Archives for October, 2017 - Page 6

മായാ ബാനര്‍ജി

    ജനനം 1977 ല്‍ ദുബായില്‍. കെ.എസ്.എസ്. ബാനര്‍ജിയുടെയും ഇന്ദിര ബാനര്‍ജിയുടെയും മകള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ., ഗാന്ധിയന്‍ ദര്‍ശനത്തില്‍ എം.എ. ചെറുകഥകളും നോവലും എഴുതാറുണ്ട്.
Continue Reading

മേരി ഡോ.എന്‍.കെ.

    ജനനം 1961 ജൂലൈ 1 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍. മലയാള സാഹിത്യത്തില്‍ എം.എ., പി.എച്ച്ഡി. ബിരുദം. ഇപ്പോള്‍ കോലേഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അധ്യാപിക. കൃതി മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം- വിതരണം കറന്റ് ബുക്‌സ്, 2009.
Continue Reading

സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)

സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)     ജനനം 1899 നവംബര്‍ 6 ന് ഇലഞ്ഞിയില്‍ തോട്ടം കുടുംബത്തില്‍. ഉലഹന്നാന്റെയും മാന്നാനം പാട്ടശ്ശേരിയില്‍ മറിയാമ്മയുടെയും മകള്‍. ആശാന്‍ കളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം. മുത്തോലി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നു വെര്‍ണാക്കുലര്‍ സ്‌കൂള്‍…
Continue Reading

മായാ സതീശ്

    ജനനം 1963 സെപ്റ്റംബര്‍ 23 ന് കാരിമുട്ടത്ത്. പി.എന്‍. സരസ്വതിയമ്മയും കെ.എസ്. രവീന്ദ്രന്‍നായരും മാതാപിതാക്കള്‍. മാടപ്പള്ളി ഗവ.എല്‍.പി.എസ്., എന്‍.എസ്.എസ്.എച്ച്.എസ്. കുന്നന്താനം, അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിത, കഥ എന്നിവ എഴുതുന്നു. ' കൃതി ജാലകക്കാഴ്ച
Continue Reading

മായാ ഗോവിന്ദരാജ്

    ജനനം 1975 ല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍. ബി.ഗോവിന്ദരാജന്‍ നായരുടെയും രാധാമണിയമ്മയുടെയും മകള്‍. കരീപ്ര യു.പി.സ്‌കൂള്‍, തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകളെഴുതുന്നു. സാഹിത്യ അക്കാദമി, മാതൃഭൂമി…
Continue Reading

അമൃതാനന്ദമയി മാതാ

അമൃതാനന്ദമയി മാതാ (മാതാ അമൃതാനന്ദമയി) ജനനം 1953 സെപ്റ്റംബര്‍ 27 ന് കൊല്ലം ജില്ലയിലെ ആലപ്പാട്ടുള്ള പറയക്കടവില്‍. ദമയന്തിയും സുഗുണാനന്ദനുമാണ് മാതാപിതാക്കള്‍. സുധാമണി എന്നായിരുന്നു പേര്. കുഴിത്തുറ ഫിഷറിസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തി. അന്യരുടെ ദുഃഖത്തില്‍…
Continue Reading

മേരി മാത്യു പ്രൊഫ.

    ജനനം ആലപ്പുഴ ചേപ്പാട്. കോട്ടയം ബസേലിയോസ് കോളേജ് മലയാളം വകുപ്പ് മേധാവി. നിരൂപക, പ്രഭാഷക, കൗണ്‍സിലര്‍. കൃതി ബഷീറിന്റെ ചെറുകഥകള്‍ 101 പഠനങ്ങള്‍  (എഡിറ്റര്‍: പോള്‍ മണലില്‍) കോഴിക്കോട് ഒലീവ്, 2010.
Continue Reading

മേരി ഏയ്ഞ്ചല്‍

  ജനനം 1973 മെയ് മൂന്നിനു തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത്. ബ്രിജിത്തും ജെ.ചെല്ലപ്പനും മാതാപിതാക്കള്‍. നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്കിലുമായി ഇലക്ട്രോണിക്‌സ് എന്‍ജീനിയറിംഗ് ഡിപ്ലോമ. കൃതി കൊന്തമണികള്‍ (നോവല്‍) തിരുവനന്തപുരം മെലിന്‍ഡ.
Continue Reading

മറിയമ്മ

    ജനനം 1970 ല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ 'മുനമ്പ്' എന്ന കഥയിലൂടെ നവഭാവുകത്വം സൃഷ്ടിച്ച ജേക്കബ് വര്‍ഗീസ് എഴുത്തിനായി സ്വീകരിച്ച തൂലികാനാമമാണിത്. സഹോദരിയായ മറിയമ്മയുടെ പേര് കടം വാങ്ങിയാണ് ജേക്കബ് വര്‍ഗീസ് കഥാജീവിതം ആരംഭിച്ചത്. സഹോദരിയുടെ പേരില്‍ വീട്ടില്‍…
Continue Reading

മാര്‍ഗ്ഗി സതി

    ജനനം1965ല്‍ തൃശൂര്‍ ജില്ലയിലെ  ചെറുതുരുത്തിയില്‍. പതിനൊന്നാം വയസ്സില്‍  കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കൂടിയാട്ടം അഭ്യസിച്ചു. പ്രഗല്ഭരായ  ഗുരുക്കന്മാരുടെ കീഴില്‍ എട്ടുവര്‍ഷം കൂടിയാട്ടം അഭ്യസിച്ചു. 1988ല്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗിയില്‍ ചേര്‍ന്നു. മാര്‍ഗി  സ്ഥാപകന്‍ ഡി.അപ്പുക്കുട്ടന്‍ നായര്‍, ഡോ.കെ. അയ്യപ്പപ്പണിക്കര്‍…
Continue Reading