Archives for October, 2020 - Page 20
ആനന്ദ് (പി. സച്ചിദാനന്ദന്‍)
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരന്‍. അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിച്ചു. അതിന് ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദന്‍ 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തില്‍…
കേശവദേവ് പി. (പി. കേശവദേവ്)
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (1904-1983). എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു. സമൂഹത്തിലെ അനീതിക്കെതിരെ…
സനല്‍കുമാര്‍ പി.സി. (പി.സി. സനല്‍കുമാര്‍)
ഹാസ്യ സാഹിത്യകാരനായിരുന്നു പി.സി.സനല്‍കുമാര്‍ (ജനനം 19 ജൂണ്‍ 1949, മരണം 08 നവംബര്‍ 2014. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് 1949 ജൂണ്‍ 19നായിരുന്നു ജനനം. എം.എ.എല്‍.എല്‍.ബി ബിരുദധാരിയാണ്. ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ കയറി. പിന്നീട് ഐ.എ.എസ് കിട്ടി. പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്നു.'കളക്ടര്‍…
നന്തനാര്‍
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്ന പി.സി. ഗോപാലന്‍ (1926-1974). 1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. വീടിനടുത്തുള്ള തരകന്‍ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1942 മുതല്‍…
ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍)
പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍. (ജനനം 1915 ജൂണ്‍ 8 : മരണം 1979 ജൂലൈ 10). കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെട്ടു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ 25…
ഗോപാലന്‍ നായര്‍ പി.വി (പി.വി.ജി. നായര്‍)
കവിയും ചിത്രകാരനുമായിരുന്നു പി.വി.ജി. നായര്‍. പൂര്‍ണ്ണനാമം:പാലയാടന്‍ വീട്ടില്‍ ഗോപാലന്‍ നായര്‍. ജനനം:1920 നവംബര്‍ 8, മരണം:1973. ചാവശ്ശേരി പി.രാമന്‍ നായരുടെയും പാലയാടന്‍ വീട്ടില്‍ കല്യാണിഅമ്മയുടെയും മകന്‍. 1938ല്‍ മട്ടന്നുരില്‍നിന്നും ഹയര്‍ എലിമെന്ററി വിജയിച്ചു. 1944ല്‍ മദ്രാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഫ്രീഹാന്റ…
പനയാല്‍ പി.വി.കെ. (പി.വി.കെ. പനയാല്‍)
പി.വി.കെ.പനയാല്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണന്‍. ജനനം കാസര്‍കോട് ജില്ലയിലെ പനയാല്‍ ഗ്രാമത്തില്‍ 1949ല്‍. വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്. കാഞ്ഞങ്ങാടിനടുത്ത് അജാനൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായി ജോലി. പുരോഗമനകലാ സാഹിത്യസംഘം കാസര്‍കോട് ജില്ലാ…
ഷാജികുമാര്‍ പി.വി. (പി.വി. ഷാജികുമാര്‍)
ഉത്തരാധുനിക ചെറുകഥാകൃത്താണ് പി.വി. ഷാജികുമാര്‍. ജനനം 1983 മെയ് 21ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍. അച്ഛന്‍ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി.എസ്‌സി. ബിരുദവും, കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും എം.സി.എ ബിരുദവും…
വിവേകാനന്ദ് പി.വി.
ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്നു മലയാളിയായ പി.വി. വിവേകാനന്ദ്. പുതുക്കുടി വലിയവീട്ടില്‍ രാമന്‍കുട്ടിയുടെയും നാണിയുടേയും പുത്രനായി 1952ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ജനനം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വളര്‍ന്നത്. മൂന്നരദശാബ്ദക്കാലം മാധ്യമരംഗത്തും സാമൂഹികസാംസ്‌കാരികരംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അമ്മാനില്‍ ജോര്‍ദാന്‍ ടൈംസിന്റെയും ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേയുടെയും…
തൊമ്മി പി.വി. (പി.വി. തൊമ്മി)
ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവാണ് പി.വി. തൊമ്മി. 'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ ഭക്തി ഗാനം ഇദ്ദേഹം രചിച്ചതാണ്. 1881ല്‍ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന മാര്‍ത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു ജനനം. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം…