ദളിതെഴുത്തിന്റെ ശക്തനായ വക്താവും കഥാകൃത്തുമായിരുന്നു സി. അയ്യപ്പന്‍. ദളിത് ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്‌കരിച്ചു. പരമ്പരാഗത ഭാവുകത്വത്തെ പൊളിച്ചുപണിതു.
ജനനം എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ല്‍. അച്ഛന്‍ ചോതി. അമ്മ കുറുമ്പ. ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. 1978 മുതല്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം അധ്യാപകന്‍. മലപ്പുറം ഗവ. കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുന്‍ എം.പി.യും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളാണ്. 2011 ആഗസ്റ്റില്‍ അന്തരിച്ചു.

കൃതികള്‍

ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങള്‍
ഞണ്ടുകള്‍
സി അയ്യപ്പന്റെ കഥകള്‍