മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍(24 മേയ് 1885 -23 മാര്‍ച്ച് 1938).മുഴുവന്‍ പേര് കണ്ടത്തിപ്പരമ്പില്‍ പാപ്പു കറുപ്പന്‍ എന്നാണ്.എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരെയും ജാതിയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്‌കൃതവും പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്‍’ ബഹുമതിയും കൊച്ചി മഹാരാജാവ് ‘കവിതിലക’ ബിരുദവും നല്‍കി. 1924ല്‍ കൊച്ചിന്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

കൃതികള്‍

ലങ്കാമര്‍ദ്ദനം
നൈഷധം (നാടകം)
ഭൈമീപരിണയം
ഉര്‍വശി (വിവര്‍ത്തനം)
ശാകുന്തളം വഞ്ചിപ്പാട്ട്
കാവ്യപേടകം (കവിതകള്‍)
ചിത്രാലങ്കാരം
ജലോദ്യാനം
രാജരാജപര്‍വം
വിലാപഗീതം
ജാതിക്കുമ്മി
ബാലാകലേശം (നാടകം)
എഡ്വേര്‍ഡ്‌വിജയം നാടകം
കൈരളീകൌതുകം(മൂന്നു ഭാഗങ്ങള്‍)
ആചാരഭൂഷണം
ലളിതോപകാരം