Archives for October, 2017 - Page 336

അങ്കത്താരി

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള ആയോധനമുറയാണ് അങ്കത്താരി. വാള്‍, പരിച, കുന്തം, ഉറുമി തുടങ്ങിയ ആയുധങ്ങള്‍ ഇതിനുപയോഗിക്കും.  
Continue Reading

അങ്കപ്പണം

അങ്കത്തിന് ക്ഷണിക്കുന്ന ആള്‍ അങ്കക്കാരന് അങ്കപ്പണം കിഴിയായി നല്‍കണം. ഇത് പ്രത്യേക അവകാശമാണ്. അങ്കം നടത്തണമെങ്കില്‍ നാടുവാഴിക്കും ദേശവാഴിക്കും അങ്കപ്പണം നല്‍കണം. 'അങ്കവും ചുങ്കവും' ഭരണാധികാരികളുടെ വരുമാനമാര്‍ഗ്ഗമാണ്.
Continue Reading

അങ്കം

പ്രാചീനകേരളത്തിലെ യുദ്ധമുറകളില്‍ ഒന്ന്. നാടുവാഴികളോ രാജാക്കന്‍മാരോ തമ്മിലുള്ള തര്‍ക്കം അങ്കത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. ആദ്യം കോഴിയങ്കം നടത്തും. അതുകൊണ്ടും പരിഹാരമുണ്ടായില്ലെങ്കില്‍ ആളങ്കം നടത്തും. ഒരുതരം ദ്വന്ദ്വയുദ്ധം. അങ്കം വെട്ടുന്നതില്‍ നായര്‍പടയാളികളും ചേകോന്‍മാരും മുന്നിലായിരുന്നു. കന്നിമാര്‍ പോലും അങ്കം വെട്ടിയിരുന്നു. 'അങ്കം വെട്ടിയാലേ ചേകോനാകൂ'…
Continue Reading

അങ്കക്കുളങ്ങര ഭഗവതി

ഒരു യുദ്ധദേവത. അങ്കം വെട്ടി ജയിച്ച അമ്മദൈവം. അങ്കക്കുളങ്ങര കാവാണ് മുഖ്യകേന്ദ്രം. ഉത്തരകേരളത്തില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഈ ദേവതയുടെ കോലം (തെയ്യം) കെട്ടിയാടാറുണ്ട്.
Continue Reading

അങ്കക്കാരന്‍

കടത്തനാട്ടുപ്രദേശങ്ങളില്‍ കെട്ടിയാടാറുള്ള ഒരുതിറ. തീയസമുദായക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ ഒന്നാണ് അങ്കക്കാരന്‍.  
Continue Reading

അക്കമ്മപ്പാട്ട്

സാമന്തനമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടുന്ന അനുഷ്ഠാനഗീതം. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്.  
Continue Reading