കുമാരന്‍ യു.കെ. (യു.കെ. കുമാരന്‍)
പ്രമുഖ നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമാണ് യു.കെ. കുമാരന്‍. ജനനം 1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. വീക്ഷണം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് ദീര്‍ഘകാലം കേരളകൗമുദി (കോഴിക്കോട്) പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടായിരുന്നു.
നോവല്‍
എഴുതപ്പെട്ടത്
വലയം
ഒരിടത്തുമെത്താത്തവര്‍
മുലപ്പാല്‍
ആസക്തി
തക്ഷന്‍കുന്ന് സ്വരൂപം
കാണുന്നതല്ല കാഴ്ചകള്‍
ചെറുകഥകള്‍
ഒരാളേ തേടി ഒരാള്‍
പുതിയ ഇരിപ്പിടങ്ങള്‍
പാവം കളളന്‍, മടുത്തകളി
മധുരശൈത്യം
ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്
റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു
പോലീസുകാരന്റെ പെണ്മക്കള്‍
നോവലെറ്റുകള്‍
മലര്‍ന്നു പറക്കുന്ന കാക്ക
പ്രസവവാര്‍ഡ്
എല്ലാം കാണുന്ന ഞാന്‍
ഓരോ വിളിയും കാത്ത്
അദ്ദേഹം
പുരസ്‌കാരങ്ങള്‍
വയലാര്‍ അവാര്‍ഡ്-തക്ഷന്‍കുന്ന് സ്വരൂപം
2012ലെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം
2014ലെ ചെറുകാട് അവാര്‍ഡ്
2011ലെ മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Leave a Reply