റോസ് മേരി

ജനനം:1956 ജൂണ്‍ 22 ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍

മാതാപിതാക്കള്‍: റോസമ്മയും ഡോ.കെ. സി. ചാക്കോയും

പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, ചിദംബരം അണ്ണാമല യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. മാതൃഭൂമി ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലും ഇന്ത്യാടുഡേ (മലയാളം) ടെലിവിഷന്‍ കറസ്‌പോണ്ടന്റായും ജോലി ചെയ്തിട്ടുണ്ട്.

കൃതികള്‍

വാക്കുകള്‍ ചേക്കേറുന്നിടം
ചാഞ്ഞുപെയ്യുന്ന മഴ
വേനലില്‍ ഒരു പുഴ
ഇവിടെ ഇങ്ങനെയും ഒരാള്‍
വൃശ്ചികക്കാറ്റുവീശുമ്പോള്‍
നളിനാക്ഷന്‍ നായര്‍ക്ക് സ്‌നേഹപൂര്‍വ്വം
മരിക്കുന്നുവോ മലയാളം
വസന്തകാലമേ മറഞ്ഞുപോയ്
ചെമ്പകം എന്നൊരു പാപ്പാത്തി
ലോകോത്തര ബാലകഥകള്‍
ഖലീല്‍ ജിബ്രാന്‍

 

അവാര്‍ഡുകള്‍

എസ്. ബി. റ്റി. കവിതാ പുരസ്‌കാരം
മുതുകുളം പാര്‍വ്വതി അമ്മ പുരസ്‌കാരം
ലളിതാംബിക അന്തര്‍ജ്ജനം യുവസാഹിത്യകാരി പുരസ്‌കാരം