അരിവയ്പുകാര്‍ അധികമായാല്‍ അരിയും ചോറും കൊള്ളാതാകും ഒരു ജോലിക്ക് ആളുകള്‍ അധികമുണ്ടായാല്‍ ഒന്നും ശരിയല്‌ളാതെവരും.
 അരിവാളിന് ഉറയില്‌ള തരകനു മുറയില്‌ള ഒന്നിനും ഒരു ക്രമമില്‌ളാത്ത നില.
 അരിവില അളവ് നാഴിക്കറിയില്‌ള. അരിയുടെ വില അളക്കുന്ന നാഴിക്ക് അറിയുകയില്‌ള. നാഴിയുടെ ജോലി അളക്കുകമാത്രമാണ്. അതിനു
മറ്റൊന്നും താല്പര്യമുണ്ടാകുകയില്‌ള.
 അരിശമുഖത്ത് (അരിശം മൂത്താല്‍) ആചാരമില്‌ള ദേഷ്യം വരുമ്പോള്‍ മറ്റ് ആചാരങ്ങളൊന്നും നോക്കാറില്‌ള.
 അരിശം വരുമ്പോള്‍ അമ്പതെണ്ണ് ദേഷ്യം വരുമ്പോള്‍ അമ്പതുവരെ എണ്ണുക. അപേ്പാഴേക്കും ദേഷ്യം ശമിക്കും.
 അരിശം വിഴുങ്ങിയാല്‍ അമൃത്, ആയുധം വിഴുങ്ങിയാല്‍ ആണല്‌ള കോപം അടക്കിയാല്‍ അമൃതു കഴിച്ചതുപോലെ സുഖവും സമാധാനവും ഉണ്ടാകും. പുരുഷനാണെങ്കില്‍
ആയുധം ഉപേക്ഷിക്കാനും പാടില്‌ള.
 അരിശം പെരുത്താല്‍ ആയുസിനാകാ. കോപം വര്‍ദ്ധിച്ചാല്‍ ആയുസ്‌സിനു തന്നെ കേടായിത്തീരും.
 അരിപെ്പട്ടി കമഴ്ത്തീട്ട് ചാത്തം പൊടിപൊടിക്കരുത്. അരിപെ്പട്ടിയില്‍ ഒന്നും ബാക്കി വെക്കാതെ ചാത്തം (ശ്രാദ്ധം) ആഘോഷിക്കരുത്; കയ്യിലുള്ളതെല്‌ളാം ചെലവാക്കി
ആഘോഷം നടത്തരുത്.
 അരിയെത്തിയാല്‍ ആരു പിടിച്ചാലും നില്ക്കാ മരണസമയമായാല്‍ ആരുതന്നെ തടുത്താലും നില്ക്കുകയില്‌ള.
 അരിവെക്കാത്ത വീട്ടില് പറ്റുതിന്നാത്ത കുഞ്ഞ് ദരിദ്രഗൃഹത്തില്‍ കുഞ്ഞുങ്ങളും പട്ടിണിയായിരിക്കും.