അരവയറാഹാരം അറപ്പുര നിറയെ പലഹാരംകഷ്ടപെ്പട്ടു പിശുക്കിസമ്പാദിച്ചു കൂട്ടുന്നു. ഒരു ഫലവുമില്‌ളാത്ത പ്രവൃത്തി.
 അരവിദ്യ കൊണ്ട് അമ്പലം വിഴുങ്ങാന്‍ പറ്റില്‌ള. അല്പജ്ഞാനം കൊണ്ട് വലിയകാര്യങ്ങള്‍ സാധിക്കാനാവില്‌ള; ചെറിയ കള്ള സൂത്രങ്ങള്‍കൊണ്ട് വലിയ
കൊള്ള നടത്താനാവില്‌ള.
 അരവിദ്യകൊണ്ട് അമ്പലമാടരുത്. അല്പജ്ഞാനം കൊണ്ട് പൊതുവേദിയില്‍ അഭ്യാസം കാണിക്കരുത്.
 അരവും അരവും കിന്നരം കാഠിന്യമുള്ള രണ്ടു വസ്തുക്കള്‍ (രണ്ടുക്രൂരന്മാര്‍) ചേരുമ്പോള്‍ കൂടുതല്‍ കാഠിന്യം.
 അരശനെ നമ്പി പുരുഷനെ വിട്ടു.അത്യാഗ്രഹിയുടെ സ്വഭാവം. അരചനെ (രാജാവിനെ) കൊതിച്ചു പുരുഷനെ (ഭര്‍ത്താവിനെ) വെടിഞ്ഞവള്‍ക്ക്
അരചനുമില്‌ള പുരുഷനുമില്‌ള.
 അരകലേ്‌ളല്‍ അമ്മയ്ക്ക് ചോറുകൊടുക്കരുത്. അമ്മിമേലിരുത്തി അമ്മയ്ക്കു ചോറുകൊടുക്കരുത്. അമ്മയ്ക്കു സൗകര്യം പോലെ ഉണ്ണാന്‍ കഴിയില്‌ള.
 അരഹാജി ദീന്‍ കൊല്‌ളും പൂര്‍ണമായി പഠിക്കാതെ ഹാജിയാണെന്നു നടിക്കുന്നവന്‍ മതത്തെ നശിപ്പിക്കും. ഹാജി= മക്കത്തേക്കു തീര്‍ത്ഥയാത്ര
പോയവന്‍ (ഹജ്ജിനു പോയവന്‍); ദീന്‍ = മതം.
 അരി അറിയാത്ത തമ്പ്രാന് തവിടെന്തിന് നല്‌ളതു വേണ്ടാത്തവന് മോശമായതു കൊടുക്കേണ്ടതില്‌ളലേ്‌ളാ.
 അരിമണിയൊന്നു കൊറിപ്പാനില്‌ള, തരിവളയിട്ടു കിലുക്കാന്‍ മോഹം. നിത്യാഹാരത്തിനുതന്നെ വകയിലെ്‌ളങ്കിലും വലിയ ആഡംബരത്തിനു മോഹം.
 അരി എത്ര? പയര്‍ അഞ്ഞാഴി. ചോദ്യത്തിന് അസംബന്ധമായ ഉത്തരം പറയുന്നു.