Archives for October, 2017 - Page 610
കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം
കൊട്ടാരക്കരത്തമ്പുരാന്‍ ജന്മം കൊണ്ട കൊട്ടാരം ഏറ്റെടുത്ത് കേരള പുരാവസ്തു ഗവേഷണ വകുപ്പും ദേവസ്വവും ചേര്‍ന്ന് നടത്തുന്ന ക്ലാസിക്കല്‍ കലാ മ്യൂസിയമാണ് കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം. കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവര്‍മ…
കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം
1968ലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ എം ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. സ്മാരകമന്ദിരം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍…
ആശാന്‍ സ്മാരക സാഹിത്യ വേദി, പെരുമ്പാവൂര്‍
പെരുമ്പാവൂര്‍ ആസ്ഥാനമായി 1974 തുടങ്ങിയ സാഹിത്യ കൂട്ടായ്മയാണ് ആശാന്‍ സ്മാരക സാഹിത്യ വേദി. കുന്നത്തുനാട് എസ്.എന്‍.ഡി.പി ലൈബ്രറിയില്‍ തുടങ്ങിയ ആശാന്‍ കോര്‍ണര്‍ ആണ് പിന്നീട് ആശാന്‍ സ്മാരക സാഹിത്യ വേദിയായി മാറിയത്. കുന്നത്തുനാട് യൂണിയന്‍ സ്ഥാപക നേതാവായ ഇ.വി കൃഷ്ണന്‍…
ചോളമണ്ഡലം കലാഗ്രാമം
തമിഴ്‌നാട്ടിലെ മദ്രാസ് ജില്ലയില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയായാണ് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. 1964ല്‍ 'മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ്' എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാന്‍ മുന്‍കൈ എടുത്തത്.…
ചങ്ങമ്പുഴ പാര്‍ക്ക്
കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ സ്മരണാര്‍ത്ഥം ചങ്ങമ്പുഴ സ്മാരക സമിതി അദ്ദേഹം ജനിച്ചുവളര്‍ന്ന എറണാകുളത്തെ ഇടപ്പള്ളിയില്‍ സ്ഥാപിച്ച പാര്‍ക്കാണിത്. ഇവിടെ ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രതിമ തുടങ്ങിയവയുണ്ട്. എല്ലാ വര്‍ഷവും അനുസ്മരണപരിപാടികളും മറ്റ് കലാ വിരുന്നുകളും നടത്തുന്നു. വര്‍ഷം തോറും…
ഗോവിന്ദ പൈ സ്മാരകം
കന്നഡ സാഹിത്യത്തിലെ പ്രമുഖനായ ഗോവിന്ദ പൈ (ജനനം 1883-മരണം 1963)യുടെ സ്മാരകം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദ്രാസ് സര്‍ക്കാര്‍ അദ്ദേഹത്തിന് കവിശ്രേഷ്ഠന്‍ (പോയെറ്റ് ലോറേറ്റ്) എന്ന പദവി സമ്മാനിച്ചു.…
ഗുരുവായൂരപ്പന്‍ ട്രസ്റ്റ്
മഹാകവി ജി. ശങ്കരക്കുറുപ്പ് 1968ല്‍ സ്ഥാപിച്ച സംഘടനയാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. മഹാകവിക്ക് ലഭിച്ച ജ്ഞാനപീഠസമ്മാനത്തുകയില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപ നിക്ഷേപിച്ച് കൊച്ചിയിലാണ് ഇത് സ്ഥാപിച്ചത്. ഓരോ വര്‍ഷത്തേയും മികച്ച സാഹിത്യകൃതിക്ക് ഓടക്കുഴല്‍ പുരസ്‌കാരം ഈ ട്രസ്റ്റ് നല്‍കിവരുന്നു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റിറ്റിയൂട്ട്. മലയാള ഭാഷയിലാണ് കുട്ടികള്‍ക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സ്ഥാപനത്തിന് ഡയറക്ടറുണ്ട്. ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നു.…
വൈലോപ്പിള്ളി സംസ്കൃതി ഭവന്
ഉടന്‍ ലഭ്യമാകും
ആശാന്‍ സ്മാരകം, തോന്നയ്ക്കല്‍
മഹാകവി കുമാരനാശാന്റെ സ്മരണയ്ക്ക് നിര്‍മ്മിച്ച സ്മാരകമാണിത്. തോന്നയ്ക്കലില്‍ ആശാന്‍ താമസിച്ചിരുന്ന വീടും അതിനോടു ചേര്‍ന്ന സ്മാരകമന്ദിരവും കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രധാനമായ ഒന്നാണ്. 1958 ജനുവരി 26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവണ്മെന്റിനു വേണ്ടി…