Archives for October, 2017 - Page 35
ബെറ്റി കുരീക്കാട്ട്
ജനനം 1956 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ പൈകയില്‍. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം. ബീഭറിലെ രാത്രികള്‍ ആണ് പ്രസിദ്ധീകരിച്ച കൃതി. കൃതി 'ബീഭറിലെ രാത്രികള്‍' (ചെറുകഥകള്‍). കോട്ടയം : സാഹിത്യവേദി, 2012.
ബെസ്സി കടവില്‍
ജനനം ആലപ്പുഴ ജില്ലയിലെ രാമപുരത്ത്. പനയ്ക്കപ്പടീറ്റതില്‍ വര്‍ഗ്ഗീസ് ജോര്‍ജിന്റെയും അന്നമ്മ ജോര്‍ജിന്റെയും മകള്‍. ഇപ്പോള്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ കൃതികള്‍ പകല്‍വിളക്ക് (കവിതകള്‍) കറുത്ത കണിക്കൊന്ന (കവിതകള്‍) മകന്റെ അമ്മ (കഥകള്‍.)
കെ.എ.ബീന (കെ.എ.ബീന)
ജനനം 1964 ൽ തിരുവനന്തപുരത്ത്. അംബികയുടെയും എം. കരുണാകരൻ നായരുടെയും മകൾ. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, കേരള സർവ്വകലാശാല മാസ് കമ്മ്യുണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ദൂരദർശൻ…
ബാവാ. ആർ. ലൂക്കോസ്
ജനനം മൈസൂരിൽ. സ്‌കൂൾ വിദ്യാഭ്യാസം ഊട്ടി സെന്റ് ഫിൽജാസ് സ്‌കൂളിൽ. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം. മുംബൈ സോഫിയാ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. ചാനലുകളിൽ കുക്കറി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പാചക ക്ലാസ്സുകൾ നടത്തി.…
അയിഷ (ഹസീന മുഹമ്മദ്)
ജനനം തിരുവനന്തപുരത്തെ വിതുരയിൽ. യഥാർത്ഥ പേര് ഹസീന മുഹമ്മദ്. എം.എം. മുഹമ്മദ് കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ. വിതുര ജി.എച്ച്.എസ്സിലും പെരിങ്ങമല ഇക്ബാൽ കോളേജിലുമായി പഠനം. തുടർന്ന് തിരുവനന്തപുരത്ത് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലും സ്വാതിസംഗീത സഭയിലും പഠിച്ചു. ആകാശവാണിയുടെ യുവവാണിയിൽ കഥകൾ…
അശ്വതി തിരുനാള്‍
തിരുവിതാംകൂര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിയാണ് അശ്വതി തിരുനാള്‍. ആധുനിക സമൂഹം ചെയ്തു കൂട്ടുന്ന നന്ദികേടിനും ക്രൂരതയ്ക്കുമെതിരെയുള്ള നല്ല മനസ്സിന്റെ ദുഃഖമാണ് അശ്വതി തിരുനാളിന്റെ 'ബുധദര്‍ശനം' എന്ന ലേഖനസമാഹാരം. കൃതികള്‍ 'ബുധദര്‍ശനം'. 2007 'മലയാളമേ മാപ്പ്'. 2003
ബീനാ സജീവ്
ജനനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍. എം. കമലാക്ഷിയമ്മയും എന്‍.സി. കൊട്ടാരക്കരയും മാതാപിതാക്കള്‍. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. കൃതി 'മലമുകളിലെ ദൈവങ്ങള്‍' (കഥകള്‍).കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2010.
ബീന ജോര്‍ജ്
ജനനം 1956 ആഗസ്റ്റ് 31 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത്. കെ. സി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍ 'ഉച്ചനിഴല്‍' (1993) 'വസന്തം വന്നു' (2000) 'എതിരൊലികള്‍' (1994) 'ജ്വലിക്കുന്ന മണ്‍ചിരാതുകള്‍'…
ആതിര. വി
ജനനം കണ്ണൂര്‍ ജില്ലയില്‍. കെ.വി. വിജയന്റെയും പി.പി. വനജയുടെയും മകള്‍. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ തന്റെ കഥകളിലൂടെ ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് ആതിര. കൃതികള്‍ 'പെണ്ണൊരുത്തി'. കണ്ണൂര്‍: കൈരളി ബുക്‌സ്, 2008. 'സംഭവ്യം'
ഡോ. ആര്‍.അശ്വതി (ഡോ. ആര്‍.അശ്വതി)
ജനനം 1977 ല്‍ കൊല്ലം ജില്ലയില്‍. കെ. രവീന്ദ്രന്‍ പിള്ളയുടെയും കെ.എസ്. കൃഷ്ണകുമാരിയുടെയും മകള്‍. മലയാളം ഐച്ഛികമായെടുത്ത് ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്നും ബിരുദം. കേരള സര്‍വ്വകലാശാലയുടെ എം.എ., ബി. എഡ്. ബിരുദങ്ങള്‍. മലയാളത്തിലെ നാമവിശേഷങ്ങള്‍ എന്ന വിഷയത്തില്‍ കേരള…
