Archives for October, 2020 - Page 16
ബാബു ഭരദ്വാജ്
മാദ്ധ്യമ പ്രവര്‍ത്തകനും, നോവലിസ്റ്റുമാണ് ബാബു ഭരദ്വാജ്. മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്. മീഡിയാ വണ്‍ ടിവി പ്രോഗ്രാം എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു. ജനനം 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍.…
പമ്മന്‍
അറിയപ്പെടുന്ന സാഹിത്യകാരനാണ് പമ്മന്‍. ആര്‍.പി. പരമേശ്വരമേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പമ്മനു ലഭിച്ചു. 1920 ഫെബ്രുവരി 23നു കൊല്ലത്ത് പ്ലാമൂട്ടില്‍ ജനിച്ചു. അച്ഛന്‍: കെ.രാമന്‍ മേനോന്‍. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം…
പന്മന രാമചന്ദ്രന്‍ നായര്‍
അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രന്‍ നായര്‍(ജനനം:1931 ഓഗസ്റ്റ് 13). ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ…
പന്തളം കേരളവര്‍മ്മ
കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ (ജനുവരി 1879 -ജൂണ്‍ 1919). 'ദൈവമേ കൈ തൊഴാം' എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനയാണ്. പന്തളം രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി) പന്തളം കേരളവര്‍മ…
പന്തളം കെ.പി
കവിയും ഗദ്യകാരനും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമന്‍പിള്ള (1909-1998). അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രാര്‍ത്ഥനാ ഗീതം രചിച്ചത് ഇദ്ദേഹമാണ്. പന്തളത്തിന്റെ സമീപപ്രദേശമായ തുമ്പമണ്ണില്‍ 1909ലാണ് രാമന്‍പിള്ളയുടെ ജനനം. പന്തളം എന്‍.എസ്.എസ് സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെയാണ് പന്തളം…
പത്മരാജന്‍ പി. (പി. പത്മരാജന്‍)
ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍.1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് പ്രീയൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി…
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍(24 മേയ് 1885 -23 മാര്‍ച്ച് 1938).മുഴുവന്‍ പേര് കണ്ടത്തിപ്പരമ്പില്‍ പാപ്പു കറുപ്പന്‍ എന്നാണ്.എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരെയും ജാതിയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍…
പട്ടത്തുവിള കരുണാകരന്‍
ശ്രദ്ധേയനായ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരന്‍ (1925 ജൂലൈ-1985 ജൂണ്‍ 5). കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നവയാണ് മിക്ക കഥകളും. കോഴിക്കോട്ട് പിയേഴ്‌സ് ലെസ്‌ളി കമ്പനിയില്‍ മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന് നഗരത്തില്‍ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയന്‍,…
രമേഷ്ചന്ദ്രന്‍ വി. (വി.രമേഷ്ചന്ദ്രന്‍)
സാഹിത്യഗവേഷകനും നിരൂപകനുമായിരുന്നു പ്രൊഫസര്‍ വി.രമേഷ് ചന്ദ്രന്‍ (1942-2000) പി.ഡബ്ലു.ഡി. സൂപ്രണ്ടായി വിരമിച്ച വാസുദേവന്‍ നായരുടേയും ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയായി വിരമിച്ച ഭാനുമതിയമ്മയുടേയും പുത്രനാണ്. 1942ല്‍ ടി.വി. പുരത്താണ് ജനനം. വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂള്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്…
സിദ്ദീഖ് ഹസ്സന്‍ കെ.എ. (കെ.എ.സിദ്ദീഖ് ഹസ്സന്‍)
ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി…
