Archives for January, 2023 - Page 2

ഭാഷാജാലം 17 അമരവും അമരാവതിയും കടന്ന്…

അമരം എന്ന വാക്ക് പലപ്പോഴും അര്‍ഥം തെറ്റിച്ച് മനസ്സിലാക്കുന്ന ഒന്നാണ്. അമരവും അണിയവും പരസ്പരം മാറിപ്പോകും. വള്ളംകളിയുടെ നാടായ കേരളത്തില്‍ അമരത്തും അണിയത്തും പ്രകടമാകുന്ന ആവേശം അറിയാമല്ലോ. അമരത്തിരിക്കുന്നവന്‍ എന്നാല്‍ വള്ളത്തിന്റെ പിന്നിലിരിക്കുന്നവന്‍ എന്നാണര്‍ഥം, അല്ലാതെ മുന്നിലിരിക്കുന്നവന്‍ എന്നല്ല. എന്നാല്‍, വള്ളത്തിന്റെ…
Continue Reading

ഭാഷാജാലം 16 അമൈച്ചറാണേ അമാത്യന്‍

അമൈ എന്ന തമിഴ് ധാതുവില്‍നിന്നാണ് അമക്കുക, അമുക്കുക തുടങ്ങിയ വാക്കുകളുണ്ടായത്. ഞെരുങ്ങുക എന്ന അര്‍ഥത്തില്‍ അമുങ്ങുക എന്നതില്‍ നിന്നുവന്നത്. ഭാരത്തിന്റെ അടിയില്‍ ഞെരുങ്ങുക. ഞെക്കല്‍, ഞെരുങ്ങല്‍ എല്ലാം അമുക്കല്‍ ആണ്. കീഴടക്കുക, അമര്‍ച്ചചെയ്യുക എന്നൊക്കെയും അര്‍ഥഭേദമുണ്ട്. എന്നാല്‍, വ്യവഹാരഭാഷയില്‍ കളിപ്പിച്ചെടുക്കുക, അപഹരിക്കുക,…
Continue Reading

ഭാഷാജാലം 15 അഭ്രവും അഭ്രികവും പിന്നെ ഗിരിജാമലവും

അഭ്രം എന്ന വാക്ക് സംസ്‌കൃതമാണ്. ആകാശം എന്നത് പ്രാഥമികാര്‍ഥം. എന്നാല്‍, നിരവധി അര്‍ഥങ്ങള്‍ വേറെയുമുണ്ട്. അഭ്ര എന്ന വാക്ക് മുന്നില്‍ച്ചേര്‍ത്ത് സമസ്തപദമാക്കിയ പദങ്ങള്‍ ഒട്ടേറെ. ഒന്നിനെയും ഭരിക്കാത്തത് എന്നും ശൂരനാട് കുഞ്ഞന്‍പിള്ള പറയുന്നു. അഭ്രപ്രദേശം, അഭ്രമണ്ഡലി, ശരദഭ്രവീഥി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പ്രാചീനകൃതികളില്‍…
Continue Reading

ഭാഷാജാലം 14 കുടിയേറ്റക്കാരന്‍ പോലുമറിയാത്ത അഭിഷ്യന്ദവമനം

അഭിശംസി എന്നൊരു പദം സംസ്‌കൃതത്തിലുണ്ട്. നിന്ദിക്കുന്നവന്‍, അവമാനിക്കുന്നവന്‍, ദൂഷണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം. ഇല്ലാത്ത ദോഷം ഉണ്ടാക്കി പറയുന്നതാണ് അഭിശാപം. പിരാക്ക് എന്നും ശുദ്ധ മലയാളത്തില്‍ പറയും. ഇല്ലാത്ത കുറ്റം ഉണ്ടാക്കി പറയുന്നവനെയും പിരാകുന്നവനെയും അഭിശാപകന്‍ എന്നു വിളിക്കും. ശാപം മൂലമുണ്ടാകുന്ന…
Continue Reading

ഭാഷാജാലം 13 അപ്‌സരസ്സുകളും അപ്രകാശ തസ്‌കരനും

അപ്‌സരസ്സ് എന്നതു സംസ്‌കൃതത്തില്‍നിന്നു വന്ന വാക്കാണ്. അപ്പില്‍ (ജലം)നിന്നുണ്ടായവള്‍ എന്നു നിരുക്തി. സ്വര്‍വ്വേശ്യകളായിട്ടാണ് ഇവരെ കണക്കാക്കിയിരുന്നത്. പാലാഴി മഥനത്തില്‍നിന്ന് ഉത്ഭവിച്ചവരാണ് അപ്‌സരസ്സുകള്‍ എന്നാണ് പുരാണം. ഗന്ധര്‍വന്മാരുടെ ഭാര്യമാരായി കണക്കാക്കപ്പെടുന്നു. ആകാശത്തിലൂടെയും മേഘാന്തര്‍ഗതമായ ജലത്തിലൂടെയും സഞ്ചരിക്കുന്നവര്‍. സ്വന്തം ഇഷ്ടപ്രകാരം രൂപം മാറാന്‍ കഴിവുള്ളവര്‍.…
Continue Reading

ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്‌തോലനും

അപ്പന്‍ എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്‍, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്‍, വലിയപ്പന്‍, ചിറ്റപ്പന്‍, ചെറിയപ്പന്‍, കൊച്ചപ്പന്‍, അമ്മായിയപ്പന്‍, അപ്പൂപ്പന്‍, അപ്പപ്പന്‍ എന്നിങ്ങനെ…
Continue Reading
Featured

അക്ഷര സുല്‍ത്താന് ബേപ്പൂരില്‍ സ്മാരകം ‘ആകാശമിഠായി’

കോഴിക്കോട്: മലയാളത്തിലെ എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ പണി ബേപ്പൂരില്‍ തുടങ്ങി. കഥാകാരന്‍ അവസാനം വരെ ജീവിച്ച വൈലാലില്‍ വീടെത്തുന്നതിനു മുമ്പ് ബേപ്പൂര്‍ ബിസി റോഡരികിലാണ് 'ആകാശ മിഠായി' എന്ന പേരില്‍ അദ്ദേഹത്തിന് സ്മാരകമുയരുന്നത്. വിനോദസഞ്ചാര വകുപ്പിനു കീഴില്‍…
Continue Reading
Featured

സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും അന്താരാഷ്ട്ര സാസ്‌കാരികോത്സവം

എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രഥമ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരില്‍ തൃശൂര്‍: സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴുദിവസം നീളുന്ന സാസ്‌കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. എരവിമംഗലത്ത് നവീകരിച്ച സുകുമാര്‍…
Continue Reading

സില്‍വി വെള്ളനാട്

ജനനം തിരുവനന്തപുരം ജില്ലയിലെ കൊറ്റാമത്തില്‍. മാതാപിതാക്കള്‍: ജീവരത്‌നം-അപ്പലോസ്. ഭര്‍ത്താവ്: പരേതനായ മനോന്മണി. മക്കള്‍: മല്ലികാറാണി (സീരിയല്‍ ആര്‍ട്ടിസ്റ്റ്), ഉദയലാല്‍ (മുഹമ്മദലി). വിലാസം: എം.എസ്.ഭവന്‍, മിത്രനികേതന്‍ പി.ഒ, വെള്ളനാട് വഴി, തിരുവനന്തപുരം-695543 കൃതികള്‍ വീണ്ടും സൂര്യോദയം മൂന്നു സുന്ദരികള്‍ പ്രണയക്കൊടികള്‍ നിലയ്ക്കാത്ത പ്രണയനിലാവ്…
Continue Reading

ശ്രീകല ആര്‍.ബി.ഡോ.

ജനനം കൊല്ലം ജില്ലയിലെ ചടയമംഗലത്ത്. അച്ഛന്‍: എം. ഭുവനചന്ദ്രന്‍ നായര്‍ അമ്മ: എസ്.രുഗ്മിണിയമ്മ. ചടയമംഗലം എസ്.വി.എച്ച്.എസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് ഒന്നാംറാങ്കോടെ എം.എ ബിരുദം. കേരളസര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. 2006 മുതല്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപികയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം…
Continue Reading