Archives for October, 2020 - Page 6

കൃഷ്ണന്‍ സി (സി.കൃഷ്ണന്‍)

പ്രമുഖ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണന്‍ എന്ന സി. കൃഷ്ണന്‍. ജനനം 1867 ജൂണ്‍ 11, മരണം: 1938 നവംബര്‍ 29. തൃശൂര്‍ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനാണ്. മദിരാശിയില്‍ ബി.എ, ബി.എല്‍ പഠിച്ചു. സമുദായോദ്ധാരണ ലക്ഷ്യവുമായി മിതവാദി…
Continue Reading

അയ്യപ്പന്‍പിള്ള സി.എം (സി.എം.അയ്യപ്പന്‍പിള്ള)

കവി, പണ്ഡിതന്‍. കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന പ്രസൂന ചരമം എന്ന കവിതയുടെ കര്‍ത്താവാണ് കുഴിന്തുറ സി.എം. അയ്യപ്പന്‍പിള്ള. പന്തളം കേരളവര്‍മ്മയുടെ കവന കൗമുദിയിലാണ് പ്രസൂന ചരമം എന്ന കവിത അച്ചടിച്ചുവന്നത്.
Continue Reading

ഉണ്ണിരാജ സി (സി.ഉണ്ണിരാജ)

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു സി.ഉണ്ണിരാജ എന്ന ശിവശര്‍മ്മ രാജ. (ജനനം 1917 ജൂലൈ 15, മരണം: 1995 ജനുവരി 28).പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂര്‍ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതുകൊണ്ടു…
Continue Reading

ദാസ് സി.ആര്‍ (സി.ആര്‍.ദാസ്)

പ്രമുഖ ബാലസാഹിത്യകാരനായിരുന്നു സി.ആര്‍. ദാസ്. അദ്ധ്യാപകന്‍, ശാസ്ത്രജ്ഞന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര. ജനനം 1943 മാര്‍ച്ച് 21ന് തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍. ചേര്‍പ്പ് ഹൈസ്‌ക്കൂള്‍, പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള കാര്‍ഷിക സര്‍വകലാശാല, പാലക്കാട് മുണ്ടൂരിലെ…
Continue Reading

അയ്യപ്പന്‍ സി (സി.അയ്യപ്പന്‍)

ദളിതെഴുത്തിന്റെ ശക്തനായ വക്താവും കഥാകൃത്തുമായിരുന്നു സി. അയ്യപ്പന്‍. ദളിത് ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്‌കരിച്ചു. പരമ്പരാഗത ഭാവുകത്വത്തെ പൊളിച്ചുപണിതു. ജനനം എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ല്‍. അച്ഛന്‍ ചോതി. അമ്മ കുറുമ്പ. ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ്…
Continue Reading

അന്തപ്പായി സി.(സി.അന്തപ്പായി)

പ്രമുഖ സാഹിത്യനിരൂപകന്‍, ആഖ്യായികാകാരന്‍ ജനനം 1862 ജനുവരി 2ന് തൃശൂര്‍ പുത്തന്‍പേട്ടയില്‍. സി. അന്തപ്പായി എന്നാല്‍ ചിറയത്തു വീട്ടില്‍ തൊമ്മന്‍ അന്തപ്പായി. തൃശൂര്‍ മലയാളം പ്രൈമറി സ്‌കൂളിലും സര്‍ക്കാര്‍ വക സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എഫ്.എ. പാസായി.…
Continue Reading

അനൂപ് സി (സി.അനൂപ് )

ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് സി. അനൂപ്. ജനനം 1969 മേയ് 15ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചുനക്കരയില്‍. വൈക്കത്തേത്ത് കിഴക്കതില്‍ ചെല്ലപ്പന്‍ നായരുടേയും ഒറ്റപ്ലാവില്‍ എല്‍.രത്‌നമ്മയുടേയും മകന്‍. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എംഎ, എംഫില്‍ ബിരുദങ്ങള്‍. ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസം.…
Continue Reading

അച്യുതമേനോന്‍ സി (സി.അച്യുതമേനോന്‍)

സാഹിത്യകാരനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. ചേലാട്ട് അച്യുതമേനോന്‍ എന്ന സി.അച്യുതമേനോന്‍. ജനനം 1913 ജനുവരി 13, മരണം: ഓഗസ്റ്റ് 16, 1991) 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബര്‍…
Continue Reading

സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള

മലയാള സാഹിത്യവിമര്‍ശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമര്‍ശകപ്രതിഭയാണ് സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള. കവി, ഗദ്യകാരന്‍, വാഗ്മി, വിമര്‍ശകന്‍, വൈയാകരണന്‍, ഭാഷാഗവേഷകന്‍, സമുദായ പരിഷ്‌കര്‍ത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തന്‍.ജനനം 1878 മാര്‍ച്ച് 23ന് അമ്പലപ്പുഴ ആമയിട ഗ്രാമത്തില്‍ കടമ്മാട്ടു കുഞ്ഞുലക്ഷ്മിയമ്മയുടേയും ആലപ്പുഴ പറവൂര്‍…
Continue Reading

സാറാ തോമസ്

ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സാറാ തോമസ്. ജനനം 1934 ല്‍ തിരുവനന്തപുരത്ത്. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. 'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ മുപ്പത്തിനാലാം വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പി.എ. ബക്കര്‍…
Continue Reading