പഴഞ്ചൊല്ലുകള്‍
അരപ്പലം പിടിക്കൈ മുക്കാല്പ്പലം | നിസ്സാരവസ്തുവിന് ഏറെ നികുതി കൊടുക്കേണ്ടിവരല്; കിട്ടാനുള്ളതിലേറെ കൈക്കൂലിയായി കൊടുക്കല്‍. |
അടി പിഴച്ചാല്‍ ആകെ പിഴയ്ക്കും. | അടിത്തറ തെറ്റിയാല്‍ എല്ളാം തെറ്റി. |
അടി കിട്ടാത്ത കുട്ടിയും അടച്ചുവേവാത്ത കഷായവും. | അനുസരണയില്ളായ്മയ്ക്ക് ശിക്ഷിച്ചു വളര്ത്താത്തകുട്ടിയും അടച്ചുവേവിക്കാത്ത കഷായവും ഗുണം ചെയ്യില്ള. |
അടി സഹിക്കാം ഓങ്ങല്വയ്യ. | ഫലം എന്തായാലും സഹിക്കാം. പകേ്ഷ അതിന്റെ ഒരുക്കങ്ങളാണ് സഹിക്കാന്‍ കഴിയാത്തത്; കഷ്ടതകള്‍ സഹിക്കാം. പകേ്ഷ കഷ്ടപ്പാടുണ്ടാകുമെന്ന ഭീഷണിയാണ് സഹിക്കാനാകാത്തത്. |
അടി കൊള്ളാന്‍ ചെണ്ട പണം വാങ്ങാന്‍ മാരാര്‍ | കഷ്ടപ്പാടനുഭവിക്കാന്‍ ഒരു കൂട്ടര്. ഫലം അനുഭവിക്കാന്‍ മറ്റൊരു കൂട്ടരും. |
അടി ചെയ്യും ഉപകാരം അണ്ണന്‍തമ്പിയും ചെയ്കയില്ള. | ശിക്ഷകൊണ്ടുണ്ടാകുന്ന നേട്ടം അണ്ണന് തമ്പി അറിയുകയില്ള. ആദ്യസന്താനമായ അണ്ണന്തമ്പി ശിക്ഷലഭിക്കാതെ വാത്സല്യ പുത്രനായിട്ടായിരിക്കും വളരുക. |
അടി തെറ്റിയാല്‍ ആനയും വീഴും | അടിസ്ഥാനം തെറ്റിയാല്‍ ശക്തനായ ആനപോലും വീഴും. പിന്നെ നിസ്സാരന്മാരുടെ കാര്യം പറയാനില്ളലേ്ളാ. |
അടി തടുക്കാം ഒടി തടുത്തുകൂടാ | നേരിട്ട് അടി (എതിര്‍പ്പു) വന്നാല്‍ തടുക്കാം. ഒളിഞ്ഞുനിന്നുള്ള എതിര്‍പ്പ് തടുക്കാന്‍ കഴിയില്ള. (ഒടിപ്രയോഗം = ഒരുക്ഷുദ്ര പ്രയോഗം) |
അടിപിഴച്ചാല്‍ ആകെപ്പിഴയ്ക്കും. | അടിസ്ഥാനം തെറ്റിയാല്‍ ആകെ തെറ്റും; തുടക്കം തെറ്റിയാല്‍ തുടര്ന്നെല്ളാം പിഴയ്ക്കും. |
അടിക്കല്ളു മാന്തരുത്, അടിക്കലം വലിക്കരുത്. | അടിസ്ഥാനം നശിപ്പിക്കരുത് (കെട്ടിടങ്ങളുടെ അടിത്തറയായുള്ള കല്ളിളക്കിയാല് കെട്ടിടം തന്നെ നശിപ്പിക്കുമെന്നത് ചൊല്ളിനാധാരം).അടുക്കിവച്ചിരിക്കുന്ന കലങ്ങളില്‍ അതില്‍ അടിയിലുള്ളതുവലിച്ചാല് ഒന്നാകെ വീണുടയും. അടിസ്ഥാനം ഭദ്രമായിരിക്കണം. അതിനെ നശിപ്പിക്കരുത്. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply