Archives for October, 2017 - Page 337
അകനാള്‍ നീക്ക്
അകനാളുകളില്‍ മരിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം വടക്കന്‍ കേരളത്തില്‍ ചെയ്യുന്ന കര്‍മ്മം. മരണത്തിന്റെ ദേവതയായ കാലന്‍ ദണ്ഡും പാശവും മരിച്ച ഭവനത്തില്‍ ഇട്ടിട്ടുപോകുമെന്നും അതെടുക്കാന്‍ വീണ്ടും വരുമ്പോള്‍ ബലി നല്‍കി സന്തോഷിപ്പിച്ചയച്ചില്ലെങ്കില്‍ വീണ്ടും ദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കാലന്റെ സങ്കല്പത്തിലുള്ള ദേവതയാണ് 'ഗുളികന്‍'. ഗുളികനാണ് ബലി…
അകനാള്‍ ദോഷം
ദുര്‍ദിവസങ്ങളില്‍ മരണം സംഭവിച്ചാലുള്ള ദോഷം. ഇങ്ങനെയുണ്ടാകുന്നിടത്ത് അടുത്തുതന്നെ വീണ്ടും മരണമുണ്ടാകുമെന്നാണ് വിശ്വാസം. അകനാളില്‍ മരണം സംഭവിച്ചാല്‍ ദോഷപരിഹാരം ചെയ്യും. സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാലു നക്ഷത്രങ്ങള്‍ അകനാളും പിന്നെ മൂന്നു നക്ഷത്രങ്ങള്‍ പുറന്നാളുമാണ്.
അകത്തൂട്ട് പരിഷ
നായകന്മാരില് ഒരു വിഭാഗത്തെ ഇങ്ങനെ വിളിക്കാറുണ്ട്.
അകത്തൂട്ട്
മതിലകം, കൊട്ടാരം. രാജാക്കന്മാരുടെയും മറ്റു സവര്‍ണ്ണരുടെയും വസതികള്‍ക്ക് പറയുന്ന പേര്.
യു.ജി.സി മലയാളം
യു.ജി.സി മലയാളം ചോദ്യം- 01 ; ‘കേരളത്തിലെ മയക്കോവ്‌സ്‌കി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കവിയുടെ രചനയ്ക്ക് അവതാരിക എഴുതിയത് കേസരിയാണ്.- കവി ആര് ? കൃതി ഏത് ? ; 1810-ാമാണ്ടുതൊട്ട് 1829 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്നവര്‍ ആരെല്ലാമായിരുന്നു ? ; …
കാളിദാസകവിയുടെ കാവ്യായനം
ആമുഖം വെണ്‍മേഘത്തേരിലേറിവന്ന് ആസ്വാദക ഹൃദയങ്ങളില്‍ സിംഹാസനസ്ഥനായവനെ നാം ഇന്ത്യന്‍ കവികളുടെ രാജകുമാരനായഭിഷേചിച്ചു. ബാലഭാസ്‌കരശോഭ പരത്തുന്ന ആ കാവ്യങ്ങളില്‍ കവിത്വത്തിന്റെ പൂര്‍ണ്ണത നാം ദര്‍ശിച്ചു. വിലോഭനീയമായ ലാവണ്യത്തികവ് പകരുന്ന കാവ്യങ്ങള്‍ നേടിക്കൊടുത്ത യശസ്സ് കാളിദാസകവിയുടെ കാവ്യായനം സഫലമാക്കിത്തീര്‍ത്തു. വിശ്വപ്രകൃതിയെപ്പോലെ അക്ഷയവും അനശ്വരവും…
ആനന്ദധാര
ആനന്ദധാര -ത്രേസ്യാമ്മ തോമസ് ഈ തിരകളെത്തഴുകി വന്നെത്തുമീ സംഗീതമെവിടെനിന്നെത്തുന്നുവോ ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ സംഗീതമനിക്കെത്രകേട്ടാലും മതിയാവാത്തതെന്തേ?....... ആകാശഗംഗയില്‍ നിന്നോ നിലാവിന്റെ നാട്ടില്‍ നിന്നൊ ആര്‍ത്തിരമ്പും ആഴിയുടെ ആഴങ്ങളില്‍ നിന്നൊ... എവിടെനിന്നെവിടെനിന്നെത്തുമീ ഗാനകല്ലോലിനി...... തപ്തനിശ്വാസങ്ങളിലെനിക്കാശ്വാസമായി കൊടും വേദനയിലൊരു വേനല്‍ മഴയായ്........ ഊഷരഭൂവിലൊരു തുഷാരബിന്ദുവായ് നീ എവിടെ…
കാറ്ററിഞ്ഞതും പറയാത്തതും
കാറ്ററിഞ്ഞതും പറയാത്തതും രജനിഗണേഷ് വഴിയിറമ്പുകളില്‍ തലയുയര്‍ത്തിനിന്ന കാട്ടപ്പച്ചെടികള്‍ പറഞ്ഞു 'രാഘവാ... നിനക്കെങ്ങനെ കഴിഞ്ഞു?' കശുമാവിന്‍ തോപ്പില്‍നിന്നിറങ്ങി കൈതക്കാട്ടിലൂടെ പോകുന്ന കാറ്റ് ചൊല്ലി : 'എങ്കിലും രാഘവാ... നീ...' രാഘവന്‍ നിസംഗനായിരുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുറിമുണ്ട് മുറുക്കിക്കുത്തി, കൈതക്കാട് കടന്ന് കശുമാവിന്‍…
വായാടിക്കുരുവികള്‍ (കഥ)
റീത്ത സ്‌കൂള്‍ വാനിന്റെ ആരവം ഗേറ്റ് കടന്നുപോയി. തെന്നിത്തെറിച്ചെത്തിയ കലപിലകള്‍, ആന്‍സിയുടെ കാതില്‍ പതിഞ്ഞു. വായിച്ചുകൊണ്ടിരുന്ന മാഗസിന്‍ മടക്കി ടീപോയയില്‍ വയ്ക്കുന്നതിനിടയില്‍, ഓടിക്കിതച്ചവള്‍ അരികിലെത്തി... ജനീറ്റ... ഇളയ മകള്‍. ചുമലില്‍നിന്ന് ഇഴുകിയിറങ്ങിയ സ്‌കൂള്‍ ബാഗ് സെറ്റിയിലേക്കെറിഞ്ഞ്, അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി…
കുന്നിന്റെ തുഞ്ചത്തൊരു വൃക്ഷസംഗമം
അജിത് മുനി തന്നെ ആകര്‍ഷിച്ച സാഹിത്യകൃതികളിലെ മനുഷ്യകഥയില്‍ പങ്കുചേര്‍ന്നും സാക്ഷ്യം വഹിച്ചും നിലകൊള്ളുന്ന വൃക്ഷസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് തന്റെ നാട്ടുപുരയിടത്തില്‍ വളരാന്‍ ഇടം കൊടുത്ത ഒരു സാഹിത്യകാരന്റെ ഉദ്യമം. സസ്യജാലങ്ങള്‍ക്ക് മണ്ണില്‍ വേരുറപ്പിച്ചു് ശിഖരമുയര്‍ത്തിപ്പിടിക്കാന്‍ ജീവജലം പകര്‍ന്ന വി.എം.കെ. എന്ന…






