Archives for October, 2020 - Page 12
യൂസഫലി കേച്ചേരി
പ്രമുഖ കവിയും ഗാനരചയിതാവുമാണ് യൂസഫലി കേച്ചേരി. ജനനം 1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത്. ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകന്‍. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പാസായി. പിന്നീട് ബി.എല്‍ നേടി. വക്കീലായി…
ജയരാജ് (യു.പി. ജയരാജ്)
ആധുനികചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് യു.പി. ജയരാജ്. ജനനം 1950ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത്. അച്ഛന്‍:യു.പി. ഗോപാലന്‍, അമ്മ:സി.എം. യശോദകതിരൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ആയുധനിര്‍മ്മാണശാലയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. 1999 ജൂലൈ 11ന് മരണം.…
കുമാരന്‍ യു.കെ. (യു.കെ. കുമാരന്‍)
പ്രമുഖ നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമാണ് യു.കെ. കുമാരന്‍. ജനനം 1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. വീക്ഷണം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് ദീര്‍ഘകാലം കേരളകൗമുദി (കോഴിക്കോട്) പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. കേരള…
ഖാദര്‍ യു.എ. (യു.എ. ഖാദര്‍)
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.എ. ഖാദര്‍. പത്രാധിപരായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനനം 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാവ് ബര്‍മ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനായ മൊയ്തീന്‍കുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം…
അനന്തമൂര്‍ത്തി (യു.ആര്‍. അനന്തമൂര്‍ത്തി)
ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യകാരനാണ്. ജനനം: ഡിസംബര്‍ 21, മരണം:1932 ഓഗസ്റ്റ് 22, 2014) കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവാണ്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍…
യശ്പാല്‍
ഹിന്ദി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു യശ്പാല്‍ (1903-1976). വിപ്ലവ് എന്ന മാസികയുടെ എഡിറ്ററായിരുന്നു. അദ്ദേഹത്തിന്റേ ഒട്ടേറെ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയില്‍ യശ്പാല്‍ .പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ മേരീ തേരീ ഉസ്‌കീ ബാത് എന്ന കൃതി 1976…
മുരുകന്‍ കാട്ടാക്കട
പ്രമുഖ മലയാള കവിയാണ് മുരുകന്‍ കാട്ടാക്കട. ജനനം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കുച്ചപ്പുറം എന്ന ഗ്രാമത്തില്‍. ബി. രാമന്‍ പിള്ളയുടേയും ജി. കാര്‍ത്യായനിയുടേയും മകന്‍. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീര്‍ഘകാലം തിരുവനന്തപുരം എസ്.എം.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു.…
ശങ്കരന്‍ പോറ്റി (മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി)
കുചേലവൃത്തം ആട്ടക്കഥയുടെ കര്‍ത്താവാണ് മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി.(1843-1905). ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്.പ്രഹ്ലാദ ചരിതം ആട്ടക്കഥയുടെ കര്‍ത്താവും ശങ്കരന്‍ പോറ്റിയാണ്.
പാര്‍വ്വതി അമ്മ (മുതുകുളം പാര്‍വ്വതി അമ്മ)
മഹാകവിത്രയത്തിന്റെ കാലഘട്ടത്തെതുടര്‍ന്നു വന്ന കവികളില്‍ പ്രമുഖയാണ് മുതുകുളം പാര്‍വ്വതി അമ്മ. ജനനം ആലപ്പുഴ ജില്ലയിലെ മുതുകുളം തട്ടയ്ക്കാട്ടുശ്ശേരിയില്‍ 1904ജനുവരി 28നു. രാമപ്പണിയ്ക്കരുടേയും വെളുമ്പിയമ്മയുടേയും മകള്‍.മുതുകുളത്തെ കൃഷ്ണന്‍ നായര്‍ ആശാന്റെ കീഴില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ചു. തുടര്‍ന്ന് കീരിക്കാട്ട് വി.എം.ജി സ്‌കൂളിലും കൊല്ലത്തെ വി.എച്ച്…
രാവുണ്ണി മുണ്ടൂര്‍ (മുണ്ടൂര്‍ രാവുണ്ണി)
പ്രമുഖ നക്‌സലൈറ്റ് നേതാവാണ് എം.എന്‍.രാവുണ്ണി എന്ന മുണ്ടൂര്‍ രാവുണ്ണി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാവുണ്ണി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ തീക്കതിരില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിനുശേഷം സി.പി.ഐ.…