹ സംജ്ഞയാം. വര്‍ണ്ണവൃത്തങ്ങളില്‍ മൂന്നക്ഷരം കൂടിയതിന് ഒരു മൂന്നക്ഷരം ചേര്‍ന്നതിനു ഗണമെന്നിഹ സംജ്ഞയാം. വര്‍ണ്ണവൃത്തങ്ങളില്‍ മൂന്നക്ഷരം കൂടിയതിന് ഒരു ഗണമെന്നു വിളിക്കും. ലക്ഷണംചമയ്ക്കുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണിത്. ഗണം: ഗുരുലഘു സ്ഥാനഭേദത്താലെട്ടു മാതിരി. മൂന്നക്ഷരം ഒരു ഗണം. അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടുവക. ഈ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാല്‍ എട്ടു മുക്കൂട്ടുകള്‍ ഉണ്ടാക്കാം. 1.- – – സര്‍വ്വഗുരു മ ഗണം 2. ് – – ആദിലഘു യ ഗണം 3. – ് – മദ്ധ്യലഘു ര ഗണം 4. ് ് – അന്ത്യഗുരു സ ഗണം 5.- – ് അന്ത്യലഘു ത ഗണം 6. ് – ് മദ്ധ്യഗുരു ജ ഗണം 7. – ് ് ആദിഗുരു ഭ ഗണം 8. ് ് ് സര്‍വ്വലഘു ന ഗണം ഈ ഗണങ്ങള്‍ക്ക് വ്യവഹാരസൗകര്യത്തിന് മ,യ,ര,സ,ത,ജ,ഭ,ന എന്ന അക്ഷരങ്ങളെക്കൊണ്ട് പേരിട്ടിരിക്കുന്നു. |
ഗണം പേരും ലക്ഷണവും | ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള് യരതങ്ങളില്‍ ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം. ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള് യരതങ്ങളില്‍ ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം. യഗണ-രഗണ-തഗണങ്ങള്‍ക്കു മുറയ്ക്ക് ആദി മധ്യാന്ത വര്‍ണ്ണങ്ങള്‍ ലഘു. ശേഷം രണ്ട് ഗുരു; ഭഗണ-ജഗണ-സഗണങ്ങള്ക്ക് മുറയ്ക്ക് ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ഗുരു. ശേഷം രണ്ട് ലഘു. മഗണം സര്‍വ്വഗുരു. നഗണം സര്‍വ്വ ലഘു. ഇവയുടെ ഉദാഹരണം മുമ്മൂന്നക്ഷരങ്ങളുള്ള പദങ്ങളെ ചേര്‍ത്ത് ആദ്യക്ഷരത്തില്‍ ഗണനാമവും വരുത്തി, ഒരു രാജാവിന് ആശീ:പ്രാര്‍ത്ഥനാരൂപമായ ആര്യാവൃത്തം കൊണ്ട് കാണിച്ചിരിക്കുന്നു. നൃപതി-ജയിക്ക-യശസ്വീ ഭാസുര-താരുണ്യ-രാഗവാന്‍-സതതം മാലെന്യെ-എന്നുമുറ- യ്ക്കെട്ടുഗണത്തിനുമത്ര ദൃഷ്ടാന്തം. ് ് ് നൃ പ തി സര്‍വ്വലഘു ന ഗണം ് – ് ജ യി ക്ക മധ്യഗുരു ജ ഗണം ് – – യ ശ സ്വീ ആദിലഘു യ ഗണം സര്‍വ്വലഘു ന ഗണം – ് ് ഭാ സു ര ആദിഗുരു ഭ ഗണം – – ് താ രു ണ്യ അന്ത്യലഘു ത ഗ ണം – ് – രാ ഗ വാ ന് മധ്യലഘു ര ഗ ണം ് ് – സ ത തം അന്ത്യഗുരു സ ഗണം – – – മാ ലെ ന്ന്യേ സര്‍വ്വഗുരു മ ഗണം |
വര്‍ണ്ണവൃത്തങ്ങള്‍ | എട്ടക്ഷരമുള്ള അനുഷ്ടുപ് ഛന്ദസ്സിനു താഴെയുള്ള ഛന്ദസ്സുകളില്‍ വരുന്ന വൃത്തങ്ങള്‍ക്ക് നീളം വളരെ പോരാതെയും, 21അക്ഷരമുള്ള പ്രകൃതിഛന്ദസ്സിനു മേല്‍ പോയാല്‍ നീളംകൂടിയും വരുന്നതിനാല്‍ ഈ രണ്ട് അതിര്‍ത്തികള്‍ക്കിടയിലുള്ള ഛന്ദസ്സുകളില്‍ മാത്രമേ ശേ്ളാകങ്ങള്‍ കവികള്‍ രചിക്കാറുള്ളൂ. എങ്കിലും ശാസ്ത്രഗ്രന്ഥത്തിന് ന്യൂനത വരേണ്ട എന്നുകരുതി അപ്രസിദ്ധങ്ങളായി താഴെയും മുകളിലുമുള്ള ഛന്ദസ്സുകളിലുള്ള വൃത്തങ്ങളും എ.ആര്.രാജരാജവര്‍മ്മ നല്‍കിയിട്ടുണ്ട്. |
അപ്രധാനവൃത്തങ്ങളുടെ ലിസ്റ്റ് ഛന്ദസ്സ് | ഉക്ത (1) വൃത്തം ശ്രീ, ഖഗ ഛന്ദസ്സ് അത്യുക്ത (2) വൃത്തം സ്ത്രീ, ശിവം ഛന്ദസ്സ് ഉക്ത (1) വൃത്തം ശ്രീ, ഖഗ ഛന്ദസ്സ് അത്യുക്ത (2) വൃത്തം സ്ത്രീ, ശിവം ഛന്ദസ്സ് മധ്യ (3) വൃത്തം നാരി, മൃഗീ. ഛന്ദസ്സ് പ്രതിഷ്ഠ (4) വൃത്തം കന്യ, വേണീ. ഛന്ദസ്സ് സുപ്രതിഷ്ഠ(5) വൃത്തം ഗൗരി, മാലാ ഛന്ദസ്സ് ഗായത്രി(6) വൃത്തം തനുമധ്യാ, വസുമതീ, രത്നാവലീ ഛന്ദസ്സ് ഉഷ്ണിക്(7) വൃത്തം മദലേഖാ, മധുമതീ, ഹംസമാലാ ഛന്ദസ്സ് ആകൃതി(22) വൃത്തം മത്തേഭം, ഭദ്രകം, മദിര, തരംഗിണി; ലക്ഷ്മി, കമലദിവാകരം. ഛന്ദസ്സ് വികൃതി(23) വൃത്തം അശ്വലളിതം, മത്താക്രീഡ, മഞ്ജുളാ, സരോജം, മണിഘൃണി ഛന്ദസ്സ് സംകൃതി(24) വൃത്തം തന്വീ, വിലാസിനീ, ലളിതം, ക്രൗഞ്ചപദം, മധുകരകളഭം, ഗുണസദനം. ഛന്ദസ്സ് അഭികൃതി(25) വൃത്തം ക്രൗഞ്ചപദാ, കുമുദ്വതി, മണിമകുടം, ശശധരബിംബം. ഛന്ദസ്സ് ഉത്കൃതി(26) വൃത്തം ഭുജംഗവിജൃംഭിതാ, ശംഭുനടനം, കരംഭം, ചന്ദനസാരം, കന്ന്യകാമണി. |
വൃത്തത്തിന്റെ ലക്ഷണം തന്നെ ലക്ഷ്യവും | ലക്ഷിക്കവേണ്ടും വൃത്തത്തിന് പാദം കൊണ്ടിഹ ലക്ഷണം ചെയ്കയാല്‍ ലക്ഷണം തന്നെയൊരു ലക്ഷ്യവുമായിടും. ഇവിടെ ഏതു വൃത്തത്തിന്റെ ലക്ഷണം പറയുന്നോ ആ വൃത്തത്തിന്റെ പാദം കൊണ്ടുതന്നെയാണ് ലക്ഷണവാക്യം ചമയ്ക്കുന്നത്. അതിനാല്‍ ലക്ഷ്യത്തിനു പുറമേയെങ്ങും തേടിപ്പോകേണ്ടതില്ലെന്ന് എ.ആര്. പറയുന്നു. ലക്ഷണവാക്യം തന്നെ ലക്ഷ്യവും ആയിരിക്കും. ഈ നിബന്ധനപ്രകാരം സമവൃത്തങ്ങള്‍ക്ക് ഒരു പാദംകൊണ്ടും, അര്‍ദ്ധസമങ്ങള്‍ക്ക് ഒരു അര്‍ദ്ധം കൊണ്ടും വിഷമങ്ങള്‍ക്ക് ഒരു പൂര്‍ണ്ണമായ പദ്യംകൊണ്ടും ലക്ഷണം നിര്‍ദ്ദേശിച്ചിരിക്കുന്നു. |
വിദ്യുത്മാല | മം മം ഗം ഗം. രണ്ട് മഗണവും രണ്ട് ഗുരുവും സമവൃത്തം.വിദ്യുത്മാലാ. മദ്ധ്യത്തില്‍ നാലാമക്ഷരം കഴിഞ്ഞ് യതി വേണം. ഉദാ: വിദ്യുത്മാലാസൗന്ദര്യത്തി- നുദ്ദാമത്വം മന്ദിപ്പിക്കും ഉദ്യോതത്താലുദ്ദീപിക്കും വാഗ്ദേവിക്കായ് വന്ദിക്കുന്നേന്‍. (എ.ആര് രചിച്ചത്) |
മലയാളഭാഷയ്ക്കു വേണ്ടിയുള്ള ഏതു പരിശ്രമവും നല്ലതാണ്. ഈ വെബ്സൈറ്റ് വിദ്യാർത്ഥികള്‍ക്ക് പ്രയോജനപ്രദമാണ്.
വൃത്തനാമത്തില് കണ്ട ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. വൃത്തത്തിന്റെ പേരായി സ്തിമിതാഭിധം എന്നു കൊടുത്തിട്ടുണ്ട്.
ആ ഭാഷാവൃത്തത്തിന്റെ പേര് സ്തിമിത എന്നാണ്. സ്തിമിതാഭിധം വൃത്തം എന്നു പറഞ്ഞാൽ സ്തിമിത എന്നു പേരായ വൃത്തം എന്നാണ് അർത്ഥം.
അഭിധ എന്നത് നാമത്തെ കുറിക്കുന്ന വാക്കാണ്.
രാവണാഭിധഃ രാക്ഷസഃ = രാവണൻ എന്നു പേരായ രാക്ഷസൻ -എന്നത് ഉദാഹരണം.