Archives for July, 2020 - Page 3
കഥയുടെ കുലപതിക്ക് ഇന്ന് 87ന്റെ നിറവ്, ഗവര്‍ണര്‍ ആശംസ നേര്‍ന്നു
കോഴിക്കോട്: മലയാളത്തിലെ കഥയുടെ കുലപതി എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് (ബുധന്‍) 87 വയസ്സുതികഞ്ഞു. കോഴിക്കോട്ടെ വസതിയില്‍ കാര്യമായ ആഘോഷമൊന്നും ഉണ്ടായില്ല. കൊവിഡ് കാരണമാണ്. അല്ലെങ്കിലും സ്‌നേഹമുള്ളവര്‍ വാസ്വേട്ടന്‍ എന്നു വിളിക്കുന്ന അദ്ദേഹത്തിന് പിറന്നാള്‍ ആഘോഷം പതിവില്ല.എം.ടിയുടെ പിറന്നാളിന് കേരള ഗവര്‍ണര്‍ ആരിഫ്…
സാഹിത്യസാഹ്യം പീഠികയില്‍ നിന്ന്
ഏ.ആർ. രാജരാജവർമ്മ മലയാളത്തിൽ പദ്യരീതിയെല്ലാം സംസ്കൃതമനുസരിച്ചാകുന്നു. പ്രഭാതത്തിൽ താമരപ്പൂ വിടരും, ആമ്പൽ കൂമ്പും; അന്തിക്ക് നേരെമറിച്ച് ആമ്പൽപ്പൂ വിടരും, താമരപ്പൂ കൂമ്പും; അതിനാൽ സൂര്യൻ കമലിനീവല്ലഭനും, ചന്ദ്രനും കുമുദിനീവല്ലഭനുമാകുന്നു. വേഴാമ്പൽ വർഷജലം മാത്രമേ കുടിക്കയുള്ളു; അതിനാൽ അത് മേഘത്തോട് ജലം യാചിക്കുന്നു.…
സാഹിത്യസാഹ്യം മുഖവുര
ഏ.ആർ. രാജരാജവർമ്മ മനോരഥത്തിലേറി സഞ്ചരിക്കുമ്പോൾ ചെയ്യാറുള്ള പ്രവൃത്തികളെ പ്രവൃത്തികളായി ഗണിക്കാമെങ്കിൽ ‘സാഹിത്യസാഹ്യം’ എഴുതിത്തീർന്നിട്ട് ഇപ്പോൾ ഒൻപതുകൊല്ലം കഴിഞ്ഞിരിക്കുന്നു. വിഷയസ്വഭാവംകൊണ്ട് ഈ ഗ്രന്ഥം ഭാഷാഭൂഷണത്തിന്റെ ഒരു പരിശിഷ്ടസ്ഥാനം വഹിക്കുന്നതേയുള്ളു. ഭൂഷണത്തിൽ പദ്യസാഹിത്യങ്ങൾക്കെന്നപോലെ സാഹ്യത്തിൽ ഗദ്യസാഹിത്യങ്ങൾക്കു പ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു; രണ്ടുംകൂടിച്ചേർന്നാൽ വിഷയത്തിനു ഒരുവിധം പൂർത്തിവരുന്നതായി…
കവിതയെപ്പറ്റി എം.ഗോവിന്ദന്‍
കവിസങ്കല്പത്തില്‍നിന്നു വിഭിന്നമാകാം അനുവാചക സങ്കല്പം; കവി കാണാത്തത് അനുവാചകന്‍ കവിതയില്‍ കാണുന്നു; കവിയുടെ ഉദ്ദേശ്യത്തിന് വിപരിതമായിപ്പോലും. ഇതു അനുവാചകന്റെ കുറവല്ല, കവിതയുടെ കഴിവാണ്. കാരണം, ഒരു കവിത അര്‍ഥപൂര്‍ത്തി നേടുന്നത് കവിതയില്‍ മാത്രമല്ല, അനുവാചകഹൃദയത്തിലുംകൂടിയാണ്. സൃഷ്ടടിയിലും ആസ്വാദനത്തിലും കവിതയ്ക്കും വേണം ഇണചേരല്‍;…
ഗോപാലകൃഷ്ണന്‍ പെരുമ്പുഴ (പെരുമ്പുഴ ഗോപാലകൃഷ്ണന്‍)
കവി, ഗാനരചയിതാവ്, സി.പി.ഐ നേതാവ്. ജനനം കൊല്ലം പെരുമ്പുഴയില്‍. കേരള സര്‍വീസിന്റെ ആദ്യ പത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി വിരമിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി…
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയാവുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം. എം.ടി.വാസുദേവന്‍ നായര്‍
നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിയ കഥാസമാഹാരമാണ് എം.ടി വാസുദേവന്‍ നായരുടെ തിരഞ്ഞെടുത്ത കഥകള്‍. ആദ്യപതിപ്പ് 1968ല്‍ ഇറങ്ങി.ഇതിന്റെ ആദ്യപതിപ്പിന് എം.ടി എഴുതിയ കുറിപ്പാണ് താഴെ ചേര്‍ക്കുന്നത്. നന്ദികുറെ വര്‍ഷങ്ങളായി ഞാന്‍ കഥകയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ.കാരണം, പല…
എം.ടി.വാസുദേവന്‍ നായര്‍
ജനനം: 1933 ജൂലായ് 15. ജന്മസ്ഥലം: പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ ഗ്രാമം.മാതാപിതാക്കള്‍: അമ്മാളു അമ്മയും ടി.നാരായണന്‍ നായരും. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബി.എസ്.സി കെമിസ്ട്രിയില്‍ ബിരുദം. അധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍…
വാക്കിനെപ്പറ്റി നാട്യശാസ്ത്രത്തില്‍ ഭരതമുനി
''വാചി യത്‌നസ്തു കര്‍ത്തവ്യോനാട്യസൈ്യഷാ തനു: സ്മൃതാഅംഗനൈപഥ്യസത്വാനിവാഗര്‍ത്ഥം വ്യഞ്ജയന്തി ഹി'' അര്‍ഥം ഇതാണ്: വാക്കില്‍ പ്രയത്‌നം ചെയ്യണം. നാട്യത്തിന്റെ ശരീരം വാക്കാണ്. ആംഗികം, ആഹാര്യം, സാത്വികം എന്നീ മൂന്നുവിധ അഭിനയങ്ങളും വാക്കിന്റെ അര്‍ഥത്തെയാണല്ലോ പ്രകാശിപ്പിക്കുന്നത്. വാങ്മയാനീഹ ശാസ്ത്രാണിവാങ്‌നിഷ്ഠാനി തഥൈവ ചതസ്മാദ്വാച: പരം നാസ്തിവാഗ്ഘി…
ഗോവിന്ദന്‍ എം (എം.ഗോവിന്ദന്‍)
ചിന്തകന്‍, കവി, നവീനാശയങ്ങളുടെ വക്താവ് എന്നീ നിലകളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് എം. ഗോവിന്ദന്‍. മദിരാശിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം 'സമീക്ഷ' എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. കൃതികള്‍ എം.ഗോവിന്ദന്റെ ഉപന്യാസങ്ങള്‍മാനുഷികമൂല്യങ്ങള്‍അന്വേഷണത്തിന്റെ ആരംഭംസ്വല്പം ചിന്തിച്ചാലെന്ത്?അറിവിന്റെ ഫലങ്ങള്‍കമ്മ്യൂണിസത്തില്‍നിന്നു മുന്നോട്ട്സമസ്യകള്‍,സമീപനങ്ങള്‍ (ലേഖനസമാഹാരങ്ങള്‍) നീ…
പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി
തിരുവനന്തപുരം: സിപിഐ നേതാവും ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി. ഇപ്റ്റ മുൻ ദേശീയ വൈസ് പ്രസിഡന്റാണ്.സംസ്‌ക്കാരം തൈക്കാട് ശാന്തികവാടത്തി. കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ച അദ്ദേഹം പെരുമ്പുഴയിലും , കൊല്ലം ശ്രീനാരായണ കോളേജിലുമായി പഠനം…