പ്രതീക്ഷകളില്ലാത്ത, ദുരന്തബോധം വേട്ടയാടുന്ന മനുഷ്യമനസിന്റെ സങ്കീര്‍ണ്ണഭാവം ഒരു തമാശക്കോട്ടയില്‍ സംഭവിക്കുന്ന അത്ഭുതത്തിന്റെ ചിത്രങ്ങളിലൂടെ പത്മരാജന്‍ ആവിഷ്‌ക്കരിക്കുന്നു. മണലാരണ്യത്തിനു നടുവിലെ കോട്ടയില്‍ പ്രതിമയായി നില്‍ക്കുന്ന ചുപ്പന്‍കോട്ടയുടെ ഉടമസ്ഥനായ ധീരുലാലുമായി പിണങ്ങി നാടുവിടുന്നു. ചുപ്പന്‍ ഗോവിന്ദ് എന്ന പേര് സ്വീകരിക്കുന്നു. അഭ്യാസങ്ങള്‍ നടത്തി പണം വാരികൂട്ടുമ്പോഴും അയാളുടെ മനസില്‍ ദ്വീപും രാജകുമാരിയും നിറഞ്ഞുനിന്നു. രാജകുമാരിയും അവരെ പിന്തുടര്‍ന്നു. അവളുടെ ആലിംഗനങ്ങളും ചുംബനങ്ങളും അവന് ഉള്ളില്‍ പുകഞ്ഞ ചൂടിന് മോചനം നല്‍കി കാട് അവര്‍ക്ക് പുതിയ സ്വാതന്ത്ര്യം സമ്മാനിച്ചു. ദ്വീപിലെ സ്വര്‍ഗത്തെക്കുറിച്ചുള്ള സ്വപ്നം അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു. എന്നാല്‍ ധീരുലാലിന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി പ്രതിമയെ വിട്ടുകൊടുക്കാന്‍ രാജകുമാരി സമ്മതിക്കുന്നു. ധീരുലാലിനെ പ്രതിമ തകര്‍ത്തെറിയുന്നു. രാജകുമാരിയെ സ്വതന്ത്രയാക്കുന്നു. അവന്‍ വീണ്ടും പ്രതിമയാകുന്നു. രാജകുമാരിയുടെ കണ്ണുനീരിനുപോലും ചലിപ്പിക്കാന്‍ കഴിയാതെ കാലം കടന്നുപോയിട്ടും പ്രതിമയായിത്തന്നെ നിലകൊള്ളുന്നു.