തൊമ്മി പി.വി. (പി.വി. തൊമ്മി)
ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവാണ് പി.വി. തൊമ്മി. 'എന്തതിശയമേ ദൈവത്തിന് സ്നേഹം' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ ഭക്തി ഗാനം ഇദ്ദേഹം രചിച്ചതാണ്. 1881ല്‍ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന മാര്‍ത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു ജനനം. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി. താമസിയാതെ ജോലി ഉപേക്ഷിച്ച് തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി.നാഗല്‍ സായ്പിന്റെ സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു. എഴുത്തുകാരന്, പ്രഭാഷകന്‍, സംഘാടകന്‍, വേദാദ്ധ്യാപകന്‍, മാരാമണ്‍ കണ്‍വെന്‍ഷനിലെ പരിഭാഷകന്, ഗായകന്, പാട്ടെഴുത്തുകാരന് തുടങ്ങി വിവിധമേഖലകളില്‍ വ്യക്തിമുദ്ര പഠിപ്പിച്ചു. 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ എന്നി നിലയിലരായും സേവനമനുഷ്ഠിച്ചു. 1905ല്‍ 'വിശുദ്ധഗീതങ്ങള്‍' എന്ന പാട്ടു പുസ്തകം പ്രസിദ്ധീകരിച്ചു.
സുവിശേഷപ്രസംഗത്തോടൊപ്പം കോളറ, ടൈഫോയിഡ്, മസൂരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു മരണാസന്നരായവരെ ശുശ്രൂഷ ചെയ്യുന്നതില്‍ വ്യാപൃതനായിരുന്ന തൊമ്മി. 1919 ല്‍ 38-ാമത്തെ വയസ്സില്‍ കോളറ ബാധിതനായി അദ്ദേഹം മരിച്ചു.
Leave a Reply