Archives for October, 2017 - Page 335
അഞ്ചാംപുര
ബ്രഹ്മണഭവനത്തോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന ഉപഭവനം. മുഖ്യഭവനത്തെ തൊട്ടുകൊണ്ടുതന്നെ, വാസ്തുവിന്റെ വായുകോണിലാണ് അഞ്ചാംപുര പണിയുന്നത്. അശുദ്ധിബാധിച്ചാല്‍ അഞ്ചാംപുരയില്‍ കയറാം. സ്മാര്‍ത്തവിചാരം നിലവിലുണ്ടായിരുന്ന കാലത്ത് അടുക്കളദോഷമുണ്ടെന്നു കണ്ടാല്‍ 'സാധന'(സംശയിക്കപ്പെടുന്ന അന്തര്‍ജ്ജന) ത്തെ അഞ്ചാംപുരയിലാണ് താമസിപ്പിച്ചിരുന്നത്. അപ്ഫന്‍ നമ്പൂതിരിമാര്‍ അന്യസമുദായങ്ങളില്‍ നിന്ന് സംബന്ധം കഴിച്ചുവന്നിരുന്ന കാലത്ത് അഞ്ചാംപുര…
അഞ്ചടിത്തോറ്റം
തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പാടുന്ന തോറ്റം പാട്ടുകളില്പ്പെട്ട സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍.
അഞ്ചടി
അതിദീര്‍ഘമല്ലാത്ത പദ്യഖണ്ഡങ്ങള്‍. അഞ്ചുപാദങ്ങളോടുകൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതില്‍കൂടുതലുള്ളവയെ കഴിനെടിലടിയെന്നും വിളിക്കുന്നു. 'അഞ്ചടി'യിലെ അടി താളത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഒരു പക്ഷമുണ്ട്. കളമെഴുത്തുപാട്ടിനും അയ്യപ്പന്‍ തീയാട്ടിനും പാടുന്നതില്‍ അഞ്ചടിയും മൂന്നടിയും ഒറ്റയടിയുമുണ്ട്. വാദ്യമടിക്കുന്ന താളക്രമമനുസരിച്ചാണ് പാടേണ്ടത്. ചോറ്റാനിക്കര അഞ്ചടിപ്പാട്ട്, ചെല്ലൂര്‍ അഞ്ചടി എന്നിവ ഉദാഹരണം.…
അച്ചുകുളിപ്പാട്ട്
കന്യകമാര്‍ 'അച്ചുകുളി'എന്ന പ്രാത:സ്‌നാനം നടത്തുമ്പോഴും മത്‌സ്യങ്ങള്‍ക്ക് അരിയിട്ടുകൊടുക്കുമ്പോഴും പാടുന്ന ഈരടികള്‍. 'മൂടനമൂടന മൂടാസ്വാമി തങ്കണ സങ്കണ തെര്യാസ്വാമി...' എന്നിങ്ങനെ ഓരോ ഭാഗത്തേക്ക് തിരിഞ്ഞു മുങ്ങുമ്പോഴും പാടുന്ന പതിവുണ്ട്.
അച്ചുകുളി
അനുഷ്ഠാനപരമായ ഒരുകുളി. ബ്രാഹ്മണകന്യകമാര്‍ മംഗല്യത്തിനുവേണ്ടി ചെയ്യുന്ന കര്‍മ്മം. ചിങ്ങമാസത്തില്‍ പതിവ്. ദശപുഷ്പങ്ങള്‍ കൈയിലെടുത്തുകൊണ്ടാണ് ഈ പ്രാത:സ്‌നാനം. കുളിക്കുശേഷം 'അച്ചി'ന് നിവേദ്യം കഴിക്കും. പാര്‍വ്വതി സങ്കല്പത്തിലുള്ള മണ്‍രൂപമാണിത്.
അച്ചന്‍
ചില ജാതിസമൂഹങ്ങള്‍ക്ക് സമുദായ നേത്യത്വം അനുവദിച്ചുകൊടുത്തിട്ടുള്ള പദവി. കാരണവര്‍ സ്ഥാനം പോലുള്ള ഒരു ആദരവ്. സമുദായത്തിലെ അംഗങ്ങള്‍ മാത്രമേ അങ്ങനെ വിളിക്കൂ. നായകന്‍മാര്‍, മണിയാണിമാര്‍ എന്നിവര്‍ക്കിടയില്‍ 'അച്ചന്‍'മാരുണ്ട്. അച്ചന്‍മാര്‍ ആചാരക്കണി ചൂടിയിരിക്കും. കൈയില്‍ രണ്ടാംമുണ്ട് കാണാം. ആചാരവടിയും ആചാരക്കുറിയും കാണും.മുക്കുവന്മാര്‍ക്കിടയിലും ആചാരക്കാരായ…
അഗ്‌നിനൃത്തം
കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍…
അക്ഷരശേ്‌ളാകം
ഓര്‍മ്മശക്തിയും അറിവും തെളിയിക്കുന്ന ഒരു സാഹിത്യവിനോദം. ആദ്യത്തെ ആള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം പാദത്തിന്റെ ആദ്യാക്ഷരം കൊണ്ട് ആരംഭിക്കുന്ന ശ്ലോകമാണ് അടുത്ത ആള്‍ചൊല്ലേണ്ടത്. ഈ അക്ഷരക്രമം പാലിച്ചില്ലെങ്കില്‍ തോല്‍ക്കും.
അക്ഷരപൂരണി
കടങ്കഥകളില്‍ ഒരിനം. പദപൂരണികളായ കടങ്കഥകളെപ്പോലെ തന്നെ അക്ഷരപൂരണികളും വാങ്മയ വിനോദമാണ്. 'പുളിഞ്ചപ്പൂസമം വസ്തു വസ്തുനാമം ത്രയാക്ഷരം അകാരാദിലകാരാന്തം മധ്യം ചൊല്ലുക ബുദ്ധിമാന്‍' ഇതിന് ഉത്തരം ലഭിക്കാന്‍ 'അ','ല്‍',എന്നിവയുടെ മധ്യത്തില്‍ 'വി' എന്നുചേര്‍ന്നാല്‍ 'അവില്‍' എന്ന് ഉത്തരം കിട്ടും.
അക്ഷതം
മുറിയാത്ത ഉണക്കലരിയും നെല്ലും ചേര്‍ത്ത് നനച്ചത്. പൂജാദികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
