Archives for March, 2020
ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് ചോയിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമ മേഖലയെ സംബന്ധിച്ച് ഒരു പിടി മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2019. മലയാളം, തമിഴ്, തെലുങ്ക്,ബംഗാളി, മറാത്തി,ഗുജറാത്തി, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ മികച്ച ചിത്രങ്ങളെയാണ് പുരസ്‌കാരത്തില്‍ പരിഗണിക്കുന്നത്.…
ലെബനീസ് എഴുത്തുകാരി എമിലി നസറുള്ളയുടെ സൃഷ്ടികളെ കുറിച്ച് വി. മുസഫര്‍ അഹമ്മദ്
'വാതിലില്‍ മുഴങ്ങുന്ന ശബ്ദത്തിലുള്ള മുട്ടുകേട്ട് അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആരാണെന്ന് വിളിച്ചു ചോദിക്കാതെ യാന്ത്രികമായി വാതിലിന് നേരെ നടന്നു ചെന്നു. വാതില്‍ തുറക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നുപേക്ഷിച്ചു. അപ്പോഴാണ് താന്‍ എവിടെയാണ് കഴിയുന്നതെന്നവളോര്‍ത്തത്. വാതിലില്‍ മുട്ടുന്നതിന്റെ ശബ്ദം വര്‍ധിച്ചുകൊണ്ടേയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിയേല്‍ക്കൂന്ന…
ജോണ്‍ പുളിനാട്ടിന്റെ പെയിന്റിങിന് അവാര്‍ഡ്
ന്യൂയോര്‍ക്ക് : മലയാളിയും അമേരിക്കന്‍ ചിത്രകാരനുമായ ജോണ്‍ പുളിനാട്ടിന്റെ പെയിന്റിങ് അവാര്‍ഡ്. ന്യൂയോര്‍ക്കില്‍ നടന്ന 'ഹെര്‍ സ്‌റ്റോറി' എന്ന വിഷയത്തില്‍ നടത്തിയ ചിത്ര പ്രദര്‍ശത്തില്‍ എണ്ണച്ചായത്തില്‍ രചിച്ച The Portrait of Georgia Okeeffe എന്ന പ്രതീകാത്മകമായ ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പ്രശസ്തയായ ജോര്‍ജിയ…
പി.എന്‍. പണിക്കര്‍ പുരസ്‌കാരം വേലായുധന്
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് ടി.പി. വേലായുധന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.1971 മുതല്‍ 25 വര്‍ഷത്തോളം പാലിശേരി എസ്.എന്‍.ഡി.പി. ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു ഇദ്ദേഹം. നിലവില്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.
ഐ.വി.ദാസ് പുരസ്‌കാരം ഏഴാച്ചേരിയ്ക്ക്
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 50,000 രൂപയാണ് പുരസ്‌കാരം.
കമലാ സുരയ്യാ ചെറുകഥാ പുരസ്‌കാരം
തിരുവനന്തപുരം: ഒന്‍പതാമത് കേരള കലാകേന്ദ്രം കമല സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായാണ് കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും…
ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം ശൈലജ ടീച്ചറിന്
ന്യൂജേഴ്‌സി : തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ ദേശീയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്‌നം പുരസ്‌കാരം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. രത്‌ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്നതാണ് വനിതാരത്‌ന പുരസ്‌കാരം. ഈ പുരസ്‌കാരം പ്രകൃതി…
മഹാകവി അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം
തൃശ്ശൂര്‍ : ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും കലാകാരന്‍ ജെ.ആര്. പ്രസാദ് രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍,…
പെണ്‍കരുത്തിന്…
ബാല്യത്തില്‍ ഉറ്റവരില്‍നിന്നു തന്നെ നേരിട്ട ക്രൂരതകളെ അതിജീവിച്ച് ജീവിത വിജയം നേടിയ രഹനാസിന് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടും നാടും…