‘മനുഷ്യനെ ഭൂമിയില്‍നിന്നും തിരിച്ചുവിളിക്കുന്നത് ദൈവമാണലേ്‌ളാ. ദൈവം എന്തിനാണ് നിരപരാധികളായ കുഞ്ഞുങ്ങളെയും നന്മയുള്ള മനുഷ്യരെയുമൊക്കെ കൊന്നൊടുക്കുന്നത്. അടുത്ത എപ്പിസോഡില്‍ ദൈവവും സംഘാടകരും ഇതിനു മറുപടി പറയണം.”

ഈ പ്രചാരണം എന്നെയും ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ജീവന്റെ താക്കോല്‍ ദൈവത്തിന്റെ കയ്യിലലെ്‌ളന്നും മരണത്തിനുമ്‌സകുട പിടിക്കുന്നത് ചെകുത്താനാണെന്നും എനിക്ക് പറയേണ്ടിവന്നു. യാഥാര്‍ഥ്യവും അതായിരുന്നു. പക്‌ഷേ ചെകുത്താന് പരസ്യമായി അത്ര വലിയൊരു കഴിവ് പ്രതിഷ്ഠിച്ചുകൊടുക്കാന്‍ എനിക്ക് വ്യക്തിപരമായി താല്‍പര്യമില്‌ളായിരുന്നു. എങ്കിലും ഗോപ്യമായി അതു പറയേണ്ടിവന്നിരിക്കുന്നു.

ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായപേ്പാള്‍ അഭിനവദൈവങ്ങളെല്‌ളാം പുറത്തായതില്‍ ഞാനും സന്തോഷിച്ചു. പരിപാടിയില്‍ ചെറിയ ലാഭം വന്നുതുടങ്ങിയിരുന്നു. ഇതിനിടയില്‍ ദൈവവും ഞാനും ആത്മമിത്രങ്ങളായി. ഷോയുടെ ഫൈനല്‍ കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപ കയ്യില്‍ വരുമെന്ന് പറഞ്ഞു കോമളന്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ലോകത്തുള്ള ടെലിവിഷന്‍ കാമറകളും സിഗ്നലുകളും ചിതറയുടെ ശരീരത്തെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു.

വീണ്ടും പ്രചരണകോലാഹലങ്ങള്‍ ശക്തമായി. ഞാന്‍ ചെകുത്താനെതിരെ വെളിപെ്പടുത്തിയ യാഥാര്‍ത്ഥ്യങ്ങളൊന്നും ജനം മുഖവിലയ്‌ക്കെടുത്തതേയില്‌ള. സക്കറിയയെ ഫോണില്‍ ബന്ധപെ്പട്ടു. ഫോണെടുക്കുന്നില്‌ള. ഇനി എന്തുചെയ്യും. അടുത്ത എപ്പിസോഡില്‍ കാണികളുടെ ഇടപെടലുണ്ടാകുമെന്നുറപ്പായിന്നു. കാരണം പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന എപ്പിസോഡാണ്.

മൈതാനത്ത് ലൈറ്റ് ഇട്ടപേ്പാള്‍തന്നെ ചെറിയ ബഹളം ആരംഭിച്ചുകഴിഞ്ഞിരുന്നു. കാരണം ഇടയ്ക്കിടെ കറണ്ട് വന്നും പോയുമിരുന്നു. അന്തരീക്ഷത്തിലാകെ നിറഞ്ഞുതുളുമ്പിയ സൂക്ഷ്മതരംഗങ്ങള്‍ മനുഷ്യനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.