പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (1904-1983). എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു.

സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രത്കരിച്ചു. അധികാരി വര്‍ഗത്തെ എതിര്‍ത്തു. മനുഷ്യ സ്‌നേഹിയായ കഥാകാരനായിരുന്നു. ഓടയില്‍ നിന്ന് എന്ന നോവല്‍ സിനിമ ആക്കിയിട്ടുണ്ട്.

കൃതികള്‍

നോവല്‍

ഓടയില്‍ നിന്ന് (1940)
ഭ്രാന്താലയം (1949)
അയല്‍ക്കാര്‍ (1953)
റൌഡി (1958)
കണ്ണാടി (1961)
സ്വപ്നം (1967)
എനിക്കും ജീവിക്കണം (1973)
ഞൊണ്ടിയുടെ കഥ (1974)
വെളിച്ചം കേറുന്നു (1974)
ആദ്യത്തെ കഥ (1985)
എങ്ങോട്ട് (1985)

ചെറുകഥകള്‍

അന്നത്തെ നാടകം (1945)
ഉഷസ്സ് (1948)
കൊടിച്ചി (1961)

നാടകം

നാടകകൃത്ത് (1945)
മുന്നോട്ട് (1947)
പ്രധാനമന്ത്രി (1948)
ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
ചെകുത്താനും കടലിനുമിടയില്‍ (1953)
മഴയങ്ങും കുടയിങ്ങും (1956)
കേശവദേവിന്റെ നാടകങ്ങള്‍ (1967)