Archives for July, 2020 - Page 2

കഥയുടെ ജാലകങ്ങള്‍ (പി.വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ക്ക് കഥാകൃത്തു തന്നെ എഴുതിയ ആമുഖം)

എന്റെ എഴുത്ത് എന്റെ വീടാണ്. അതിന്റെ ജാലകങ്ങളാണ് കഥകള്‍. നാലുദിശകളിലേക്കും ജാലകങ്ങളുള്ള ഒരു വീട്. ഓരോ കഥയും എഴുതുമ്പോള്‍ ഞാന്‍ ആ വീട്ടിനകത്തു കടന്നിരിക്കും. എന്റെ മുന്നില്‍ ഒരു സ്വകാര്യലോകം തുറക്കും. ചിലപ്പോള്‍ അതു തുറന്നു കിടപ്പുണ്ടാകും. ചിലപ്പോള്‍ ഒരല്പം തുറന്ന്.…
Continue Reading

യഥാര്‍ഥ ദര്‍ശനത്തെക്കാള്‍ സ്വപ്‌നദര്‍ശനം സുന്ദരം: ലളിതാംബിക അന്തര്‍ജനം

(ലളിതാംബിക അന്തര്‍ജനത്തിന്റെ സമ്പൂര്‍ണ കഥാസമാഹാരത്തില്‍ എടുത്തുചേര്‍ത്തിട്ടുള്ള കഥാകാരിയുടെ വാക്കുകള്‍) ജീവിതത്തിലുള്ള താത്പര്യമാണല്ലോ ജീവിതാവിഷ്‌കരണത്തിനും പ്രേരണ നല്‍കുന്നത്. നിറഞ്ഞുതുളുമ്പുന്ന ജീവിതപ്രേമത്തില്‍നിന്നേ നിറവുള്ള കലാസൃഷ്ടികള്‍ ഉടലെടുക്കുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങളില്‍നിന്നു നേടുന്ന നൈമിഷികമായ സംവേദനങ്ങള്‍ അന്തര്‍മണ്ഡലത്തില്‍ ലയിച്ച് അനുഭൂതിയായി മാറുന്നു. യാഥാര്‍ഥ്യത്തിന്റെ സത്യസന്ധതയും ഭാവനയുടെ നിറപ്പകിട്ടും ഒന്നുചേര്‍ന്ന്…
Continue Reading

മഴമൊഴി, കുഞ്ഞുണ്ണിമാഷ്

ഇടവപ്പാതി കഴിഞ്ഞിട്ടുംമഴപെയ്യാത്തതെന്തെടോ? കോരപ്പുറത്തു കോന്തുണ്ണിപല്ലുതേക്കാത്ത കാരണം. അല്ലല്ല. സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ തുറന്നു, മഴയും തുടങ്ങി.മഴ പെയ്തില്ലെങ്കില്‍ വിഷമം. പയ്താല്‍ വിഷമം. അധികമായാല്‍ വിഷമം. കുറഞ്ഞാലും വിഷമം-ഓരോരുത്തര്‍ക്കും അവരവരുടെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് ആവശ്യമുള്ളത്ര പെയ്യുകയും ഒട്ടും പെയ്യാതിരിക്കുകയും വേണം. അല്ലെങ്കില്‍…
Continue Reading

കുഞ്ഞുണ്ണി

കവി, ഉപന്യാസകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എല്ലാവരും കുഞ്ഞുണ്ണിമാഷ് എന്നുവിളിക്കുന്ന കുഞ്ഞുണ്ണി. ജനനം: 1927 മേയ് 10. മരണം 2006 മാര്‍ച്ച് 26. അച്ഛന്‍: തൃശൂര്‍ വലപ്പാട് ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ മൂസ്സ്. അമ്മ: അതിയാരത്ത് നാരായണിയമ്മ. കോഴിക്കോട് രാമകൃഷ്ണാശ്രമം…
Continue Reading

വിളക്കുപൊടി (വിലാസിനി-എം.കെ മേനോന്‍)

ഇണങ്ങാത്ത കണ്ണികള്‍ എന്ന നോവലില്‍ ആമുഖമായി ചേര്‍ത്ത നോവലിസ്റ്റിന്റെ കുറിപ്പ്‌ മലയാള നോവല്‍സാഹിത്യം വൈവിധ്യമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണമായ ജീവിതത്തിന്റെ പുറംകോലായില്‍ മാത്രം ചുറ്റിത്തിരിയാതെ ഉള്ളില്‍ക്കടന്ന് മൂല്യങ്ങളാരായാന്‍ ചുരുങ്ങിയ തോതിലെങ്കിലുമൊരു ശ്രമം ഇന്നു നടന്നുവരുന്നുണ്ട്. ശുഭസൂചകമായ വികാസമാണിത്.എതെങ്കിലും, മനുഷ്യനെ നേരിടുന്ന എറ്റവും മൗലികമായ പ്രശ്‌നത്തെ-ജീവിതത്തിനെന്തെങ്കിലും…
Continue Reading

വിലാസിനി (എം. കെ. മേനോന്‍)

ജനനം: 1928 ജൂണ്‍ 23മരണം: 1993 മേയ് 15വിലാസം: വടക്കാഞ്ചേരി കരുമാത്ര മൂര്‍ക്കനാട്ട് തറവാട്. വടക്കാഞ്ചേരിയിലും എറണാകുളത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1947ല്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. രണ്ടുകൊല്ലം കേരളത്തില്‍ അധ്യാപകനായിരുന്നു. നാലുകൊല്ലം ബോംബെയില്‍ ഗുമസ്തനായി. 1953ല്‍ സിംഗപ്പൂരിലേക്ക്…
Continue Reading

ജി.ശങ്കരക്കുറുപ്പിന്റെ കവിതയില്‍ നിന്നുള്ള ശ്രദ്ധേയ ഉദ്ധരിണികള്‍

ഇത്തരിപ്പൂവേ ചുവന്നപൂവേഈനാളെങ്ങുനീ പോയി പൂവേ!മണ്ണിന്നടിയിലൊളിച്ചിരുന്നോ?മറ്റുള്ള പൂക്കളെ കാത്തിരുന്നോ?വന്നതു നന്നായി തെല്ലുനേരംവല്ലതും പാടിക്കളിക്കാം സൈ്വരംചെമ്മേറുമീയുടുപ്പാരു തന്നു?കാറ്റടിച്ചോമനേ വീണിടൊല്ലേ!കാലത്തെ വെയിലേറ്റു വാടിടൊല്ലേ! (ബാലകവിതകള്‍) '' പ്രേമ മഹാജൈത്രയാത്രയും നിര്‍ത്തണംപ്രേതപ്പറമ്പില്‍ മൃതിരാജ സീമയില്‍''(ആമരം) ''വളരെപ്പണിപ്പെട്ടാണെന്റെമേല്‍നിന്നും ദേവന്‍തളരും സുരക്തമാം കൈയെടുത്തതുനൂനംഅക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍തല്‍ക്ഷണം കറമ്പിരാവെന്തിനങ്ങോട്ടേക്കെത്തി?''(സൂര്യകാന്തി) ''…
Continue Reading

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഭാവഗീതങ്ങളെക്കുറിച്ച് ഡോ. ഡി.ബഞ്ചമിന്‍

മലയാള ഭാവഗീതത്തിന്റെ വികാസത്തിലെ രണ്ടു മുഖ്യപ്രവണതകള്‍ സ്പര്‍ശക്ഷമമായിത്തീരുന്നത് ജിയുടെ കവിതകളിലാണ്. 1) ആത്മാലാപന സ്വഭാവം. 2) ബിംബകല്പനാപ്രധാനമായ ഘടന. കവിതയുടെ പ്രതീകനിഷ്ഠത ആത്മാലാപനത്തെ ഒട്ട് പരോക്ഷമാക്കുന്നു എന്നു വാദിക്കാമെങ്കിലും കവിത 'എന്നെ' പ്പറ്റിയും 'എന്റെ അനുഭവങ്ങളെ'പ്പറ്റിയുമാകുന്നു. കവി സ്വയം മറന്നു പാടിപ്പോകുന്ന…
Continue Reading

ശങ്കരക്കുറുപ്പ് ജി (ജി.ശങ്കരക്കുറുപ്പ്)

ജനനം: 1901 ജൂണ്‍ 3മരണം: 1978 ഫെബ്രുവരി 2വിലാസം: എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട്മാതാപിതാക്കള്‍: വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ, നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യര്‍.വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസം അമ്മാവന്‍ ഗോവിന്ദക്കുറുപ്പില്‍ നിന്ന്. നായത്തോട് പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ മലയാളം യു.പി.എസ്, മൂവാറ്റുപുഴയില്‍നിന്ന്…
Continue Reading
Featured

ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആയിരുന്നുഅന്ത്യം.സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍ നടക്കും. ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം.1980കള്‍ മുതല്‍ മലയാളത്തിലെ വിവിധ വാരികകളില്‍ ജനപ്രിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍…
Continue Reading