(നോവല്‍ പരിഭാഷ)
ആര്‍തര്‍ കോനന്‍ ഡോയല്‍

ഷെര്‍ലക്ക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച രണ്ടാമത്തെ കുറ്റാന്വഷണ നോവലാണ് നാല്‍വര്‍ ചിഹ്നം അഥവാ ദ സൈന്‍ ഓഫ് ഫോര്‍ 1890 ലാണ് ഈ നോവല്‍ പുറത്തിറങ്ങിയത്.
ലളിതമായ ഒരു പ്രശ്‌ന പരിഹാരത്തിനാണ് മിസ് മേരി മോnഷ്ടണ്‍ ഷെര്‍ലക്ക് ഹോംസിനെ കാണാന്‍ എത്തിയത്. ഇന്ത്യന്‍ റെജിമെന്റില്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്ന അവളുടെ പിതാവിനെ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായതാണ്. ആറുവര്‍ഷം മുമ്പ് പത്രത്തില്‍ കണ്ട ഒരു പരസ്യപ്രകാരം മേരി മോഷ്ടണ്‍ അവളുടെ മേല്‍വിലാസം പരസ്യപ്പെടുത്തി. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ഒരേ തീയതിയില്‍ അവളെ തേടി വിലപിടിപ്പുള്ള ഓരോ പാഴ്‌സല്‍ ലഭിച്ചുതുടങ്ങി. അപൂര്‍വ രത്‌നങ്ങളായിരുന്നു അതില്‍. മേരി മോഷ്ടന്റെ പ്രശ്‌നം പരിഹരിക്കാനിറങ്ങിയ ഹോംസിനും സന്തത സഹചാരി ഡോക്ടര്‍ വാട്‌സണും അതത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഇന്ത്യക്കാരായ നാലുപേരെക്കുറിച്ചുള്ള ചില സൂചനകള്‍ ആദ്യം ലഭിച്ചു. കോടികള്‍ വിലമതിക്കുന്ന നിധിയിലേക്കുള്ള വാതിലുകളാണ് ഹോംസിനു മുന്നില്‍ തുറന്നത്.
ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് നോവല്‍ വികസിക്കുന്നത്. മലയാള പരിഭാഷ 1981ലാണ് ആദ്യമായി നാല്‍വര്‍ ചിഹ്നം പ്രസിദ്ധീകരിച്ചത്. മുട്ടത്തു വര്‍ക്കിയാണ് ഈ നോവല്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്.