ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സര്‍വോദയ നേതാവുമായിരുന്നു എം.പി. മന്മഥന്‍(1915-15 ആഗസ്റ്റ് 1994) ടി.കെ.നാരായണപിളളയുടെയും ശാരദാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി.കോളജില്‍നിന്ന് ബി.എയും പ്രൈവറ്റായി എം.എയും ജയിച്ചു. മുവാറ്റുപുഴയില്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. പിന്നീട് കോളജ് പ്രൊഫസറും പ്രിന്‍സിപ്പലുമായി. തിരുവനന്തപുരം എം.ജി.കോളജിന്റെ പ്രിന്‍സിപ്പലായിരിക്കേ ജോലിയില്‍നിന്നു രാജിവച്ചു. എന്‍.എസ്.എസ്.കരയോഗം രജിസ്ട്രാറായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. സര്‍വോദയമണ്ഡലത്തിലും ഭൂദാനയജ്ഞത്തിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഏഴുമാസം ജയില്‍വാസം അനുഷ്ഠിച്ചു. കാഥികനും മതപ്രഭാഷകനുമായി. യാചകന്‍ എന്ന സിനിമയിലും അഭിനയിച്ചു. മുഴുവന്‍സമയ മദ്യവിരുദ്ധ പ്രവര്‍ത്തകനായിരുന്നു. കേരള മദ്യനിരോധന സമിതി പ്രസിഡന്റായിരുന്നു.

കൃതികള്‍

കേളപ്പന്‍
സ്മൃതിദര്‍പ്പണം

പുരസ്‌കാരം
983ല്‍ പ്രണവാനന്ദ സമാധാനസമ്മാനം
കേളപ്പന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (1987)
സ്മൃതിദര്‍പ്പണത്തിന് ആദ്യത്തെ പ്രൊഫ.പി.വി. ഉലഹന്നാന്‍മാപ്പിള അവാര്‍ഡ്