പണ്ഡിതന്‍, കവി
ജനനം: 1896
മരണം: 1957
വിലാസം: കടുത്തുരുത്തി ആയാംകുടി എറ്റിക്കര ഇല്ലം

പണ്ഡിറ്റ് പരീക്ഷ പാസായതിനാല്‍ പണ്ഡിതര്‍ ഇ.വി.രാമന്‍ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. കുറെക്കാലം അധ്യാപകനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ ദീര്‍ഘകാലം ജോലി ചെയ്തു. മഹാകവി ഉള്ളൂരിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്നു. ‘വിദ്യാരത്‌നം’, ‘ധര്‍മ വിശാരദന്‍, സാഹിത്യാലങ്കാര്‍, വിദ്യാവിനോദ്, സാഹിത്യ നിപുണന്‍ തുടങ്ങിയ പല ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു. അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചെങ്കിലും വളരെ കുറച്ചുമാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ.

കൃതികള്‍

വൈഖരീയ ഹരി
പണ്ഡിത മണ്ഡനം
വൈദിക വിചാരവീചി
മഹാചരമം
പ്രദ്യുമ്‌നാഭ്യുദയം
മനുസ്മൃതി