ടി.ടി. പ്രഭാകരന്‍

കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്. കേരളത്തെ
സാമൂഹികമായും സാമ്പത്തികമായും ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി
സാംസ്‌കാരിക പ്രയോഗങ്ങളെ എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്? സച്ചിദാനന്ദന്‍
കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില, ചെണ്ട എന്നീ വാദ്യോപകരണങ്ങളെ പ്രമേയമാക്കി രചിച്ച ‘തിമില’,
‘വേനല്‍ക്കിനാവ്’ എന്നീ കവിതകള്‍ ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസക്തമാവുന്നത്.

രണ്ടുവ്യത്യസ്ത വാദ്യോപകരണങ്ങളാണ് തിമിലയും ചെണ്ടയും. പഞ്ചവാദ്യത്തിലെ മുഖ്യമായ
വാദ്യോപകരണങ്ങളിലൊന്നാണ് തിമില. കൈകൊണ്ടാണ് തിമിലയില്‍ കൊട്ടുന്നത്. കോല്‍ ഉപയോഗിക്കാറില്‌ള.
ചെണ്ടയാകട്ടെ മേളം, തായമ്പക, കഥകളി തുടങ്ങി പലതിനും മുഖ്യവാദ്യോപകരണമാണ്. ചെണ്ടകൊട്ടുന്നതിന് കൈയും
കോലും ഉപയോഗിക്കും. വ്യത്യസ്തമെങ്കിലും തിമിലയും ചെണ്ടയും ഒരേ ഗണത്തില്‍ പെടുന്നവയാണ്. മരക്കുറ്റിയില്‍
തോല്‍വരിഞ്ഞ് കെട്ടിക്കൊണ്ട് കൊട്ടുന്നതിനാല്‍ അവനദ്ധവാദ്യം അഥവാ വിതതം എന്ന വാദ്യവിഭാഗത്തില്‍
പെടുന്നവയാണിവ (നാലുവാദ്യങ്ങളില്‍ മറ്റുള്ളവ ഘനം, സുഷിരം, തതം എന്നിവയാണ്).
മലയാളത്തിലെ പ്രമുഖ കവികളിലൊരാളായ സച്ചിദാനന്ദന്‍, കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില,
ചെണ്ട എന്നീ വാദ്യോപകരണങ്ങളെ പ്രമേയമാക്കി കവിതകളെഴുതിയിട്ടുണ്ട്. ‘തിമില’ എന്ന കവിത 1990 ല്‍
പുറത്തുവന്ന കയറ്റം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ചെണ്ടവിദഗ്ദ്ധര്‍ക്ക് സമര്‍പ്പിച്ച ‘ഒരു
വേനല്‍ക്കിനാവ്’ എന്ന കവിത ദേശാടനം (1994) എന്ന സമാഹാരത്തിലാണുള്ളത്.
കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്.