Archives for May, 2020 - Page 6
വാസുദേവ ഭട്ടതിരി സി.വി
സംസ്‌കൃത പണ്ഡിതന്‍, കവി, ഭാഷാ ഗവേഷകന്‍, ഗദ്യകാരന്‍ ജനനം: 1923 വിലാസം: പന്തളം ചേന്ദമംഗലം ബി.എ ബി.എല്‍ പാസായി ഹരിപ്പാട് മുന്‍സിഫ് കോടതിയിലും മാവേലിക്കര കോടതിയിലും പ്രാക്ടീസ് ചെയ്തു. ബി.എഡ്, ഹിന്ദി ഭൂഷണ്‍, രാഷ്ട്രഭാഷ വിശാരദ്, ഹിന്ദി വിദ്വാന്‍ എന്നിവ പാസായി.…
ഉണ്ണിനമ്പൂതിരി ഓട്ടൂര്‍
കവി ജനനം: 1904 മരണം: 1989 വിലാസം: ഓട്ടൂര്‍ മന യഥാര്‍ഥ പേര്: സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് 15 വയസ്സുവരെ വേദങ്ങളും കാവ്യങ്ങളും പഠിച്ചു. ഒമ്പതാം ക്ലാസിന് അപ്പുറം പഠിക്കാന്‍ ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞില്ല. ആധ്യാത്മിക കാര്യങ്ങളില്‍ വ്യാപൃതനായി. പുരാണങ്ങള്‍ അരച്ചുകലക്കി പഠിച്ചു. ധാരാളം…
ത്രിവിക്രമന്‍ നമ്പൂതിരിപ്പാട്
കവി, വിജ്ഞാന സാഹിത്യകാരന്‍ ജനനം: 1922 മരണം: 2000 വിലാസം: ആലത്തിയൂര്‍ മൂത്തേടത്ത് മന ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആയുര്‍വേദം പഠിച്ചു. തുടര്‍ന്ന് അധ്യാപകനായി. ബോംബെ സര്‍വകലാശാലയുടെ ഹെല്‍ത്ത് സെന്റര്‍ ചീഫ് ഫിസിഷ്യനായിരുന്നു. പിന്നീട് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലും അവരുടെ ഡല്‍ഹി സെന്ററിലും…
സുബ്രഹ്മണ്യന്‍ തിരുമുമ്പ് ടി.
കവി, പണ്ഡിതന്‍, പരിഭാഷകന്‍, പ്രഭാഷകന്‍ ജനനം: 1926 വിലാസം: കാസര്‍കോട് ചെറുവത്തൂര്‍ താഴക്കാട്ടു തിമിരിമന. ഹൈസ്‌കൂള്‍ തലം വരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ആറുമാസം…
ശ്രീധരന്‍ നമ്പൂതിരി, ചന്ദ്രമന
കവി, ഗദ്യകാരന്‍ ജനനം: 1917 വിലാസം: അശമന്നൂര്‍ സകലകലാവല്ലഭന്‍ എന്നറിയപ്പെട്ടു. സംസ്‌കൃതം, ജ്യോതിഷം, കാവ്യങ്ങള്‍ എന്നിവ പഠിച്ചു. തുടര്‍ന്ന് കഥകളി പഠിച്ച് പല വേഷങ്ങള്‍ ചെയ്തു. ഗുരു ഗോപാലപ്പണിക്കരുടെ ശിഷ്യനായി. ചെണ്ടയും മദ്ദളവും പഠിച്ച് കഥകളിക്കുവേണ്ടി അതും രംഗത്തവതരിപ്പിച്ചു. കവനകൗതുകം മാസികയില്‍…
ശ്രീധരന്‍ നമ്പൂതിരി, കുറുമാപ്പിള്ളി
ഗദ്യകാരന്‍ ജനനം: 1921 വിലാസം: പാലക്കാട് ചെര്‍പ്പുളശേരി കുറുമാപ്പിള്ളി മന ബി.എ, ബിടി ബിരുദങ്ങള്‍ക്കുശേഷം ഹൈസ്‌കൂള്‍ അധ്യാപകനായി. ആദ്യമൊക്കെ കവിതകളെഴുതി. പിന്നീട് ഉപന്യാസത്തിലേക്ക് തിരിഞ്ഞു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്നും പുസ്തകമാക്കിയില്ല.
ശ്രീദേവി കെ.ബി
നോവലിസ്റ്റ്, കഥാകൃത്ത് ജനനം: 1940 വിലാസം: മലപ്പുറം വാണിയമ്പലം വെള്ളക്കാട്ട്മന. വണ്ടൂര്‍ വി.എം.സി ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. വീട്ടില്‍വച്ചു തന്നെ സംസ്‌കൃതവും സംഗീതവും അഭ്യസിച്ചു. പണ്ഡിതരാജന്‍ പി.എസ്. സുബ്ബരാമ പട്ടരില്‍ നിന്ന് സംസ്‌കൃതത്തില്‍…
ശങ്കരന്‍ നമ്പൂതിരി, നടുവത്ത്
കവി, പണ്ഡിതന്‍ ജനനം: 1920 മധ്യകാലത്തെ പ്രമുഖ കവി നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ചെറുമകനാണ്. നടുവത്ത് മഹന്‍ നമ്പൂതിരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഇന്റര്‍മീഡിയറ്റ് പാസായശേഷം വിദ്വാന്‍ ജയിച്ചു. ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പഠിപ്പിച്ചു. കൃതികള്‍ ജരാസന്ധ വധ വ്യായോഗം, ശാന്തിവിലാസം
രാമന്‍ നമ്പൂതിരി ടി.ആര്‍
ജീവചരിത്രകാരന്‍, ഗദ്യകാരന്‍ ജനനം: 1931 വിലാസം: കാലടി, എറണാകുളം ബി.എ ബിരുദവും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയും നേടിയ ശേഷം കാലടി ശ്രീശങ്കര കോളേജില്‍ അല്പകാലം ലൈബ്രേറിയനായിരുന്നു. പിന്നീട് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. റേഡിയോ ഗ്രാമരംഗം ചീഫ് ഓര്‍ഗനൈസറുമായി. ആകാശവാണിയില്‍…
രാമന്‍ നമ്പൂതിരി ഇ.വി
പണ്ഡിതന്‍, കവി ജനനം: 1896 മരണം: 1957 വിലാസം: കടുത്തുരുത്തി ആയാംകുടി എറ്റിക്കര ഇല്ലം പണ്ഡിറ്റ് പരീക്ഷ പാസായതിനാല്‍ പണ്ഡിതര്‍ ഇ.വി.രാമന്‍ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. കുറെക്കാലം അധ്യാപകനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ ദീര്‍ഘകാലം ജോലി ചെയ്തു. മഹാകവി ഉള്ളൂരിന്റെ…