Archives for October, 2019
ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000…
പത്താം ക്ലാസുകാരി തിരക്കഥാകൃത്താകുന്നു…
പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ 'തിരിച്ചറിവ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വെളുത്ത മധുരം'…
ഉള്ളൂര്‍ അവാര്‍ഡ് കവിതകള്‍ ക്ഷണിച്ചു
കോഴിക്കോട്: മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉള്ളൂര്‍ അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2017,18,19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ നവംബര്‍ 30നു മുന്‍പായി ആറ്റക്കോയ പള്ളിക്കണ്ടി,എമിറേറ്റ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയയ്ക്കണം.…
ആര്‍.പങ്കജാക്ഷന്‍ നായര്‍ അവാര്‍ഡ് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആര്‍.പങ്കജാക്ഷന്‍ നായര്‍ സ്മാരക അക്ഷരശ്രീ പുരസ്‌കാരത്തിന് അധ്യാപകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു.2018 ജനുവരിക്കും 2019 നവംബര്‍ 10നകം രചിക്കപ്പെട്ട കവിതാ സമാഹാരങ്ങളുടെ നാലു പകര്‍പ്പുകള്‍ ദേവന്‍ പകല്‍ക്കുറി, എഇആര്‍എ 140, തിരുമല പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍…
സൈബര്‍ സുരക്ഷ പുരസ്‌കാരം അഫ്‌സലിന്
ബംഗളുരു: ഓപ്പണ്‍ ഐഡിയോ, എച്ച്പിയുടെ ഹ്യൂലറ്റ് ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സുരക്ഷാ മത്സരത്തില്‍ മികച്ച ആശയത്തിനുള്ള പുരസ്‌കാരം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി സി.എം.കെ.അഫ്‌സലിന്. പുരസ്‌കാര തുക 5 ലക്ഷം രൂപയാണ്. മാട്ടൂല്‍ സിഎംകെ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും അഫ്‌സത്തിന്റെയും…
വിധിയുടെ വിളയാട്ടത്തില്‍ തളരാതെ മുന്നോട്ട്…
കുഞ്ഞുനാള്‍ മുതലേ പന്തുകളെ സ്‌നേഹിച്ച അജിത്ത് കുമാര്‍ വലുതായപ്പോള്‍ വോളിബോള്‍ കളിക്കാരനായി. 2007ല്‍ റെയില്‍വേ പോലീസില്‍ ജോലിലഭിച്ചു. റെയില്‍വേ പോലീസിന്റെ പ്രധാന കൗണ്ടര്‍ അറ്റാക്കറായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അജിത്തിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ആ ദുരന്തം എത്തിയത്. ഒരു വാഹനാപകടത്തില്‍ സുഷുമ്‌നാനാഡിക്ക്…
പത്മരാജന്‍ പുരസ്‌കാരം നടി സുരഭി ലക്ഷ്മിക്ക്
അബുദാബി: അബുദാബി സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ രണ്ടാമത് പത്മരാജന്‍ അവാര്‍ഡ് സിനിമ താരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.സംവിധായകന്‍ പത്മരാജന്റെ സ്മരണാര്‍ഥമാണ പുരസകാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണെക്കറില്‍നിന്നു സുരഭി പുരസ്‌കാരം ഏറ്റുവാങ്ങി. സഹിഷ്ണുതാ…
പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം
മലപ്പുറം: മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്‌കാരം ഫഖ്‌റുദ്ധീന്‍ പന്താവൂരിന്. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്‌കാരിക കൂട്ടായ്മയായ പ്രോഗ്രസ്സീവ് ഫൗണ്ടേഷനാണ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്. 2007 മുതല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്‌റുദ്ധീന് 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ…
ക്രാന്തദര്‍ശി പുരസ്‌കാരം
കോട്ടയം: പ്രഥമ ക്രാന്തദര്‍ശി പുരസ്‌കാരം ഐബിഎസ് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ വി.കെ മാത്യൂസിന്. ഡോ. സിറിയക് തോമസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.
വി. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം
തിരുവന്തപുരം : പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദിയുടെ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്. 11,111 രൂപയാണ് പുസ്‌കാരം. പുസ്‌കാരം നവംബര്‍ നാലിന് പ്രസ് ക്ലബ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കും.