കവി, ഗാനരചയിതാവ്, സി.പി.ഐ നേതാവ്. ജനനം കൊല്ലം പെരുമ്പുഴയില്‍. കേരള സര്‍വീസിന്റെ ആദ്യ പത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി വിരമിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, യുവകലാസാഹിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറു സിനിമകള്‍ക്ക് ഗാനങ്ങളെഴുതി.
മരണം: ജൂലായ് 7, 2020

കൃതികള്‍

ജി. ദേവരാജന്‍-സംഗീതത്തിന്റെ രാജശില്പി
പി.ഭാസ്‌കരന്‍-ഉറങ്ങാത്ത തംബുരു (ജീവചരിത്രം)
ഉയരുന്ന മാറ്റൊലികള്‍
ഞാവല്‍പ്പഴങ്ങള്‍
മുത്തുകള്‍
തുടി
വൃശ്ചികക്കാറ്റ് (കവിതാ സമാഹാരങ്ങള്‍)

പുരസ്‌കാരങ്ങള്‍

അബുദാബി ശക്തി അവാര്‍ഡ്
പി.കെ.പരമേശ്വരന്‍ നായര്‍ അവാര്‍ഡ്