അര നനഞ്ഞാല്‍ കുളിരില്‌ള (കുളിരുപോയി)പകുതിയോളം വെള്ളത്തിലിറങ്ങിയാല്‍ പിന്നെ തണുപ്പു തോന്നില്‌ള. ബുദ്ധിമുട്ടുള്ള കാര്യമായാലും
ഇറങ്ങിക്കഴിയുമ്പൊഴേക്കും അതെല്‌ളാം നിസ്‌സാരമായിത്തോന്നാം.
 അര നനയാതെ മീന്‍കൂട്ടാന്‍ പറ്റില്‌ള. മീന്‍ കിട്ടണമെങ്കില്‍ വെള്ളത്തിലിറങ്ങി പിടിക്കണം; അധ്വാനിക്കാതെ ഫലം ലഭിക്കില്‌ള.
 അര നനവിനേ കുളിരുള്ളൂ ഒരു കാര്യത്തിനിറങ്ങണോ വേണ്ടയോ എന്ന് അരമനസേ്‌സാടെ അറച്ചു നിന്നാല്‍ ഒന്നും
പ്രവര്‍ത്തിക്കാനാവില്‌ള. പൂര്‍ണമായി ജോലിയില്‍ മുഴുകിയാല്‍ അറപ്പുമാറും;.
 അരനാഴികയിരുന്നാലും അരചനായിരിക്കണം അല്പം നേരമാണ് ജീവിക്കുന്നതെങ്കിലും അന്തസേ്‌സാടെയായിരിക്കണം.
 അര പിടിക്കാനായിരം പണം വേണം വേശ്യകളുടെ സ്വഭാവം. അവരുമായി ബന്ധപെ്പടണമെങ്കില്‍ ധാരാളം പണം വേണം.
 അര ആട് മുക്കാല്‍ ഉടുമ്പ്, മുഴുക്കാട. അര ആടിന്റ മാംസം, മുക്കാല്‍ ഉടുമ്പിന്റെ മാംസം, മുഴുവന്‍ കാടയുടെ മാംസം എല്‌ളാം തുല്യമാണ്.
 അര വറ്റ് വെറുതെ കളഞ്ഞാല്‍ അന്നം അല്പം പോലും കളയാന്‍ പാടില്‌ള.
 അര വയറ് അത്താഴം അത്താഴത്തിനു വയര്‍ നിറയെ കഴിക്കരുത്. പകുതിവയര്‍ മാത്രമേ നിറയാന്‍ പാടുള്ളൂ.
 അരവൈദ്യന്‍ ആളെക്കൊല്‌ളി അപൂര്‍ണ ജ്ഞാനം ആപത്തുണ്ടാക്കും.
 അരനാഴിയെ ഉള്ളുവെങ്കിലും അടുപ്പുകല്‌ള് മൂന്നുവേണം. പാകം ചെയ്യാന്‍ അല്പമേ ഉള്ളൂവെങ്കിലും അടുപ്പിനു കല്‌ളു മൂന്നുതന്നെ വേണം; കാര്യം
ചെറുതാണെങ്കിലും ഒരുക്കങ്ങള്‍ ഒന്നും ചുരുക്കാന്‍ പറ്റില്‌ള.