Archives for October, 2020 - Page 32
കോവുണ്ണി നെടുങ്ങാടി
സംസ്‌കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമാണ് കോവുണ്ണി നെടുങ്ങാടി (30 ആഗസ്റ്റ് 1830 - 26 നവംബര്‍ 1889). ബ്രിട്ടിഷ് മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ മുള്ളത്ത് രാരിച്ചന്‍ വെള്ളോടിയുടെയും കുഞ്ചിക്കോവിലമ്മയുടെയും മകനായി 1830 ആഗസ്റ്റ് 30നു…
കൊട്ടാരക്കരത്തമ്പുരാന്‍
കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരിയായിരുന്നു. വീരകേരളവര്‍മ എന്നായിരുന്നു പേര്. രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് അദ്ദേഹം നിര്‍മിച്ച രാമനാട്ടമാണ് പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിര്‍മിച്ചതറിഞ്ഞ്, കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം…
കൊട്ടാരത്തില്‍ ശങ്കുണ്ണി
ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 മാര്‍ച്ച് 23-1937 ജൂലൈ 2) .അറുപതിലേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കൊ.വ.1030 മീനം 23ന് ( ക്രി.വ.1855 മാര്‍ച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍. അച്ഛന്റെ…
രാജശേഖരന്‍ എസ്. (എസ്.രാജശേഖരന്‍)
എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമാണ് ഡോ.എസ്.രാജശേഖരന്‍. കേരളത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ മുന്നണിപ്രവര്‍ത്തകനാണ്. മലയാളത്തില്‍ 30ലേറെ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലായി നിരൂപണം, കവിത തുടങ്ങിയ വിഭാഗങ്ങളില്‍ 600ലേറെ രചനകളും പ്രസിദ്ധീകരിച്ചു. 1946ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. മാതാപിതാക്കള്‍: റ്റി.കെ.ശങ്കുണ്ണി ആചാരി, എന്‍.ലക്ഷ്മി അമ്മ. ഭാര്യ:…
നമ്പൂതിരിപ്പാട് എം.സി. (എം.സി. നമ്പൂതിരിപ്പാട്)
കേരളത്തിലെ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ആദ്യതലമുറയില്‍പെട്ട പ്രമുഖനാണ് എം. സി. നമ്പൂതിരിപ്പാട് (ജനനം:1919 ഫെബ്രുവരി 2-മരണം:2012 നവംബര്‍ 26). കേരളത്തിലെ ആദ്യത്തെ ശാസ്ത്രസാഹിത്യസംഘടനയായ കേരള ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. പില്‍ക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായി പ്രവര്‍ത്തിച്ചു.92-ാമത്തെ വയസ്സിലാണ് 'ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മങ്ങള്‍'…
വിഷ്ണുനമ്പൂതിരി ഡോ. എം.വി. (ഡോ. എം.വി.വിഷ്ണുനമ്പൂതിരി)
കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബര്‍ 25, 1939). നാടന്‍പാട്ടുകളും,തോറ്റം പാട്ടുകളും ശേഖരിക്കുകയും തെയ്യത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തു. കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും ദ്രൗപദി അന്തര്‍ജ്ജനത്തിന്റേയും മകനായി 1939 ഒക്ടോബര്‍…
മുകുന്ദന്‍ എം. (എം. മുകുന്ദന്‍)
ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍ (ജനനം: സെപ്റ്റംബര്‍ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10നു ജനിച്ചു.തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961…
ശങ്കുണ്ണി നായര്‍ എം.പി. (എം.പി. ശങ്കുണ്ണി നായര്‍)
പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായര്‍ (1917-മാര്‍ച്ച് 4 2006). വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളില്‍ അപാരമായ അറിവുണ്ടായിയിരുന്ന ആളാണ്. നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമര്‍ശനസാഹിത്യത്തില്‍ കൊണ്ടുവന്ന നിരൂപകന്‍.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് സമൃദ്ധമായ എം.പി.…
വീരേന്ദ്രകുമാര്‍ എം.പി. (എം.പി. വീരേന്ദ്രകുമാര്‍)
വീരേന്ദ്രകുമാര്‍ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമാണ്. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ഇപ്പോള്‍ ജനതാ ദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. മാതൃഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ്. മലബാറിലെ പ്രമുഖ പ്ലാന്ററുമാണ്.…
മന്മഥന്‍ എം.പി. (എം.പി. മന്മഥന്‍)
ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സര്‍വോദയ നേതാവുമായിരുന്നു എം.പി. മന്മഥന്‍(1915-15 ആഗസ്റ്റ് 1994) ടി.കെ.നാരായണപിളളയുടെയും ശാരദാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി.കോളജില്‍നിന്ന് ബി.എയും പ്രൈവറ്റായി എം.എയും ജയിച്ചു. മുവാറ്റുപുഴയില്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. പിന്നീട് കോളജ് പ്രൊഫസറും പ്രിന്‍സിപ്പലുമായി. തിരുവനന്തപുരം എം.ജി.കോളജിന്റെ പ്രിന്‍സിപ്പലായിരിക്കേ ജോലിയില്‍നിന്നു…