ആധുനിക ഗദ്യരീതി രൂപപ്പെടുന്നതിനു മുന്‍പു നിലവിലിരുന്ന ഗദ്യരീതിയാണിത്. മലയാളഭാഷയുടെ തുടക്കം മുതലേ ഗദ്യഭാഷ വ്യവഹാരത്തിന് ഉപയോഗിച്ചുപോന്നു. പക്ഷേ, സാഹിത്യത്തില്‍ അതിനു സ്ഥാനമുണ്ടായിരുന്നില്ല. മലയാളഗദ്യത്തിന്റെ പ്രാചീനരൂപം മനസ്സിലാക്കാന്‍ സഹായിക്കുന്ന രേഖകള്‍ ശിലാശാസനങ്ങളും, ചെമ്പുപട്ടയങ്ങളും ഓലക്കരണങ്ങളുമാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ഭരണകാര്യങ്ങള്‍ എഴുതിയിരുന്നത് ഇത്തരം രേഖകളിലായിരുന്നു. താമ്രശാസനങ്ങളും ശിലാശാസനങ്ങളും ഒന്‍പതാം നൂറ്റാണ്ടുമുതല്‍ കണ്ടെത്തി. ആദ്യകാല രേഖകളില്‍ തമിഴിനായിരുന്നു പ്രാധാന്യം. സംസ്‌കൃതം ചുരുക്കമായിട്ടേ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് മലയാള പ്രയോഗങ്ങള്‍ കൂടി വന്നു. ഭാഷാകൗടലീയമാണു ഗദ്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതി. ഇത് പതിമൂന്നാം നുറ്റാണ്ടില്‍ രചിച്ചതാണെന്നു കരുതുന്നു. തോലകവി രചിച്ച ആദ്യകാല ഗദ്യകൃതികള്‍ ഇതില്‍ പെടുന്നു.

പ്രാചീന ഗദ്യകൃതികള്‍

ആട്ടപ്രകാരങ്ങള്‍
ക്രമദീപിക
നമ്പ്യാന്തമിഴ്
അംബരീഷോപാഖ്യാനം
നളോപാഖ്യാനം
ദേവീമാഹാത്മ്യം
ഭാഗവതം ഗദ്യം
ദൂതവാക്യം
ബ്രഹ്മാണ്ഡപുരാണം
രാമായണം തമിഴ്
പുരാണസംഹിത