ഭാഷ എന്നാല്‍
ഭാഷയെക്കുറിച്ച് മഹാകവി ഉള്ളൂര്‍ തന്റെ കേരള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനം ഇതാണ്. “ഒരുവന്‍ തന്റെ അന്തര്‍ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനു വേണ്ടി ഉച്ചരിക്കുന്നതും ആ അന്തര്‍ഗ്ഗതം ഏതെങ്കിലും ഒരു ഉന്നത സമുദായത്തിലെ സങ്കേതമനുസരിച്ച് അന്യന് ഗ്രഹിക്കുവാന്‍ പര്യാപ്തവുമായ വര്‍ണ്ണാത്മക ശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ.”വര്‍ണ്ണാത്മക ശബ്ദങ്ങളാണ് ഭാഷയുടെ അടിസ്ഥാനം. ശബ്ദങ്ങളാണ് ഭാഷയ്ക്ക് പണ്ടും ഇമ്പമുളള വ്യാപാര സാമഗ്രി. അതില്‍തന്നെ ചില സങ്കേതങ്ങളാണ് ഭാഷയെന്നുളള നില ശബ്ദത്തിനുണ്ടാക്കിയത്. സാമൂഹ്യാവശ്യം മൂലമാണ് ഈ സങ്കേതങ്ങള്‍ ഉണ്ടായത്. 'മാല’ എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ മലയാളിക്ക് എന്താണ് ഉദ്ദേശിക്കുന്നത്എന്ന് മനസ്‌സിലാകും. എന്നാല്‍ ആ വസ്തു (മാല) വും 'മാ’, 'ല’ എന്നീ വര്‍ണ്ണങ്ങളും തമ്മില്‍ സ്വതഃസിദ്ധമായ ഒരു ബന്ധവും ഇല്ല. അതു കേവലം ഒരു സങ്കേതം മാത്രം. ചെറുതോ വലുതോ ആയ ഒരു സമൂഹത്തിന്റെ ആവശ്യവും അംഗീകാരവും ഇല്ലാതെ ഒരു ഭാഷയില്ല.

ഭാഷയുടെ ഉല്പത്തി
ശബ്ദ സങ്കേതങ്ങള്‍ ഭാഷയില്‍ എങ്ങനെ വ്യവസ്ഥാപിക്കപ്പെട്ടു എന്നു കണ്ടെത്താന്‍ പല പണ്ഡിതന്മാരും ശ്രമിച്ചിട്ടുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തിലും വലിയ ശാസ്ത്രീയ പിന്‍ബലമില്ലാതെയും ചില പണ്ഡിതന്മാര്‍ ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പക്ഷി മൃഗാദികളുടെ ശബ്ദത്തെ അനുകരിച്ച് മനുഷ്യന്‍ ഭാഷയുണ്ടാക്കാന്‍ തുടങ്ങി എന്നതിന് അനുകരണ സിദ്ധാന്തം എന്ന് ഡോ. ഗോദവര്‍മ്മ പേര് നല്‍കുന്നു.(ഇംഗ്‌ളീഷില്‍ ടമഫആസള്‍ഡസള്‍ ടമഫസഴരു) കാകാ എന്ന ശബ്ദമുണ്ടാക്കുന്ന പക്ഷിക്ക് കാക്ക എന്ന പേരുണ്ടായതുപോലെ.
    ഹാ, ഹി, ഹീ തുടങ്ങിയ വ്യാക്ഷേപകങ്ങളെ ചില അര്‍ത്ഥങ്ങളോടു ചേര്‍ത്തു പരിഗണിച്ചപ്പോള്‍ ചില നാമരൂപങ്ങളും ക്രിയാ രൂപങ്ങളും ഭാഷയില്‍ ആവിര്‍ഭവിച്ചു. ' ടമഫ ഛസസമ ഹസസമ ടമഫസഴരു’ എന്ന് ഇംഗ്‌ളീഷില്‍ പറയുന്ന ഇതിനെ വ്യാക്ഷേപക സിദ്ധാന്തം എന്ന്‌ഡോ. ഗോദവര്‍മ്മ പറയുന്നു.
ടമഫ ഉയഷഭ ഉസഷഭ ടമഫസഴരു, ടമഫ ടദര്‍ദ ര്‍മഫസഴരു എന്നിങ്ങനെ വേറെയും  ചില സിദ്ധാന്തങ്ങളുണ്ട്. പക്ഷേ, ഇതെല്ലാം വഴി വരുന്ന പദങ്ങള്‍ ഭാഷാ പദങ്ങളുടെ നൂറിലൊരംശം വരില്ല. മനശാസ്ത്രവും ഭാഷാ ശാസ്ത്രവും തമ്മില്‍ വളരെയധികം ബന്ധപ്പെടുന്നുണ്ട്. ഛമരുറയസ ഗയഷഭന്‍യറര്‍യനറ എന്നൊരു പ്രത്യേക ശാഖതന്നെ ഉണ്ടായിട്ടുണ്ട്.

മലയാളത്തിന്റെ സ്ഥാനം
ഭാഷാ ശാസ്ത്രകാരന്മാര്‍ ലോകഭാഷകളെ മൊത്തത്തില്‍ എട്ട് വലിയ ഗോത്രങ്ങളായിട്ടാണ് തിരിച്ചിട്ടുളളത്. ഇതില്‍ ഇന്ത്യയിലെ രണ്ട് പ്രധാന ഗോത്രങ്ങള്‍ ഇന്‍ഡോ യൂറോപ്യന്‍ ഗോത്രവും ദ്രാവിഡ ഗോത്രവുമാണ്. ഹിന്ദി, ബംഗാളി, മറാഠി തുടങ്ങിയവ ഇന്‍ഡോ യൂറോപ്യന്‍ ഗോത്രത്തില്‍പ്പെടുന്നു. ലോകഭാഷകളും ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയവയും ഈ ഗോത്രത്തിലാണ്.
    ദ്രാവിഡ ഗോത്രത്തില്‍പ്പെടുന്ന നാല് പ്രധാന ഭാഷകളാണ് തെലുങ്ക്, തമിഴ്, കന്നഡം, മലയാളം എന്നിവ. ഇരുന്നൂറിലധികം ഭാഷകളുളള ഭാരതത്തില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ക്രമത്തില്‍ നോക്കിയാല്‍ എട്ടാമത്തെ സ്ഥാനമാണ് മലയാളത്തിനുളളത്.

മലയാള ഭാഷയുടെ നിഷ്പത്തി
    കേരളത്തിലെ വ്യവഹാര ഭാഷയായ മലയാളത്തിന് ആ പേര് ലഭിച്ചിട്ട് ദീര്‍ഘകാലമായിട്ടില്ല. ആദ്യം ദേശനാമം കുറിക്കുന്ന ഒരു പദം മാത്രമായിരിക്കണം ഇത്. മലനാട്ട് ഭാഷ. 'മല’യുടെയും ആഴ സമുദ്രത്തിന്റെയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ദേശം എന്ന നിലയില്‍ 'മലയാഴ്മ’, മലയാളം എന്നിങ്ങനെ വന്നതാകണം എന്നൊരഭിപ്രായമുണ്ട്. രണ്ടാമത്തെ പദം’ ആഴം’ അല്ല, അളം(ദേശം) എന്നായിരിക്കണം. അങ്ങനെയാണ് മലയാളം ഉണ്ടായത് എന്നതാണ് കുറെക്കൂടി സ്വീകാര്യമായ മറ്റൊരു അഭിപ്രായം.

മലയാളത്തിന്റെ ഉല്പത്തി.
മലയാളം സംസ്‌കൃതത്തില്‍ നിന്നുണ്ടായതാണെന്നും തമിഴില്‍ നിന്നുണ്ടായതാണെന്നും അതല്ല തമിഴ്, സംസ്‌കൃതം എന്നീ രണ്ടു ഭാഷകള്‍ ചേര്‍ന്നുണ്ടായതാണെന്നും മൂന്ന് അഭിപ്രായങ്ങളുണ്ട്. ഇത് മൂന്നിലും സത്യമുണ്ട്, എന്നാല്‍ സത്യമില്ല എന്നതാണ് ശരി. മലയാളം സംസ്‌കൃത ജന്യമാണെന്ന് ആദ്യം പറഞ്ഞത്

കോവുണ്ണി നെടുങ്ങാടിയാണ്.’കേരളകൗമുദി’ എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ പ്രാരംഭത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്ഃ
“സംസ്‌കൃത ഹിമഗിരിഗളിതാ,
ദ്രാവിഡ വാണീ കളിന്ദജാമിളിതാ
കേരള ഭാഷാ ഗംഗാ
വിഹരതു മേല്‍ നല്‍സരസ്വതാസംഗാ”
പക്ഷേ, വേണ്ടത്ര തെളിവുകളോടെ ഡോ. കാല്‍ഡ്വെല്‍ തുടങ്ങി ഡോ. ഗോദവര്‍മ്മ വരെയുളളവര്‍ ഈ വാദത്തെ ഖണ്ഡിച്ചിട്ടുണ്ട്.
മലയാളത്തിന് തമിഴിന്റെ പുത്രീപദമാണ് നല്‍കേണ്ടതെന്ന് ഡോ. കാല്‍ഡ്വെല്‍ പറഞ്ഞിരിക്കുന്നു. 'മലയാളവും തമിഴും തമ്മില്‍ ആദ്യമുണ്ടായിരുന്ന അല്പമാത്രമായ വ്യത്യാസം ക്രമേണ വര്‍ദ്ധിച്ചു വന്നതിനാല്‍ ഇന്നതിനെ ഭാഷാഭേദമായിട്ടല്ല സഹോദരീ ഭാഷയായി തന്നെ കരുതുന്നു. എന്നാല്‍, ആരംഭത്തില്‍ സഹോദരിയായിട്ടല്ല പുത്രിയായിതന്നെ കരുതണം എന്നാണ് ഡോ. കാല്‍ഡ്വെല്‍ തന്റെ 'കമ്പാരറ്റിവ് ഗ്രാമര്‍’ എന്ന കൃതിയില്‍ പറയുന്നത്.
    പ്രൊഫ. എ. ആര്‍. രാജരാജ വര്‍മ്മയും ഏതാണ്ട് ഈ അഭിപ്രായക്കാരനാണ്. തമിഴിന് 12 നാടുകളിലായി ദേശഭേദങ്ങള്‍ ഉണ്ടായിരുന്നവയില്‍ കുട്ടം, കുടം, കക്ക, വെണ്‍, പൂഴി എന്നീ അഞ്ച് നാടുകളിലെ കൊടുന്തമിഴാണ് മലയാളമായി പരിണമിച്ചതെന്ന് കേരള പാണിനീയത്തിന്റെ പീഠികയില്‍ എ.ആര്‍. വാദിക്കുന്നു.
    ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഒരംഗത്തിന്റെ രണ്ടുപശാഖകളാണ് തമിഴും മലയാളവും എന്ന് പ്രസിദ്ധ വൈയാകരണനും നിഘണ്ടുകാരനുമായഗുണ്ടര്‍ട്ട് പറയുന്നു. സംസ്‌കൃതം, തമിഴ് എന്നീ ഭാഷകള്‍ ചേര്‍ന്നുണ്ടായതാണ് മലയാളം എന്നൊരഭിപ്രായവും ഉണ്ടായിട്ടുണ്ട്. സംസ്‌കൃതവും തമിഴും ഇടകലര്‍ന്നതിന്റെ ഫലമായിട്ടാണ് മലയാളം ആവിര്‍ഭവിച്ചതെന്ന് ഇളംകുളം കുഞ്ഞന്‍ പിളള തന്റെ 'കേരളഭാഷയുടെ വികാസ പരിണാമങ്ങള്‍’ എന്ന കൃതിയില്‍ സിദ്ധാന്തിക്കുന്നു. കൊല്ല വര്‍ഷാരംഭത്തിനു മുമ്പു തന്നെ കേരളത്തില്‍ കുടിയേറിപാര്‍ത്തിരുന്ന ബ്രാഹ്മണര്‍ മിക്കവാറും സംസ്‌കൃതവും ഏതാനും ചില തമിഴ് പദങ്ങളും ഇടകലര്‍ത്തി ആംഗേ്‌ളാ ഇന്‍ഡ്യന്‍ രീതിയില്‍ സംഭാഷണം ചെയ്യുവാന്‍ നിര്‍ബദ്ധരായി എന്നും, അവര്‍ ഉപയോഗിച്ചു വന്ന മിശ്രഭാഷയാണ് ഒടുവില്‍ മലയാളമായി പരിണമിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷാ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ വാദങ്ങളാണ് ഇതൊക്കെ.
    എ.ആര്‍. രാജരാജ വര്‍മ്മയുടെ സിദ്ധാന്തം ഇതാണ്.
കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് മലയാളം മാതാവായ തമിഴിന്റെ ഗര്‍ഭത്തില്‍ വസിച്ചിരുന്ന കാലമായി ഗണിച്ചാല്‍ മതി. യൗവന ദശയില്‍ എത്തിയ സ്ഥിതിക്ക് മേലാല്‍ സഹായത്തിനു വേണ്ടത് രക്ഷകര്‍ത്താവല്ല ഭര്‍ത്താവാണ്. ബാല്യം മുതല്‍ തന്നെയുളള സഹവാസത്താല്‍ മനസ്‌സിനു വേറെ ഇണങ്ങിയ ഒരു വരന്‍ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡ ഗോത്രജാതയായ സൗഭാഗ്യവതി കേരളഭാഷ ആര്യവംശാലങ്കാരഭൂതനായ ചിരംജീവി സംസ്‌കൃത വരന്റെ സ്വയംവര വധുവായി ചമഞ്ഞ് മേല്‍ക്കുമേല്‍ ഉല്ലസിക്കുന്നു (കേരള പാണിനീയം)

ഭാഷയുടെ ഘടകങ്ങള്‍
    ഒരു ഭാഷയുടെ പ്രധാനഘടകങ്ങള്‍ രണ്ടാണ്—പദസമൂഹം, വ്യാകരണം. ആവശ്യത്തിന്റെ സ്വഭാവമനുസരിച്ച് ഭാഷകള്‍ പരസ്പര സഹജമായി കൈമാറുന്ന ഒന്നാണ് പദസമുച്ചയം. സമ്പുഷ്ടമായ ഏതൊരു ഭാഷയിലും അന്യഭാഷാപദങ്ങള്‍ ധാരാളം കാണുന്നു. ഇംഗ്‌ളീഷ് ലോകത്തെ മിക്കഭാഷകളിലേയും പദങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. തികച്ചും സ്വന്തം എന്നു കരുതാവുന്ന പദങ്ങള്‍ മിക്കഭാഷകളിലും ചെറിയ ഒരു ശതമാനം  മാത്രമായിരിക്കും.
മലയാള ഭാഷയില്‍ പ്രയോഗത്തിലിരിക്കുന്ന പദസമുച്ചയത്തിന്റെ വലിയൊരു ശതമാനം തമിഴ്, കന്നഡ, തുളു, തെലുങ്ക് എന്നീ സഗോത്ര ഭാഷകളില്‍ നിന്നും നല്ലൊരു ശതമാനം ഇന്തോ ആര്യന്‍ ഭാഷകളില്‍ നിന്നുമുള്ളതാണ്. കൂടാതെ പോര്‍ച്ചുഗീസ്, അറബി, പേര്‍ഷ്യന്‍, ഇംഗ്‌ളീഷ് എന്നിവയില്‍ നിന്ന് കടംകൊണ്ടവയുമുണ്ട്.  സൗകര്യം പോലെ കൈമാറാവുന്നതാണ് ഈ പദസമുച്ചയം.
 ഇങ്ങനെ സൗകര്യം പോലെ കൈമാറാനാവാത്ത ഉപകരണങ്ങളാണ് ഭാഷയുടെ വ്യത്യസ്ത ധര്‍മ്മത്തിന് അടിസ്ഥാനം. വ്യാകരണമാണ് ആ ഉപകരണം. പലതരം പ്രത്യയങ്ങളായി ഭാഷയുടെ ഘടന നിര്‍ണ്ണയിക്കുന്നതാണ് ഇത്. ഇല്‍, തു, കല്‍, ആല്‍ തുടങ്ങി സ്വന്തമായി അര്‍ത്ഥമോ ആശയമോ ദ്യോതിപ്പിക്കാന്‍ കഴിവില്ലാത്തവയും എന്നാല്‍ പദപ്രകൃതികളോടു ചേരുമ്പോള്‍ വലിയ വിലയും പ്രസക്തിയും ഉള്ളവയും ആയ പ്രത്യയങ്ങളാണ് ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.
ഈ വ്യത്യസ്ത ധര്‍മ്മങ്ങള്‍ ഒരു ഭാഷാ ഭേദത്തില്‍ ഉറയ്ക്കുമ്പോഴാണ് അതൊരു പ്രത്യേക ഭാഷയായിത്തീരുന്നത്. അങ്ങനെ വ്യാകരണം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാ

രുന്നത്. അങ്ങനെ വ്യാകരണം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതല്ല. അഞ്ഞൂറുവര്‍ഷം മുമ്പുള്ള കൃഷ്ണഗാഥയിലെ വ്യാകരണ സ്വരൂപം തന്നെയാണ് ഇന്നത്തെ മലയാള ഭാഷയിലും കാണുന്നത്.

മലയാളത്തിന്റെ വ്യക്തിത്വം
മലയാള ഭാഷയുടെ വ്യക്തിത്വത്തെയും പ്രാചീനതയേയും കുറിച്ച് വ്യാകരണപരമായ അടിസ്ഥാനത്തില്‍ ചിന്തിച്ചിട്ടുള്ള ഭാഷാ പണ്ഡിതന്മാരാണ് രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ഗോദവര്‍മ്മരാജ എന്നിവര്‍.
മലയാളം തമിഴില്‍ നിന്ന് വേര്‍തിരിയുന്നത് പ്രധാനമായി ആറുനയങ്ങള്‍ അനുസരിച്ചാണെന്ന് കേരള പാണിനീയത്തിന്റെ പീഠികയില്‍ രാജരാജവര്‍മ്മ പറയുന്നു. ഓരോന്നിന്റെയും പ്രാചീന രൂപം തമിഴിന്റേതാണത്രെ.
എന്നാല്‍, ഈ വ്യത്യാസങ്ങളിലെല്ലാം പ്രാചീനരൂപം മലയാളത്തിന്റേതാണെന്നാണ് ആറ്റൂരിന്റെ വാദം. തമിഴും മലയാളവും തമ്മില്‍ വ്യാകരണപരമായിട്ടുള്ള വ്യത്യാസങ്ങളെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി പ്രതിപാദിച്ചിട്ടുണ്ട് ഡോ. ഗോദവര്‍മ്മ.
ആറ്റൂരിന്റെ നിഗമനം :
“ഇത്രയും കൊണ്ട് ചോള-പാണ്ഡ്യശാഖയും ഇപ്പോള്‍ തമിഴെന്നു സാധാരണ പറഞ്ഞുവരുന്നതുമായ ചെന്തമിഴാണ് മലയാളത്തിന്റെ ആദിരൂപം എന്നു പറയുന്നവരുടെ യുക്തികള്‍ നല്ല ശരിയാകുന്നതല്ലെന്നായല്ലോ. നേരെമറിച്ച്, മൂലദ്രമിഡഭാഷയുടെ ഒരു സ്വതന്ത്ര ശാഖയാണ് മലയാളമെന്നും അതിനാല്‍ അതിന്റെ ആദിരൂപം മൂലദ്രമിഡ ഭാഷതന്നെയാണെന്നും സാധിപ്പാന്‍ വേണ്ടിടത്തോളം യുക്തികളും തെളിവുകളും കാണുന്നുണ്ട്. (മലയാള ഭാഷയും സാഹിത്യവും).
ഡോ. ഗോദവര്‍മ്മ പറയുന്നു :
“അതിപ്രാചീനമായ കാലത്തില്‍പ്പോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ തമിഴോ, തമിഴിന്റെ ഒരുപശാഖയോ ആയിരുന്നുവെന്ന് വിചാരിക്കുന്നത് അസംഗതമാണ്”.
(കേരള ഭാഷാവിജ്ഞാനീയം)
തമിഴ്, കന്നഡം, തെലുങ്ക് മുതലായ ഭാഷകളോടു തുലനം ചെയ്യാവുന്ന വ്യക്തിത്വവും പഴമയും മലയാളത്തിനുണ്ട് എന്നതാണ് ഇവരുടെയെല്ലാം വാദത്തിന്റെ പ്രധാനപൊരുള്‍. ഇന്ന് പല ഭാഷാപണ്ഡിതരും ഇതിനോടു യോജിക്കുന്നുമുണ്ട്.

മലനാട്ടു ഭാഷ
ഒരു മൂലഭാഷ ആദ്യം ഭാഷാഭേദങ്ങളായും പിന്നീട് വിഭിന്നഭാഷകളായും തീരുന്നത് ഏറിയകൂറും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്. സഹ്യപര്‍വ്വതവും അറേബ്യന്‍ കടലും, കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ജനങ്ങളെ മറ്റുള്ളവരില്‍ നിന്ന് കുറച്ച് അകറ്റി നിറുത്തി. നിരന്തരമായ സമ്പര്‍ക്കത്തിന് വിഘ്‌നം ഉണ്ടാകുമ്പോഴാണ് ഭാഷയില്‍ പ്രത്യേകതകള്‍ പൊട്ടിക്കിളിര്‍ത്ത് ഭാഷാഭേദങ്ങളായി മാറുന്നത്. മലനാട്ടുവാസിയായ ദ്രാവിഡന്റെ പൂര്‍വ്വദ്രാവിഡ ഭാഷയാണ് മലയാളം എന്ന വ്യവഹാര ഭാഷയായി പരിണമിച്ചതെന്ന് കരുതുകയാണ് ഭാഷാഗമ സിദ്ധാന്തത്തിന് യോജിച്ചത്.
അനേക നൂറ്റാണ്ടുകള്‍ സ്വതന്ത്രമായി കഴിഞ്ഞു കൂടിയ ഒരു സമുദായമാണ് കേരളീയര്‍ എന്നതിനു ധാരാളം തെളിവുകളുണ്ട്. മലയാളിയുടെ വസ്ത്രധാരണവും, ദായക്രമവും, ആചാരങ്ങളും കലാ പ്രകടനങ്ങളും പയറ്റുമുറകളും ചികിത്‌സാ രീതികളും മറ്റു പല കാര്യങ്ങളും, വ്യക്തിത്വമുള്ള ഒരു സംസ്‌കാരത്തിന്റെ ചില പ്രതിഫലനങ്ങള്‍ മാത്രമാണ്. അങ്ങനെ സ്വതന്ത്രമായി വളര്‍ന്നുവന്ന ജനതയ്ക്ക് സ്വന്തമായ ഒരു ഭാഷയില്ലാതിരിക്കുന്നതെങ്ങനെ? ഈ ജനത മുപ്പതോ അതിലധികമോ ശതവര്‍ഷങ്ങളിലായി ക്രമേണ വളര്‍ത്തിക്കൊണ്ടുവന്ന ഒരു വ്യവഹാര ഭാഷയാണ് മലയാളം.