മലയാള പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പന്‍ (12 മേയ് 1949 - 15 ജൂലൈ 1992). തിരുവനന്തപുരത്തു ഉച്ചക്കടയില്‍ ഓമന-കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതി പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശി­ച്ചു. 1984ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന്‍ 1992 ജൂലൈ 15ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദി­വാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

കൃതികള്‍

സിനിമയും സമൂഹവും
ആദി­വാസികളും ആദി­വാസി ഭാഷകളും

പുരസ്‌കാരങ്ങള്‍

1994ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
കേരളസംസ്ഥാന ഫിലിം അവാര്‍ഡ്